കലാമണ്ഡലം ഗോപിയുടെ അനുഗ്രഹം വാങ്ങാനുള്ള സുരേഷ് ഗോപിയുടെ നീക്കം പാളി, പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ പത്മഭൂഷന്‍ വേണ്ടേയെന്ന് ചോദ്യം, ആ ഗോപിയല്ല ഈ ഗോപിയെന്ന് മറുപടി


തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി കലാമണ്ഡലം ഗോപിയുടെ അനുഗ്രഹം വാങ്ങാനുള്ള നീക്കം പാളി. കലാമണ്ഡലം ഗോപിയുടെ മകന്‍ രഘുരാജാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. സുരേഷ് ഗോപിക്കായി സ്വാധീനിക്കാന്‍ പല വിഐപികളും ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ ആ ഗോപിയല്ല ഈ ഗോപിയെന്ന് മകന്‍ തുറന്നുപറഞ്ഞു.
രഘുരാജിന്റെ ഫേസബുക്ക് പോസ്റ്റ്,
സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും അച്ഛനെ സ്വാധീനിക്കാന്‍ നോക്കുന്നു. ആ ഗോപിയല്ല ഈ ഗോപി എന്ന് മാത്രം മനസിലാക്കുക. വെറുതെ ഉള്ള സ്‌നേഹവും ബഹുമാനവും കളയരുത്???? പലരും സ്‌നേഹം നടിച്ച് സഹായിക്കുന്നത് ഇതിനാണ് എന്ന് ഇന്നാണ് എനിക്ക് മനസിലായത്.... എല്ലാവര്‍ക്കും രാഷ്ട്രീയം ഉണ്ട്. അത് താത്കാലിക ലാഭത്തിനല്ല അത് നെഞ്ചില്‍ അഴിനിറങ്ങിയതാണ്.... നിങ്ങളോടുള്ള ബഹുമാനം മുതലാകാന്‍ നോക്കരുത്. (പ്രശസ്തനായ ഒരു ഡോക്ടര്‍ അച്ഛനെ വിളിച്ചിട്ട് പറയുന്നു നാളെ അങ്ങോട്ടു വരുന്നുന്നുണ്ട് സുരേഷ് ഗോപിയെ അനുഗ്രഹിക്കണം ന്ന്. അച്ഛന് മറുത്തൊന്നും പറയാന്‍ പറ്റാത്ത ഡോക്ടര്‍. അച്ഛന്‍ എന്നോട് പറഞ്ഞോളാന്‍ പറഞ്ഞു ഞാന്‍ സാറെ വിളിച്ചു പറഞ്ഞു. എന്നോട് നിങ്ങളാരാ പറയാന്‍ അസുഖം വന്നപ്പോള്‍ ഞാനെ ഉണ്ടായുള്ളൂ ന്ന്.... ഞാന്‍ പറഞ്ഞു അത് മുതലെടുക്കാന്‍ വരരുത് ന്ന്. അത് ആശാന്‍ പറയട്ടെ ന്ന്. അവസാനം അച്ഛന്‍ വിളിച്ചു പറഞ്ഞു വരണ്ടന്ന്. അപ്പോള്‍ ഡോക്ടര്‍ ആശാന് പത്മഭൂഷന്‍ കിട്ടേണ്ടന്ന്. അച്ഛന്‍ അങ്ങനെ എനിക്ക് കിട്ടണ്ടന്ന് ) ഇനിയും ആരും ബിജെപിക്കും, കോണ്‍ഗ്രസിനും വേണ്ടി ഈ വീട്ടില്‍ കേറി സഹായിക്കേണ്ട ഇത് ഒരു അപേക്ഷയായി കുട്ടിയാല്‍ മതി.
