ഇന്ത്യന്‍ ഐടി മേഖലയുടെ അവസ്ഥ, ടിസിഎസ്സില്‍ 5.5 വര്‍ഷം ജോലി ചെയ്തിട്ടും ശമ്പളം 25,000ല്‍ നിന്ന് 22,800 ആയി

TCS

തുടക്കത്തില്‍ ഐടി സ്‌കില്‍സ് വികസിപ്പിക്കുന്നതിനു പകരം ഗവണ്‍മെന്റ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുകയായിരുന്നു പ്രധാന ശ്രദ്ധ. ഇതുമൂലം വര്‍ഷങ്ങളോളം താഴ്ന്ന പെര്‍ഫോമന്‍സ് റേറ്റിംഗുകള്‍ ലഭിച്ചു.

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ (ടിസിഎസ്) ജാവ ഡെവലപ്പറായി ജോലി ചെയ്യുന്ന ഒരു ജീവനക്കാരന്റെ വ്യക്തിഗത അനുഭവം റെഡിറ്റില്‍ വൈറലായി മാറിയിരിക്കുകയാണ്.

2020-ല്‍ ടയര്‍-3 കോളേജില്‍ നിന്ന് ബിരുദം നേടിയ ശേഷം 25,000 പ്രതിമാസ ശമ്പളത്തോടെ കമ്പനിയില്‍ ചേര്‍ന്ന ഈ ഡെവലപ്പര്‍ക്ക്, 5.5 വര്‍ഷങ്ങള്‍ക്ക് ശേഷം 2026-ല്‍ ലഭിക്കുന്നത് 22,800 രൂപ മാത്രമാണ്. അതായത്, അഞ്ചര വര്‍ഷത്തെ അനുഭവവും ഉണ്ടായിട്ടും ശമ്പളം കുറഞ്ഞിരിക്കുന്നു.

tRootC1469263">

തുടക്കത്തില്‍ ഐടി സ്‌കില്‍സ് വികസിപ്പിക്കുന്നതിനു പകരം ഗവണ്‍മെന്റ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുകയായിരുന്നു പ്രധാന ശ്രദ്ധ. ഇതുമൂലം വര്‍ഷങ്ങളോളം താഴ്ന്ന പെര്‍ഫോമന്‍സ് റേറ്റിംഗുകള്‍ ലഭിച്ചു. 2025 ജൂലൈയില്‍ പെര്‍ഫോമന്‍സ് ഇംപ്രൂവ്‌മെന്റ് പ്ലാന്‍ ലഭിച്ചു. 2026 തുടക്കത്തില്‍ ജാവ ബാക്കെന്‍ഡ് ഡെവലപ്‌മെന്റില്‍ അപ്‌സ്‌കില്‍ ചെയ്‌തെങ്കിലും, പുതിയ ജോലികള്‍ക്ക് അപേക്ഷിക്കുമ്പോള്‍ നിലവിലെ ശമ്പള സ്ലിപ്പ് കണ്ട് എച്ച്ആര്‍ സംശയം ഉന്നയിച്ച് ഓഫറുകള്‍ പിന്‍വലിക്കുന്നു.

പോസ്റ്റിന് നൂറുകണക്കിന് കമന്റുകള്‍ ലഭിച്ചു. പ്രധാന നിര്‍ദേശങ്ങളിലൊന്ന് പറയുന്നത് കുറഞ്ഞ ശമ്പളത്തില്‍ ജോലി സ്വീകരിച്ച് 1-2 വര്‍ഷം കൊണ്ട് കഴിവുകള്‍ വേഗത്തില്‍ വികസിപ്പിക്കുക എന്നാണ്. സ്റ്റാര്‍ട്ടപ്പുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ 3 വര്‍ഷത്തെ സ്‌കില്‍സ് നല്‍കും എന്നാണ് മറ്റൊരു ഉപദേശം. ടെക് മേഖലയില്‍ വേഗത്തില്‍ വലിയ മാറ്റം വരുത്താന്‍ പ്രയാസമാണെങ്കില്‍ എംബിഎ കഴിഞ്ഞ് മാനേജ്‌മെന്റിലേക്ക് മാറാം. തുടക്കത്തിലെ തെറ്റുകള്‍ സത്യസന്ധമായി പറഞ്ഞ്, അപ്‌സ്‌കില്‍ ചെയ്ത് കഴിവ് തെളിയിക്കുക, തുടങ്ങി ഒട്ടേറെ ഉപദേശങ്ങള്‍ എത്തുന്നുണ്ട്. ഐടി ജോലി തേടുന്നവര്‍ ഇത്തരം അനുഭവ കഥകള്‍ കൃത്യമായി വിലയിരുത്തണമെന്നാണ് പൊതുവെ ഉയരുന്ന അഭപ്രായം.

Tags