തെറ്റുതിരുത്താൻ സിപിഎമ്മിനാവില്ല: എംവി ഗോവിന്ദൻ പറഞ്ഞ പരാജയകാരണങ്ങൾ യാഥാർത്ഥ്യത്തിന് നിരക്കാത്തതെന്ന് ടി.കെ ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും

CPM cannot correct mistakes: MV Govindan's reasons for defeat are not realistic, the district committee is not responsible for the defeat in Taliparamba and Payyannur, and saying so is a betrayal, say TK Govindan and V. Kunjikrishnan

ഈ സംസ്ഥാന കമ്മിറ്റിക്കും അതിൻ്റെ നേതൃത്വമായ സെക്രട്ടറിക്കും സ്വജന പക്ഷ പാതിത്വ ത്തൻ്റെയും പാർലമൻ്ററി മോഹങ്ങളുടെ ജീർണതയിൽ നിന്ന് തെറ്റ് തിരുത്തി പുറത്തുവരാനോ പറ്റിയ പിശക് അംഗീകരിക്കാനോ അൽപ്പം പോലും കഴിയുന്നില്ല


കണ്ണൂർ: തെരഞ്ഞെടുപ്പ് തോൽവി യെ കുറിച്ച് സിപിഎമ്മിനും ഇടതുപക്ഷത്തിനുണ്ടായ പരാജയകാരണങ്ങൾ പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ തുറന്നു പറച്ചിൽ യാഥാർത്ഥ്യവുമായി ചേരുന്നതല്ലെന്ന് തളിപറമ്പ് എം എൽ എ ടി.കെ ഗോവിന്ദനും പയ്യന്നൂർ എം എൽ എ വി . കുഞ്ഞികൃഷ്ണനും കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഈ സംസ്ഥാന കമ്മിറ്റിക്കും അതിൻ്റെ നേതൃത്വമായ സെക്രട്ടറിക്കും സ്വജന പക്ഷ പാതിത്വ ത്തൻ്റെയും പാർലമൻ്ററി മോഹങ്ങളുടെ ജീർണതയിൽ നിന്ന് തെറ്റ് തിരുത്തി പുറത്തുവരാനോ പറ്റിയ പിശക് അംഗീകരിക്കാനോ അൽപ്പം പോലും കഴിയുന്നില്ല.

തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോൽവിക്ക് കാരണം ജില്ലാ കമ്മിറ്റിക്കല്ല . ജില്ലാ സെക്രട്ടറിയേറ്റിൽ തളിപ്പറമ്പിൽ നിശ്ചയിച്ചിരുന്ന സ്ഥാനാർത്ഥിയെ ഭൂരിഭാഗം പേരും എതിർത്തതാണ്. പയ്യന്നൂരിലും ടി. ഐ മധുസൂദനനെ സ്ഥാനാർത്ഥിയാക്കരുതെന്ന് പാർട്ടിക്കുള്ളിൽ അഭിപ്രായം ഉയർന്നിരുന്നു സംസ്ഥാന നേതൃത്വം സ്ഥാനാർത്ഥികളെ അടിച്ചേൽപ്പിക്കുകയായിരുന്നു പരാജയത്തിന് ഉത്തരവാദിത്വം ജില്ലാ കമ്മിറ്റിക്കാണെന്ന് പറയുന്നത് ശരിയല്ലെന്നും സംസ്ഥാന സെക്രട്ടറി അങ്ങനെ പറയുന്നത് വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി അണികളെ കേട്ടതിന് ശേഷമുള്ള റിവ്യൂവല്ല തയ്യാറാക്കിയത് തെറ്റുതിരുത്തൽ നാടകമാണെന്നും ടി.കെ ഗോവിന്ദൻ പറഞ്ഞു .പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പരാജയത്തിന് കാരണമായ വസ്തുതകൾ മറയ്ക്കുകയാണ്. തോൽവിയുടെ കാരണങ്ങളെ കുറിച്ച് ജനങ്ങളിൽ നിന്നും അഭിപ്രായം തേടുന്നത് അപഹാസ്യമാണ്. കഴിഞ്ഞ സർക്കാർ ബിജെപിയുമായി ഡീലുണ്ടാക്കിയെന്ന സംശയം ജനങ്ങൾക്കുണ്ടായി പി എം ശ്രീയിൽ ഒപ്പിട്ടത് തിരിച്ചടിയായി മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ അറിയാതെ ഒരിക്കലും ഉദ്യോഗസ്ഥർ ഒപ്പിടില്ല. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി കാറിൽ കയറ്റിയതും തിരിച്ചടിയായി. വെറുതെ നടന്നു പോവുകയായിരുന്ന ഒരാളെ കാറിൽ കയറ്റുകയായിരുന്നില്ല  ന്യൂനപക്ഷങ്ങളെ ഈ ക്കാര്യം അകറ്റിയെന്നും മതനിരപേക്ഷത മറന്നതാണ് പരാജയ കാരണമെന്ന്ടി കെ ഗോവിന്ദൻ പറഞ്ഞു.

തളിപ്പറമ്പിൽ മുൻ എം എൽ. എ നടപ്പിലാകിയ പദ്ധതികൾ തുടരും എം എൽ തയെന്ന നിലയിൽ ആർക്കു വേണമെങ്കിലും എപ്പോഴും തന്നെ സമീപിക്കാം എം.വി ഗോവിന്ദൻ നടപ്പിലാക്കിയ ഹാപ്പിനെസ് ഫെസ്റ്റ് നടപ്പിലാക്കും. സഫാരി പാർക്ക് പദ്ധതിയെ കുറിച്ചു അതിൻ്റെ മറ്റൊരു രൂപത്തിൽ ആലോചിക്കുമെന്നും ടി കെ ഗോവിന്ദൻ പറഞ്ഞു ഹാപ്പിനെസ് പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട് ഈ കാര്യം അന്വേഷിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് ടി കെ ഗോവിന്ദൻ പറഞ്ഞു

പയ്യന്നൂരിൽ എം എൽ എ ഓഫീസ് തുറന്നു പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് പയ്യന്നൂർ എം എൽ എ വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. എൽഡിഎഫ് നടത്തിയ പ്രചരണത്തിൻ്റെ 10 ശതമാനം പ്രചരണം പോലും താൻ നടത്തിയിട്ടില്ല എന്നിട്ടും മണ്ഡലത്തിൽ സ്ഥാപിച്ച ബോർഡുകൾ തകർത്തു തനിക്ക് വേണ്ടിയെഴുതിയ ചുമരുകൾ പൊളിച്ചുമാറ്റി. ഒരു സ്ഥാനാർത്ഥിക്കായി എഴുതിയ ചുമർ വെള്ളയടിച്ച് മറ്റൊരു സ്ഥാനാർത്ഥിക്കായി എഴുതിയത് ചരിത്രമാണ്. തെരഞ്ഞെടുപ്പ് പ്രചാരണ ഓഫീസ് തുറക്കുന്നതിനെയും തടസപ്പെടുത്തി ഇതിനായി കെട്ടിട ഉടമയെയും ഭീഷണിപ്പെടുത്തി പയ്യന്നൂർ വിഷയം ചർച്ച ചെയ്യുന്നതിൽ സിപിഎം നേതൃത്വത്തിന് തെറ്റുപറ്റി ജനങ്ങളിൽ നിന്നും പിരിച്ച തുകയുടെ കണക്ക് ആരോടും പറയേണ്ടതില്ലെന്ന കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിൻ്റെ വാർത്താസമ്മേളനം പാർട്ടി അണികളിൽ തെറ്റിദ്ധാരണപരത്തുകയും എതിർപ്പുണ്ടാക്കുകയും ചെയ്തെന്ന് വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു.

Tags