ലൈംഗികാവയവത്തിലെ പരീക്ഷണം വിജയിച്ചു, ഇനി പ്രായമായാലും കൗമാരത്തിലെ ലൈംഗിക കരുത്ത്, രാത്രിയില്‍ 2 മണിക്കൂറിലധികം ഉദ്ധാരണം


ടെക് രംഗത്തെ വമ്പനായ ബ്രയാന്‍ ജോണ്‍സണ്‍ എന്നയാള്‍ വ്യത്യസ്തമായ തന്റെ ചില പരീക്ഷണങ്ങള്‍ കൊണ്ട് മാധ്യമങ്ങളില്‍ സ്ഥാനം നേടിയ വ്യക്തിയാണ്. പ്രായം കുറയ്ക്കാനുള്ള നിരന്തര പരീക്ഷണം നടത്തുന്ന ബ്രയാന്‍ ഇപ്പോഴിതാ കൗമാരത്തിലെ ലൈംഗിക കരുത്ത് നേടിയെന്ന് അവകാശപ്പെട്ട് വീണ്ടും അമ്പരപ്പിച്ചു. 15 വര്‍ഷം മുന്‍പുള്ള ലൈംഗിക ശേഷിയാണ് തനിക്കിപ്പോഴുള്ളതെന്ന് ബ്രയാന്‍ പറയുന്നു.
എന്നും എപ്പോഴും യൗവ്വനം കാത്തുസൂക്ഷിക്കണമെന്ന് അതിയായി ആഗ്രഹിക്കുന്ന 46 കാരനായ ഈ ബയോഹാക്കര്‍ 'വേദനാജനകമായ' ഷോക്ക് വേവ് തെറാപ്പിയിലൂടെയാണ് ലൈംഗിക കരുത്തും വര്‍ദ്ധിപ്പിച്ചത്. പ്രതിവര്‍ഷം 2 മില്യണ്‍ ഡോളര്‍ വിവിധ ആന്റി-ഏജിംഗ് ചികിത്സകള്‍ക്കായി ചെലവഴിക്കുന്ന വ്യക്തിയാണ് ബ്രയാന്‍ ജോണ്‍സണ്‍.
ഷോക്ക് വേവ് തെറാപ്പിയില്‍, വര്‍ക്കൗട്ടുകള്‍ക്ക് സമാനമായി 'മൈക്രോ-ഇന്‍ജുറികള്‍' സൃഷ്ടിക്കാനും പേശികളുടെ പുനര്‍നിര്‍മ്മാണത്തെ ഉത്തേജിപ്പിക്കാനും ശബ്ദ സാങ്കേതിക വിദ്യ നിയന്ത്രിക്കുന്ന ഒരു ചെറിയ ഉപകരണമാണ് ഉപയോഗിക്കുന്നത്. കടുത്ത വേദനയുണ്ടാക്കുന്നതാണ് ചികിത്സയെന്ന് ബ്രയാന്‍ പറയുന്നു. എന്നാല്‍, രണ്ട് മാസത്തിന് ശേഷം തന്റെ ലൈംഗികാവയവത്തിന് 15 വയസ്സ് പ്രായം കുറഞ്ഞതുപോലെയാണ് അനുഭവമെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഉദ്ധാരണക്കുറവ് ചെറുക്കുന്നതിനു പുറമേ, ജോണ്‍സണ്‍ തന്റെ രാത്രികാല ഉദ്ധാരണങ്ങളില്‍ തെറാപ്പിയുടെ സ്വാധീനം നിരീക്ഷിക്കുന്നുണ്ട്. എല്ലാ മാസവും ഏകദേശം 3-5 രാത്രികള്‍ ഉദ്ധാരണത്തിന്റെ ദൈര്‍ഘ്യവും ശക്തിയും അളക്കാന്‍ ലൈംഗികാവയവത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു ചെറിയ സെന്‍സര്‍ കൊണ്ട് സാധിക്കും. രാത്രികാല ഉദ്ധാരണം മാനസികവും ഹൃദയപരവുമായ ആരോഗ്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ജോണ്‍സണ്‍ ഊന്നിപ്പറഞ്ഞു.
നിലവില്‍, അദ്ദേഹത്തിന്റെ ശരാശരി രാത്രികാല ഉദ്ധാരണം ഏകദേശം രണ്ട് മണിക്കൂറും 12 മിനിറ്റും നീണ്ടുനില്‍ക്കും. മൂന്ന് മണിക്കൂറും 30 മിനിറ്റും നീണ്ടു നില്‍ക്കുന്ന ഉദ്ധാരണം നേടുകയാണ് ബ്രയാന്‍ ജോണ്‍സണിന്റെ ലക്ഷ്യം.
വാര്‍ദ്ധക്യത്തെ ചെറുക്കാന്‍ ബ്രയാന്‍ കഠിനാധ്വാനം ചെയ്യുന്ന വ്യക്തിയാണ്. തീവ്രമായ ഭക്ഷണക്രമം, വ്യായാമ മുറകള്‍, ദിവസേന വിവിധ സപ്ലിമെന്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. എല്ലാ പ്രധാന അവയവങ്ങളും കൗമാര കാലത്തില്‍ പ്രവര്‍ത്തിച്ചതുപോലെ പ്രവര്‍ത്തിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.