തീ പാറും പോരാട്ടം ; സൂപ്പര്‍ ലീഗ് കേരള ഫൈനല്‍ കണ്ണൂരില്‍

A fiery fight; Super League Kerala final in Kannur
A fiery fight; Super League Kerala final in Kannur

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയിലെ ഫൈനല്‍ കണ്ണൂരില്‍. ഡിസംബര്‍ 19 ന് കണ്ണൂര്‍ മുന്‍സിപ്പില്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് 6.00 മണി മുതല്‍ ഫൈനല്‍ മത്സരത്തിന്റെ പരിപാടികള്‍ ആരംഭിക്കും. ഫൈനലില്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയും രണ്ടാം സെമിയിലെ മലപ്പുറം എഫ്‌സി തൃശൂര്‍ മാജിക്ക് എഫ്‌സിയും തമ്മിലുള്ള മത്സരത്തിലെ വിജയികളുമായി ഏറ്റുമുട്ടും. 

tRootC1469263">

ആദ്യ ഘട്ടത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലായിരുന്നു ഫൈനല്‍ മത്സരം നിശ്ചയിച്ചിരുന്നത് എന്നാല്‍ ഇലക്ഷന്‍ കാരണം സൂപ്പര്‍ ലീഗ് സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളുടെ തിയ്യതി മാറ്റുകയായിരുന്നു. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഡിസംബര്‍ 21 ന് ഇന്ത്യന്‍ സൂപ്പര്‍ ക്രോസ് റൈസിംങ് മത്സരങ്ങള്‍ നടക്കുന്നത് കൊണ്ട് കോഴിക്കോട് നടക്കേണ്ട മത്സരം കണ്ണൂരിലേക്ക് മാറ്റി. 

കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ സൂപ്പര്‍ ലീഗ് കേരളയുടെ ഫൈനല്‍ കൊണ്ടുവരാന്‍ സാധിച്ചതില്‍ വലിയ അഭിമാനമുണ്ട്. ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്താണ് കണ്ണൂരില്‍ ഇത്രയും വലിയ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. കണ്ണൂരിലെ ആരാധക പിന്തുണയാണ് ഇതിന് പ്രചോദനമായത്. വളരെ നാളുകള്‍ക്ക് ശേഷം കണ്ണൂരിലേക്ക് ഫുട്്‌ബോള്‍ ആരവം തിരിക്കെ കൊണ്ടുവരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഇത് കണ്ണൂര്‍ ഫുട്‌ബോളിന് പുത്തന്‍ ഉണര്‍വ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് കണ്ണൂര്‍ വാരിയേഴ്‌സ് ചെയര്‍മാന്‍ ഡോ.എം.പി. ഹസ്സന്‍ കുഞ്ഞി പറഞ്ഞു. 

ഏറെ നാളെത്തെ കാത്തിരിപ്പിന് ശേഷമാണ് കണ്ണൂരിന് സ്വന്തമായി ഒരു പ്രൊഫഷണല്‍ ക്ലബുണ്ടാകുന്നത്. ലീഗ് മത്സരങ്ങള്‍ക്ക് പുറമെ ഫൈനലും കണ്ണൂരിലേക്ക് കൊണ്ടുവന്ന കണ്ണൂര്‍ വാരിയേഴ്‌സ് മാനേജ്‌മെന്റിനോട് നന്ദി അറിയിക്കുന്നു. ജയമായാലും തോല്‍വി ആയാലും കണ്ണൂര്‍ വാരിയേഴ്‌സിന്റെ പിന്നില്‍ ഞങ്ങളുണ്ടാകും. ഫൈനല്‍ ഞങ്ങള്‍ക്ക് അഭിമാന പോരാട്ടമാണ്. സൂപ്പര്‍ ലീഗ് കേരള ഇതുവരെ കാണാത്ത രീതിയിലുള്ള പരിപാടികളാണ് റെഡ് മറൈനേഴ്‌സ് ഫൈനലില്‍ ഒരുക്കുന്നത് എന്ന് കണ്ണൂര്‍ വാരിയേഴ്‌സ് ആരാധക കൂട്ടായ്മ റെഡ് മറൈനേഴ്‌സ് അറിച്ചു. 

സെമി ഫൈനലില്‍ ശക്തരായ കാലിക്കറ്റ് എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് കണ്ണൂര്‍ വാരിയേഴ്‌സ് ഫൈനലിന് യോഗ്യത നേടിയത്. ഇതോടെ സൂപ്പര്‍ ലീഗില്‍ എല്ലാ ടീമുകളെയും പരാജയപ്പെടുത്തുന്ന രണ്ടാമത്തെ ടീമായി കണ്ണൂര്‍ വാരിയേഴ്‌സ് മാറി.

A fiery fight; Super League Kerala final in Kannur

സൂപ്പര്‍ ലീഗ് കേരളയുടെ രണ്ടാം സീസണില്‍ ആറ് ക്ലബുകളില്‍ നിലനിര്‍ത്തിയ ഏക പരിശീലകന്‍ മാനുവല്‍ സാഞ്ചസായിരുന്നു. ക്ലബ് അര്‍പ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കാന്‍ കണ്ണൂരിന്റെ പരിശീലകന്‍ മാനുവല്‍ സാഞ്ചസിനായി. തുടര്‍ച്ചയായി രണ്ടാം തവണയും ടീമിനെ സെമി ഫൈനലില്‍ എത്തിച്ച് സൂപ്പര്‍ ലീഗില്‍ ചരിത്രം കുറിച്ചു. അതോടൊപ്പം സൂപ്പര്‍ ലീഗില്‍ രണ്ട് സീസണിലും എവേ മത്സരങ്ങളില്‍ ഒരു മത്സരം പോലും തോറ്റിട്ടില്ലെന്ന അപൂര്‍വ റെക്കോര്‍ഡും മാനുവല്‍ സാഞ്ചസിനുണ്ട്. 

കാലിക്കറ്റ് എഫ്‌സിക്കെതിരെ നടന്ന സെമിയില്‍ കണ്ണൂര്‍ വാരിയേഴ്‌സ് ഇറങ്ങുമ്പോള്‍ എല്ലാവരും വിധി എഴുതിയത് കാലിക്കറ്റ് ഫൈനലില്‍ പ്രവേശിക്കുമെന്നായിരുന്നു. അവിടെയാണ് മാനുവല്‍ സാഞ്ചസെന്ന തന്ത്രശാലിയെ കണ്ടത്. ഹോം മത്സരങ്ങളില്‍ ജയം നേടാന്‍ സാധിക്കാതെ നിന്ന ടീമിന് അത്മവിശ്വാസം നല്‍കി ഗ്രൂപ്പ് ഘട്ടത്തിലെ അവസനാ മത്സരത്തില്‍ തൃശൂര്‍ മാജികിനെ തകര്‍ത്ത് സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്തി. കാലിക്കറ്റ് തിരുവനന്തപുരത്തെ തോല്‍പ്പിച്ചതോടെ സെമിയിലേക്ക് യോഗ്യത നേടി. സെമിയില്‍ ടൂര്‍ണമെന്റിലെ ശക്തരായ കാലിക്കറ്റ് എഫ്‌സിക്കെതിരെ ഇറങ്ങുമ്പോള്‍ കൃത്യമായ പദ്ധതി പരിശീലകന് ഉണ്ടായിരുന്നു. നാല് വിദേശ താരങ്ങള്‍ക്ക് കളിക്കാവുന്ന ടൂര്‍ണമെന്റില്‍ മൂന്ന് പേരെ മാത്രം ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി. അണ്ടര്‍ 23 താരങ്ങള്‍ രണ്ട് പേര്‍ നിര്‍ബന്ധമായ ലീഗില്‍ നിര്‍ണയക മത്സരത്തില്‍ മൂന്ന് പേരെ ഇറക്കി. ടീമിലെ ഓരോ താരങ്ങളുടെയും കഴിവ് തിരിച്ചറിഞ്ഞ് ആവശ്യമുള്ള സ്ഥലങ്ങളില്‍ ഉപയോഗിക്കാന്‍ മാനുവലിനായി. 
മുമ്പുള്ള മത്സരങ്ങളില്‍ വിങ്ങുകളെ ഉപയോഗപ്പെടുത്തി മിഡ് ബ്ലേക്ക്, ലോ ബ്ലോക്ക് സ്‌റ്റൈലില്‍ കളിച്ചിരുന്ന ടീമിനെ നിര്‍ണായക മത്സരത്തില്‍ കാലിക്കറ്റിനെതിരെ ഹൈപ്രസ്സ് സ്റ്റൈലിലേക്ക് കൊണ്ടുവന്നു. ആദ്യ വിസില്‍ മുഴങ്ങിയതും കണ്ണൂരിന്റെ ഹൈപ്രസ്സില്‍ കാലിക്കറ്റ് താരങ്ങള്‍ വിയര്‍ത്തു. കളി കൈവിടുമെന്ന് തോന്നിയതോടെ കാലിക്കറ്റ് ഫൗളിലേക്ക് നീങ്ങി കാര്‍ഡുകള്‍ വാങ്ങികൂട്ടി. അതെല്ലാം കണ്ണൂരിന് അനുകൂലമായി.


കണ്ണൂരിന്റെ ഫൈനല്‍ പ്രവേശനത്തില്‍ നിര്‍ണയകമായത് കണ്ണൂര്‍ അത്തായകുന്ന് സ്വദേശി മുഹമ്മദ് സിനാന്‍ ആണ്. സെമിയില്‍ കാലിക്കറ്റിനെ തോല്‍പ്പിച്ചപ്പോള്‍ വിജയ ഗോള്‍ സിനാന്റെ കാലുകളില്‍ നിന്നായിരുന്നു. സെമി ഫൈനലെന്ന സമ്മര്‍ദ്ദഘട്ടത്തിലും കണ്ണൂരിന് ലഭിച്ച പെനാല്‍റ്റി എടുക്കാന്‍ പരിശീലകന്‍ നിയോഗിച്ചിരുന്നത് സിനാനെ ആയിരുന്നു. എല്ലാ സമ്മര്‍ദ്ദങ്ങളെയും കാറ്റില്‍ പറത്തി സീനാന് ഗോള്‍ നേടാന്‍ സാധിച്ചു. സീസണില്‍ നിലവില്‍ നാല് ഗോളും രണ്ട് അസിസ്റ്റും താരം നേടിയിട്ടുണ്ട്. സിനാന് പുറമെ രണ്ട് കണ്ണൂര്‍ താരങ്ങളും സെമി കളിച്ചു. പ്രതിരോധ താരങ്ങളായ സച്ചിന്‍ സുനില്‍, അശ്വിന്‍ എന്നിവരാണ് സെമി ഫൈനലില്‍ കണ്ണൂര്‍ വാരിയേഴ്‌സിന് വേണ്ടി ബൂട്ടുകെട്ടിയ മറ്റു രണ്ട് കണ്ണൂര്‍ താരങ്ങള്‍. വിജയത്തിന്‍ നിര്‍ണായകമായ മറ്റൊരു ഘടകം പ്രതിരോധ നിരയാണ്. സീസണില്‍ സ്വന്തം മൈതാനത്ത് ഏറെ വിമര്‍ശനം നേരിട്ട കണ്ണൂര്‍ വാരിയേഴ്‌സിന്റെ പ്രതിരോധം സെമിയില്‍ കാലിക്കറ്റിനെ കോട്ടകെട്ടി പ്രതിരോധിച്ചു. ലീഗ് മത്സരങ്ങളില്‍ മാത്രം 21 ഗോള്‍ നേടി കാലിക്കറ്റിന് കണ്ണൂര്‍ വലകുലുക്കാന്‍ സാധിച്ചില്ല. പാറപോലെ ഉറച്ചു നിന്ന് നിക്കോളാസും വികാസും നയിക്കുന്ന പ്രതിരോധ നിര. 
 

Tags