തളിപറമ്പിലെ തോൽവി പാഠം പഠിപ്പിച്ചു ;എൻ.സുകന്യ സംസ്ഥാന സമിതിയിൽ സ്ഥിരം ക്ഷണിതാവായി

The defeat in Taliparamba served as a lesson; N. Sukanya becomes a permanent invitee to the State Committee.

കണ്ണൂർ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തഴയപ്പെട്ട ജനാധിപത്യ മഹിളാ അസോ. ദേശീയ നേതാവ് എൻ സുകന്യ സിപിഎം സംസ്ഥാന സമിതിയിൽ സ്ഥിരം ക്ഷണിതാവായെത്തി തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകളും കോഴിക്കോട്ട് നടന്ന സി.പി.എം വിശാലസം സ്ഥാനസമിതി യോഗത്തിൽ ചൂടേറിയ ചർച്ചയായിരുന്നു ഇതിൻ്റെ ഭാഗമായാണ് കണ്ണൂരിൽ നിന്നും എൻ സുകന്യയെ സംസ്ഥാന സമിതിയിലേക്ക് ഉൾകൊള്ളിച്ചത്.

നിലവിൽ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടേറിയറ്റംഗമായ എൻ. സു കന്യയെ സംസ്ഥാന സമിതിയിലെ സ്ഥിരം ക്ഷണിതാവാക്കിയതിൽ 'തളിപ്പറമ്പ് തോൽവിയുടെ ഫാക്ടർ ഉണ്ടെന്നാണ് വിലയിരുത്തൽ.തളിപ്പറമ്പിൽ സജീവമായി പരിഗണിച്ച സുകന്യയെ തഴഞ്ഞാണ് സംസ്ഥാന സെക്രട്ടറി എം സി ഗോവിന്ദൻ്റെ ഭാര്യപി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയത്. ഇതോടെ അണികൾ തിരിഞ്ഞതോടെകനത്ത തോൽവി ഏറ്റുവാങ്ങേണ്ടി വന്നതെന്നാണ് വിമർശനം.

N. Sukanya

സി.പി.എം ജില്ല കമ്മിറ്റിയംഗ മായ പി.കെ. ശ്യാമളയേക്കാൾ സീനിയർ കൂടിയായ സുകന്യയെ  സ്ഥാനാർത്ഥിയാക്കിയതോടെയാണ് പാർട്ടിക്കുള്ളിൽ ഉരുൾ പൊട്ടലുണ്ടായത്. ഇതോടെ പാർട്ടി വിട്ട് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുതിർന്ന നേതാവുമായ ടി കെ ഗോവിന്ദൻ തന്നെ യു ഡി എഫ് സ്വതന്ത്രനായി കളത്തിലിറങ്ങിയത്. പാർട്ടിയെ വെല്ലുവിളിച്ചു ടി.കെ ഗോവിന്ദൻ മാസ്റ്റർ വിജയിച്ചതോടെ തിരുത്തൽ സമ്മേളനങ്ങളിലും പ്രവർത്തകർ ഈക്കാര്യം ഉന്നയിച്ചു. കൊല്ലത്ത് കഴിഞ്ഞ വർഷം മാർച്ചിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയംഗമാക്കാതെ സുകന്യയെ തഴഞ്ഞത് തളിപ്പറമ്പ് മണ്ഡലം ശ്യാമളക്ക് നൽകുന്നതിന് വേണ്ടിയാണെന്ന ആരോപണവും ഉയർന്നു. മുതിർന്ന വനിത നേതാവിനെ ഒതുക്കിയെന്ന വിമർശനങ്ങൾ കൂടി കണക്കിലെടുത്താണ് സുകന്യയെ സംസ്ഥാന സമിതിയിലെ സ്ഥിരംക്ഷണിതാവാക്കിയത്.

എൻ.സുകന്യക്കു പുറമെ ഡി വൈ.എഫ്.ഐ സംസ്ഥാന സെ ക്രട്ടറി എം.വിജിൻ എം.എൽ.എ. എസ്.എഫ്.ഐ സംസ്ഥാന സെ ക്രട്ടറി പി.എസ്.സഞ്ജീവ് എന്നിവ രാണ് കണ്ണൂരിൽനിന്നുള്ള പുതിയ സംസ്ഥാന സമിതിയിലെ സ്ഥിരം ക്ഷണിതാക്കൾ. കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവായ ജോൺ ബ്രിട്ടാസ് സംസ്ഥാന സെക്രട്ടറിയറ്റിലും ക്ഷണിതാവായി. സംസ്ഥാന കമ്മിറ്റി അംഗമായ പി ജയരാജൻ കൂടി സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് എത്തിയതോടെ സിപിഎമ്മിൽ വീണ്ടും കണ്ണൂരിൻ്റെ ശക്തി കൂടി.

Tags