വെറൈറ്റിയായി തളിപ്പറമ്പ് സൗത്ത് സ്‌കൂൾ കലോത്സവത്തിലെ ഭക്ഷണശാല : ഇവിടെ പപ്പായ തന്നെ ഹീറോ, നാടൻ വിഭവങ്ങൾ കൊണ്ടു രുചിമേള മൊരുക്കി മോറാഴ ഗ്രാമം
മൂന്ന് ദിവസങ്ങളിലായി മൊറാഴ ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഏറ്റവും സജീവമായിരുന്നു ഭക്ഷണശാല. ഒരു നാടു മുഴുവൻ നല്ല വിഭവങ്ങൾ ഒരുക്കുന്നതിൽ മത്സരിച്ചു. രണ്ടാം ദിനത്തിൽ ചിക്കൻ കറിയും ചോറും വിഭവങ്ങളും അരി പായസവും വിളമ്പിയത് കുട്ടികൾക്ക് ഏറെ ഇഷ്‌ടപ്പെട്ടതായി അവർ പറഞ്ഞു. മൂന്നാം ദിനം സദ്യയോടെപ്പം പാൽപ്പായസമായിരുന്നു ഹൈലെറ്റ്. സമാപന ദിവസമായ 13 ന് പ്രഥമ നടക്കമുള്ള സദ്യയാണ് എല്ലാവർക്കും ഒരുക്കിയിട്ടുള്ളതെന്ന് ഫുഡ് കമ്മിറ്റി ചെയർപേഴ്സൺ സിഎൻ മോഹനൻ പറഞ്ഞു.
മോറാഴ : സ്‌കൂൾ കലോത്സവങ്ങളിൽ ഏറ്റവും വലിയ വെല്ലുവിളി ആയിരക്കണക്കിന് പേർക്ക് ഭക്ഷണമൊരുക്കലാണ്. എന്നാൽ ഒരു നാട് തന്നെ അതിന് കൈമെയ് മറന്ന് ഇറങ്ങിയപ്പോൾ മോറാഴയിൽ നാടൻ വിഭവങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരമായി. നാട്ടിൽ യഥേഷ്ടം ലഭിക്കുന്ന പപ്പായ ഉപയോഗിച്ചായിരുന്നു മൂന്ന് ദിവസം വിഭവങ്ങൾ ഒരുക്കിയത്. പച്ചടി, വറവ് , അച്ചാർ എന്നിവയാണ് പപ്പായ ഉപയോഗിച്ചുണ്ടാക്കിയത് നാടൻ വിഭവം രുചികരമായപ്പോൾ ആവശ്യക്കാരും കൂടി സ്കൂൾ വിദ്യാർത്ഥികളിൽ നിന്നും പ്രദേശികതലത്തിലുമാണ് ഇതിനായി പപ്പായ ശേഖരിച്ചത്.
മൂന്ന് ദിവസങ്ങളിലായി മൊറാഴ ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഏറ്റവും സജീവമായിരുന്നു ഭക്ഷണശാല. ഒരു നാടു മുഴുവൻ നല്ല വിഭവങ്ങൾ ഒരുക്കുന്നതിൽ മത്സരിച്ചു. രണ്ടാം ദിനത്തിൽ ചിക്കൻ കറിയും ചോറും വിഭവങ്ങളും അരി പായസവും വിളമ്പിയത് കുട്ടികൾക്ക് ഏറെ ഇഷ്‌ടപ്പെട്ടതായി അവർ പറഞ്ഞു. മൂന്നാം ദിനം സദ്യയോടെപ്പം പാൽപ്പായസമായിരുന്നു ഹൈലെറ്റ്. സമാപന ദിവസമായ 13 ന് പ്രഥമ നടക്കമുള്ള സദ്യയാണ് എല്ലാവർക്കും ഒരുക്കിയിട്ടുള്ളതെന്ന് ഫുഡ് കമ്മിറ്റി ചെയർപേഴ്സൺ സിഎൻ മോഹനൻ പറഞ്ഞു.
ആർക്കും ഒരു പരാതിയില്ലാതെ എല്ലാവർക്കും മികച്ച ഭക്ഷണം നൽകാൻ കഴിഞ്ഞത് സംഘാടക സമിതിയുടെ വിജയമാണെന്ന് കൺവീനർ കെ. രാജീവൻ പറഞ്ഞു. ധർമ്മശാലയിലെ കോഫി ഹൗസ് ജീവനക്കാരും നാട്ടുകാരുമായ അച്ചാലി രാജേഷ്, പി.പി വിനീത് എന്നിവർ ചേർന്നാണ് ഭക്ഷണമൊരുക്കിയത്. തികച്ചും സന്നദ്ധ പ്രവർത്തനത്തിൻ്റെ ഭാഗമായാണ് ഇരുവരും കലോത്സവത്തിൻ്റെ വിജയത്തിനായി ഇറങ്ങിയത്. ഇതുവരെയായി പന്ത്രണ്ടായിരം പേർ ഭക്ഷണശാലയിലെത്തി വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ചിട്ടുണ്ട് അവിലും പച്ചടിയും കൂട്ടുകറിയുമൊക്കെ തൊടുകറികളായുണ്ട്.
പരിപ്പ്, സാമ്പാർ എന്നിവയാണ് പ്രധാന കറികൾ. അരി പായസം, പാൽപ്പായസം,പ്രഥമൻ എന്നിവയാണ് മധുരമായി വിളമ്പുന്നത് പ്രഭാത ഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനും ഇവിടെ യാതൊരു കുറവുമില്ല. കലാമത്സരങ്ങൾ കഴിയുന്നതുവരെ ഒരാളും വിശന്നിരിക്കരുതെന്ന ദൃഢനിശ്ചയത്തിലാണ് മോറാഴ ഗ്രാമം മുഴുവൻ. മദർ പിടി എ അംഗങ്ങളാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ ഹരിത കർമ്മ സേനാംഗങ്ങളും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്നു സ്‌കൂളിലെ എസ്പിസി, എൻ എസ് എസ് , സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സും പൊലിസുകാരും എല്ലാ രംഗങ്ങളിലും കൃത്യനിഷ്ഠയോടെ ഇടപെടലുകൾ നടത്തുന്നുണ്ട്.
.jpg)

