ബക്കളത്ത് വടിവാളുകൾ കണ്ടെത്തിയ സംഭവം ; തീവ്രവാദ സംഘടനകൾ ആസൂത്രിതമായി സംഘർഷം സൃഷ്ടിക്കാൻ ശ്രമം നടത്തുന്നു ; സി പി എം

cpm
cpm

 

തളിപ്പറമ്പ് :ബക്കളം പുന്നക്കുളങ്ങരയിൽ  പിവിസി പൈപ്പിനുള്ളിൽ ഒളിപ്പിച്ച  നിലയിൽ ദുരൂഹ സാചര്യത്തിൽ  കണ്ടെത്തിയ വടിവാളുകളെക്കുറിച്ച്‌ സമഗ്ര  അന്വേഷണം നടത്തണമെന്ന്‌ സിപിഐ എം ബക്കളം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. പിവിസി പൈപ്പിനുള്ളിൽ സൂക്ഷിച്ച ആറ്‌  വടിവാളുകൾ  കഴിഞ്ഞദിവസം കനത്തമഴയിൽ പുന്നക്കുളങ്ങര  തോട്ടിലൂടെ ഒഴുകിപ്പോന്ന നിലയിലാണ്‌ കണ്ടെത്തിയത്‌. ചില ക്രിമിനൽ സംഘത്തിന്റെ നേതൃത്വത്തിൽ ബക്കളം പുന്നക്കുളങ്ങര പ്രദേശത്ത്‌  ആസൂത്രിതമായി സംഘർഷം സൃഷ്‌ടിക്കാൻ സൂക്ഷിച്ച ആയുധങ്ങളാണ്‌ ഒഴുകിപ്പോയതെന്നാണ്‌ സംശയിക്കുന്നത്‌.  
 
പുന്നക്കുളങ്ങര തോട്‌ ആരംഭിക്കുന്ന സ്ഥലത്തും സമീപത്തും ക്രിമിനൽ കൊട്ടേഷൻ സംഘങ്ങൾ കേന്ദ്രീകരിക്കുന്ന പ്രദേശമാണ്‌. താഴെബക്കളത്ത്‌ അടുത്തിടെയായി നിരവധി പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട്‌. കഴിഞ്ഞ  മെയ്‌ രണ്ടാംവാരത്തിൽ ബക്കളത്ത്‌ ചെഗുവേര ക്ലബ്ബ്‌ നടത്തിയ ഫുട്‌ബോൾ ടൂർണമെന്റിൽ  പങ്കെടുത്ത്‌ മടങ്ങി പോവുകയായിരുന്ന ടീമിനെ താഴെബക്കളത്തുവച്ച്‌ തടഞ്ഞുവെക്കുകയും വാക്കേറ്റമുണ്ടാവുകയും  കൂടുതൽപേർ സ്ഥലത്തെത്തി സംഘർഷവും വടിവാൾ വീശലുമുണ്ടായിരുന്നു.  ഇരുഭാഗത്തുള്ളവരും  സമാന ചിന്താഗതിക്കാരായ പ്രവർത്തകരായതിനാൽ  പ്രശ്‌നം അവർതന്നെ തീർക്കുകയായിരുന്നു.

tRootC1469263">

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ നണിയൂർ നമ്പ്രത്ത്‌ നടന്ന അക്രമത്തിൽ പങ്കെടുത്തത്‌ ബക്കളത്തെ ഇതേ ക്വട്ടേഷൻ സംഘമാണെന്ന്‌ തിരിച്ചറിഞ്ഞിരുന്നു. അക്രമികളുടെ കൈയ്യിൽനിന്നും ഇത്തരത്തിലുള്ള വടിവാളുകൾ അന്ന്‌ പിടികൂടിയിരുന്നു.  ഉടുപ്പ വയലിൽ മണ്ണിട്ട്‌ നികത്തുന്നത്‌ തടയാൻ ശ്രമിച്ച പ്രാദേശിക പ്രവർത്തകരെ വടിവാൾ വീശി ഭയപ്പെടുത്തിയത്‌ ബക്കളത്തെ ക്വട്ടേഷൻ സംഘമാണ്‌. ഇത്തരത്തിൽ ക്രിമിനൽ സംഘം സൂക്ഷിച്ച ആയുധങ്ങളാണ്‌ തോട്ടിൽ കണ്ടെത്തിയത്‌.

ഇവർ ഏത്‌ രാഷ്‌ട്രീയ പ്രസ്ഥാനത്തിന്റെ പിന്തുണയോടെയാണ്‌ പ്രവർത്തിക്കുന്നതെന്ന്‌ എല്ലാവർക്കും അറിയാം.  ഇത് മറച്ചുവെക്കാൻ സിപിഎം കേന്ദ്രത്തിൽ സൂക്ഷിച്ച ആയുധങ്ങളാണ് കണ്ടെത്തിയതെന്ന്  ചിലമാധ്യമങ്ങളുൾപ്പെടെ കള്ളം പ്രചരിപ്പിക്കുകയാണ്. പ്രദേശത്തെ ക്രിമിനൽ പ്രവർത്തനം നടത്തുന്നവരെ തിരിച്ചറിയണമെന്നും പൊലീസ് സമഗ്ര അന്വേഷണം നടത്തി  കുറ്റക്കാരെ കണ്ടെത്തണമെന്നും സിപിഐ എം ബക്കളം ലോക്കൽ കമ്മിറ്റി സെക്രട്ടറി പാച്ചേനി  വിനോദ് പ്രസ്താവന യിലൂടെ അറിയിച്ചു.

Tags