മുറപ്പെണ്ണിനെ വിവാഹം ചെയ്യുന്നത് നിയമവിരുദ്ധമാക്കുന്നു, ഇന്ത്യക്കാര്‍ക്കും കനത്ത തിരിച്ചടി
കസിന്‍ വിവാഹങ്ങള്‍ നിരോധിച്ച പല രാജ്യങ്ങളുമുണ്ട്. നോര്‍വെ, ചൈന, നോര്‍ത്ത് കൊറിയ, സൗത്ത് കൊറിയ, ഫിലിപ്പാന്‍സ്, യുഎസ്, ബെല്‍ജിയം, ലിത്വാനിയ, ചില ബാല്‍ക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിരോധിച്ചു.
ന്യൂഡല്‍ഹി: സ്വീഡന്‍ സര്‍ക്കാര്‍ കസിന്‍ വിവാഹങ്ങള്‍ നിരോധിക്കാനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നു. യുവജനങ്ങളെ, പ്രത്യേകിച്ച് യുവതികളെ 'ഓണര്‍ ഒപ്രെഷന്‍' എന്നറിയപ്പെടുന്ന സാമൂഹിക സമ്മര്‍ദങ്ങളില്‍ നിന്നും സംരക്ഷിക്കാനായാണ് നിയമം.
സ്വീഡനില്‍ കസിന്‍ വിവാഹങ്ങള്‍ ഇതുവരെ നിയമപരമായിരുന്നു, കുടിയേറ്റത്തിന്റെ വര്‍ധനയോടെ ഈ പരമ്പരാഗത രീതി കൂടുതല്‍ സാധാരണമായി. നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ സ്വീഡനില്‍ കസിന്‍ വിവാഹങ്ങള്‍ അനുവദനീയമായിരുന്നു. എന്നാല്‍. 2023 സെപ്തംബറില്‍ സര്‍ക്കാര്‍ ഒരു അന്വേഷണം ആരംഭിച്ചു. 2024 ഒക്ടോബറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച പ്രത്യേക കമ്മീഷന്‍, ഫസ്റ്റ് കസിന്‍സ് തമ്മിലുള്ള വിവാഹങ്ങള്‍ പൂര്‍ണമായും നിരോധിക്കാന്‍ ശുപാര്‍ശ ചെയ്തു. നിരോധനം 2026 ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
tRootC1469263">പല കാരണങ്ങളും പുതിയ നിയമത്തിന് പിന്നിലുണ്ട്. കസിന്‍ വിവാഹങ്ങള്‍ പലപ്പോഴും ക്രമീകരിക്കപ്പെട്ടതാണ്. സ്ത്രീകളെ, കുടുംബ സമ്മര്‍ദത്തിനും നിര്‍ബന്ധിത വിവാഹങ്ങള്‍ക്കും ഇരയാക്കുന്നു. സ്വീഡന്‍ നീതിന്യായ മന്ത്രി ഗുണ്ണാര്‍ സ്‌ട്രോമെര്‍ പറഞ്ഞത്, നിരോധനം സ്ത്രീകളെ 'അടിച്ചമര്‍ത്തുന്ന ഓണര്‍ മാനദണ്ഡങ്ങളില്‍ നിന്നും' മോചിപ്പിക്കുമെന്നാണ്.
കസിന്‍ വിവാഹങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് ജനിതക രോഗങ്ങള്‍ പകരാനുള്ള സാധ്യത ഏറെയാണ്. ഇതും നിരോധനത്തിന് കാരണമാണ്. പഠനങ്ങള്‍ പ്രകാരം, ഫസ്റ്റ് കസിന്‍സിന്റെ കുട്ടികളുടെ മരണനിരക്ക് ഉയര്‍ന്നതാണ്. ജനിതക വൈകല്യങ്ങള്‍ 2-3 മടങ്ങ് കൂടുതലുമാണ്.
കസിന്‍ വിവാഹങ്ങള്‍ ക്ലാന്‍ ഘടനകളെ ശക്തിപ്പെടുത്തും. ഇത് സംഘടിത കുറ്റകൃത്യങ്ങള്‍, നെപോട്ടിസം എന്നിവയ്ക്ക് കാരണമാകുന്നു. നിരോധനം കുടിയേറ്റക്കാരുടെ സമന്വയത്തെ പ്രോത്സാഹിപ്പിക്കുമെന്നും കമ്മീഷന്‍ വാദിക്കുന്നു.
സ്വീഡനിലെ കസിന്‍ വിവാഹങ്ങള്‍ പ്രധാനമായും ആഫ്രിക്ക, ഏഷ്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റ സമൂഹങ്ങളില്‍ സാധാരണമാണ്. നിരോധനം അവരുടെ പരമ്പരാഗത രീതികളെ ബാധിക്കും. നിരോധനം നിര്‍ബന്ധിത വിവാഹങ്ങള്‍ തടയാന്‍ സഹായിക്കുമെങ്കിലും, ചില കുടുംബങ്ങള്‍ നിയമവിരുദ്ധമായി വിവാഹങ്ങള്‍ക്ക് ശ്രമിച്ചേക്കും. സ്വീഡനിലേക്ക് കുടിയേറ്റം ആഗ്രഹിക്കുന്നവരും കസിന്‍ വിവാഹമാണെങ്കില്‍ അനുവദിച്ചേക്കില്ല.
കസിന്‍ വിവാഹങ്ങള്‍ നിരോധിച്ച പല രാജ്യങ്ങളുമുണ്ട്. നോര്‍വെ, ചൈന, നോര്‍ത്ത് കൊറിയ, സൗത്ത് കൊറിയ, ഫിലിപ്പാന്‍സ്, യുഎസ്, ബെല്‍ജിയം, ലിത്വാനിയ, ചില ബാല്‍ക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിരോധിച്ചു. നെതര്‍ലാന്‍ഡ്‌സ്, യുകെ എന്നീ രാജ്യങ്ങളും നിരോധനത്തിന്റെ പാതയിലാണ്. നിരോധനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമൂഹത്തിന് ഗുണകരമാകുമെന്നാണ് വിശ്വാസം.
.jpg)


