ആദായ നികുതിയിലെ കെണി, 12 ലക്ഷം രൂപ വരുമാനമുള്ള എല്ലാവരും ഒഴിവാകില്ല, 20 ശതമാനം വരെ നികുതി ഈടാക്കിയേക്കും


ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ലാഭമുണ്ടാക്കുകയാണെങ്കില്‍ ആ വരുമാനത്തിന് മൂലധന നേട്ടത്തിന് കീഴിലോ മറ്റ് സ്രോതസ്സുകളിലോ ആയാണ് നികുതി ചുമത്തപ്പെടുക.
ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റില്‍ ഇടത്തരക്കാരെ സന്തോഷിപ്പിച്ച് ആദായ നികുതിയില്‍ വന്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. 12 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് നികുതി ഇളവ് ലഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിന്ന് 12 ലക്ഷം രൂപ സമ്പാദിച്ചിട്ടുണ്ടെങ്കില്‍ നികുതി ഇളവ് ലഭിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ആദായ നികുതി ഈടാക്കുന്നത് വ്യക്തിയുടെ വരുമാനം 5 വിഭാഗങ്ങളായി തിരിച്ചാണ്. ശമ്പളത്തില്‍ നിന്നുള്ള വരുമാനം, വീട്ടു വസ്തുവില്‍ നിന്നുള്ള വരുമാനം, ബിസിനസ്സില്‍ നിന്നോ തൊഴിലില്‍ നിന്നോ ഉള്ള വരുമാനം, മൂലധന നേട്ടത്തില്‍ നിന്നുള്ള വരുമാനം, മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം എന്നിങ്ങനെ.
ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ലാഭമുണ്ടാക്കുകയാണെങ്കില്‍ ആ വരുമാനത്തിന് മൂലധന നേട്ടത്തിന് കീഴിലോ മറ്റ് സ്രോതസ്സുകളിലോ ആയാണ് നികുതി ചുമത്തപ്പെടുക. ഓഹരികള്‍ വാങ്ങി വില്‍ക്കുന്നതിലൂടെയുള്ള ലാഭം മൂലധന നേട്ടവും ലാഭവിഹിതത്തില്‍ നിന്നുള്ള വരുമാനം മറ്റ് സ്രോതസ്സുകള്‍ക്ക് കീഴിലുമാണ് വരിക.

ശമ്പളം വാങ്ങുന്നവരെ സംബന്ധിച്ച് വര്‍ഷം വലിയ നേട്ടമാണ് ലഭിക്കുക. 75,000 രൂപ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ലഭിക്കുന്നതിനാല്‍ 12.75 ലക്ഷം രൂപവരെ ശമ്പളം വാങ്ങുന്നവര്‍ക്ക് നികുതി അടക്കേണ്ടതില്ല. സാലറി ക്ലാസിലെ ജീവനക്കാരന്‍ മുതല്‍ ഉദ്യോഗസ്ഥര്‍ വരെ എല്ലാവരേയും സന്തോഷിപ്പിച്ച പ്രഖ്യാപനമാണിത്.
ഓഹരി വിപണിയില്‍ നിന്നും ഇത്രയും വരുമാനം ലഭിച്ചാല്‍ തീര്‍ച്ചയായും നികുതി അടക്കേണ്ടിവരും. ഓഹരി വിപണിയില്‍ നിന്നുള്ള വരുമാനത്തിന്മേലുള്ള നികുതി മൂലധന നേട്ടത്തിന് കീഴില്‍ ഈടാക്കുന്നു. മൂലധന നേട്ടം രണ്ട് തരത്തിലാണ്. ദീര്‍ഘകാല മൂലധന നേട്ടവും ഹ്രസ്വകാല നേട്ടവും. കുറഞ്ഞത് 1 വര്‍ഷത്തിന് ശേഷം ഓഹരി വില്‍ക്കുമ്പോള്‍ ദീര്‍ഘകാല മൂലധന നേട്ടത്തിലാണ് ഉള്‍പ്പെടുത്തുക. 1.25 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കും. ഇതില്‍ കൂടുതല്‍ വരുമാനം നേടുന്നതിന് 12.5 ശതമാനം നികുതി ചുമത്തും. ഹ്രസ്വകാല മൂലധന നേട്ടം അതായത് 1 വര്‍ഷത്തിന് മുമ്പ് ഒരു ഓഹരി വില്‍ക്കുമ്പോള്‍ ലഭിക്കുന്ന ലാഭത്തില്‍ നിന്നും 20 ശതമാനം നികുതി നല്‍കണം.
ഒരു വ്യക്തി വാങ്ങിയ 60,000 രൂപയുടെ ഓഹരികള്‍ ഒരു വര്‍ഷത്തിനുശേഷം 2 ലക്ഷം രൂപയ്ക്ക് വിറ്റു എന്നിരിക്കട്ടെ. അപ്പോള്‍ ഒരു വര്‍ഷം കൊണ്ട് 1.40 ലക്ഷം ലാഭം നേടി. ഇതില്‍ 1.25 ലക്ഷം വരെയുള്ള ലാഭം നികുതി രഹിതമാണ്. ഇതിന് ശേഷം വരുന്ന ലാഭത്തിന് 12.5 ശതമാനം നികുതി നല്‍കണം. ഒരു വര്‍ഷത്തിന് മുമ്പ് ഓഹരികള്‍ വില്‍ക്കുകയാണെങ്കില്‍, ഒരു ഇളവും ലഭിക്കില്ല. കൂടാതെ ലാഭത്തിന്റെ 20 ശതമാനം നികുതിയായി നല്‍കേണ്ടിവരും.