തിലകിന് പകരം സഞ്ജുവിനെ കളിപ്പിക്കാനോ, പരിഹസിച്ച് ചിരിച്ച് സൂര്യകുമാര്‍, ഇപ്പോള്‍ എന്തായെന്ന് ആരാധകര്‍, പന്ത് കണക്ട് ചെയ്യാന്‍ പോലും കഴിയാതെ അഭിഷേകും
മത്സരത്തിന് മുമ്പുള്ള പ്രസ് കോണ്‍ഫറന്‍സില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സഞ്ജു സാംസണിനെ കളിപ്പിക്കുമോ എന്ന ചോദ്യത്തിന് പരിഹാസത്തോടെ മറുപടി നല്‍കിയിരുന്നു.
ന്യൂഡല്‍ഹി: ടി20 ലോകകപ്പിലെ സൂപ്പര്‍ 8ല്‍ ആദ്യ കളിയില്‍തന്നെ ദക്ഷിണാഫ്രിക്കയോട് 76 റണ്‍സിന്റെ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയതിന്റെ ആഘാതത്തിലാണ് ഇന്ത്യ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരം ഇന്ത്യയുടെ 12 മത്സരങ്ങളുടെ അജയ്യ റെക്കോര്‍ഡ് തകര്‍ത്തു.
tRootC1469263">സൗത്താഫ്രിക്ക ആദ്യം ബാറ്റിങ് ചെയ്ത് 187 നേടിയപ്പോള്‍ ഇന്ത്യ വെറും 111 റണ്‍സില്‍ എല്ലാവരും പുറത്തായി. ബൗളിങ്ങിലും ബാറ്റിങ്ങിലും ഇന്ത്യ പരാജയമായി. ജസ്പ്രിത് ബുംറ (3/15) മാത്രമാണ് തിളങ്ങിയത്.
മത്സരത്തിന് മുമ്പുള്ള പ്രസ് കോണ്‍ഫറന്‍സില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സഞ്ജു സാംസണിനെ കളിപ്പിക്കുമോ എന്ന ചോദ്യത്തിന് പരിഹാസത്തോടെ മറുപടി നല്‍കിയിരുന്നു. തിലക് വര്‍മയെ ഡ്രോപ്പ് ചെയ്ത് സഞ്ജുവിനെ കളിപ്പിക്കണമെന്ന നിര്‍ദേശത്തോട്, തിലകിനെ മാറ്റി സഞ്ജുവിനെ കളിപ്പിക്കണമെന്നാണോ പറയുന്നതെന്ന് പരിഹാസചിരിയോടെ സൂര്യ മറുപടി നല്‍കി. തിലകിന്റെ ഫോം മോശമാണെങ്കിലും ടീം മാനേജ്‌മെന്റ് സാഹചര്യാനുസരണം ബാറ്റ് ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും, പൂര്‍ണ വിശ്വാസമുണ്ടെന്നും സൂര്യ പറഞ്ഞു.
തോല്‍വിക്ക് ശേഷം ആരാധകര്‍ സൂര്യയുടെ പരിഹാസത്തിന് നേരെതിരിഞ്ഞു. 'സഞ്ജുവിനെ കളിപ്പിക്കാത്തത് തെറ്റായിരുന്നു', 'തിലകിനെയും അഭിഷേകിനെയും സംരക്ഷിക്കാന്‍ ശ്രമിച്ചത് തിരിച്ചടിയായി', 'ഇപ്പോള്‍ എന്തായി?' എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍. ടോപ്പ് ഓര്‍ഡറിലെ ലെഫ്റ്റ് ഹാന്‍ഡഡ് ബാറ്റര്‍മാരുടെ പ്രശ്‌നം പരിഹരിക്കാന്‍ റൈറ്റ് ഹാന്‍ഡഡ് ഓപ്ഷനായി സഞ്ജു എത്തണമായിരുന്നു.
ഇന്ത്യയ്ക്ക് ഇനി സെമിയിലെത്താന്‍ ബാക്കി രണ്ട് മത്സരങ്ങളും വലിയ മാര്‍ജിനില്‍ ജയിക്കണം. സഞ്ജുവിനെ തിരികെ കൊണ്ടുവരുമോ? അതോ തിലകിനോടും അഭിഷേകിനോടുമുള്ള വിശ്വാസം തുടരുമോ എന്ന് ആരാധകര്‍ കാത്തിരിക്കുകയാണ്.
.jpg)


