സുപ്രീംകോടതി വിധി ചരിത്രപരം, വെല്ലുവിളി നടത്തിയ ശ്രീജിത്ത് പണിക്കറും പെട്ടു, സോഷ്യല്‍ മീഡിയ ട്രോളില്‍ നാണക്കേടിലായി നിരീക്ഷകന്‍


തനിക്കഷ്ടമുള്ള കാലത്തോളം ബില്ലുകള്‍ ഒപ്പിടാതെ വൈകിപ്പിക്കാമെന്ന ഗര്‍വണര്‍മാരുടെ നിലപാടിനെ സുപ്രീംകോടതി തിരുത്തിയതോടെ ആശ്വാസമാകുന്നത് തമിഴ്‌നാട് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കാണ്.
കൊച്ചി: ഗവര്‍ണര്‍മാര്‍ രാഷ്ട്രീയം കളിച്ച് ബിജെപി ഇതര സര്‍ക്കാരുളെ സമ്മര്‍ദ്ദത്തിലാക്കുന്നെന്ന പരാതിയില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ ചരിത്രപരമെന്ന് വിലയിരുത്തല്‍. തനിക്കഷ്ടമുള്ള കാലത്തോളം ബില്ലുകള്‍ ഒപ്പിടാതെ വൈകിപ്പിക്കാമെന്ന ഗര്‍വണര്‍മാരുടെ നിലപാടിനെ സുപ്രീംകോടതി തിരുത്തിയതോടെ ആശ്വാസമാകുന്നത് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കാണ്.
ബില്ലുകള്‍ മൂന്നു മാസത്തില്‍ കൂടുതല്‍ കാലം ഒപ്പിടാതെ വൈകിപ്പിക്കരുതെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. തമിഴ്‌നാട് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവെങ്കിലും ഗവര്‍ണര്‍മാര്‍ ബില്ലുകള്‍ മനപൂര്‍വം താമസിപ്പിക്കുന്ന എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇത് ബാധകമായേക്കും.
തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി അന്യായമായി തടഞ്ഞുവച്ചിരുന്ന പത്ത് ബില്ലുകളും സുപ്രീംകോടതി പാസാക്കുകയും ചെയ്തു. തമിഴ്‌നാട് നിയമസഭ അംഗീകാരത്തിനായി സമര്‍പ്പിച്ച ബില്ലുകളാണ് സുപ്രീംകോടതി പാസാക്കിയത്. ബില്ലുകള്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി മാറ്റിവയ്ക്കാനുള്ള തമിഴ്നാട് ഗവര്‍ണറുടെ തീരുമാനം നിയമവിരുദ്ധവും തെറ്റുമാണെന്നും സുപ്രീംകോടതി പറഞ്ഞു. ഗവര്‍ണര്‍മാരുടെ അധികാരത്തെക്കുറിച്ചുള്ള സുപ്രധാന വിധിന്യായത്തിലാണ് കോടതിയുടെ നിരീക്ഷണം.

ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാനമായ വിധി. സംസ്ഥാന നിയമസഭയില്‍ വീണ്ടും ബില്ലുകള്‍ പാസാക്കിയ ശേഷം അവതരിപ്പിക്കുമ്പോള്‍ പത്ത് ബില്ലുകള്‍ക്കും ഗവര്‍ണറുടെ അനുമതി ലഭിച്ചതായി കണക്കാക്കുമെന്ന് കോടതി അറിയിച്ചു.
ഭരണഘടന ഗവര്‍ണര്‍ക്ക് വീറ്റോ അധികാരം നല്‍കുന്നില്ല. അനിശ്ചിതകാലം ബില്ലില്‍ തീരുമാനം നീട്ടാന്‍ ഗവര്‍ണര്‍ക്കാകില്ല. മൂന്നുമാസത്തിനകം തീരുമാനമെടുക്കണം. സഭ വീണ്ടും പാസാക്കിയ ബില്ലുകള്‍ രാഷ്ട്രപതിക്ക് അയക്കേണ്ടതില്ല. ഗവര്‍ണര്‍ക്ക് വീറ്റോ അധികാരമില്ലെന്നും കോടതി ചൂണ്ടികാട്ടി. ബില്ലുകളിലെ ഗവര്‍ണര്‍മാരുടെ നടപടി ജുഡീഷ്യല്‍ റിവ്യൂവിന് വിധേയമാണെന്നും വിധിയില്‍ പറയുന്നു.
സുപ്രീംകോടതി വിധി പുറത്തുവന്നതിന് പിന്നാലെ ചാനലുകളില്‍ നിരീക്ഷകനായെത്തുന്ന സംഘപരിവാര്‍ അനുകൂലി ശ്രീജിത്ത് പണിക്കര്‍ക്ക് ട്രോളുകളാണ്. നേരത്തെ വിഷയത്തില്‍ ശ്രീജിത്ത് വെല്ലുവിളി നടത്തിയിരുന്നു. കേരള ഗവര്‍ണര്‍ ആയിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ബില്ലുകള്‍ താമസിപ്പിക്കവെ ഗവര്‍ണര്‍ക്ക് ഇതിന് അധികാരമുണ്ടെന്നാണ് ശ്രീജിത്ത് പ്രതികരിച്ചത്. ഗവര്‍ണര്‍ ആഗ്രഹിക്കുന്ന അത്രയും കാലം ബില്ലുകള്‍ വൈകിപ്പിക്കാമെന്നും മറിച്ചാണെങ്കില്‍ തെളിയിക്കണമെന്നും ശ്രീജിത്ത് വെല്ലുവിളിച്ചു.