ഇന്ത്യ ന്യൂസിലന്‍ഡ് സെമി ഫൈനല്‍, ജോത്സ്യന്റെ പ്രവചനങ്ങളെല്ലാം കിറുകൃത്യം

india vs new zealand
india vs new zealand

മുംബൈ: മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023ലെ ആദ്യ സെമിഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ ജയം നേടി ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത് കൂറ്റന്‍ സ്‌കോര്‍ നേടിയ ഇന്ത്യ എതിരാളികള്‍ക്കെതിരെ കടുത്ത പോരാട്ടം നടത്തിയാണ് വിജയം നേടിയത്.

മത്സരത്തില്‍ ഇന്ത്യ മികച്ച വിജയം നേടിയതോടെ ഇതേക്കുറിച്ച് ജോത്സ്യന്‍ നടത്തിയ പ്രവചനവും വൈറലായി. ജോത്സ്യന്‍ സുമിത് ബജാജ് നടത്തിയ പ്രവചനത്തില്‍ ചിലതൊഴിച്ച് ബാക്കിയെല്ലാം കൃത്യമായിവന്നു. ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് ഇന്ത്യ അഹമ്മദാബാദില്‍ ഫൈനലിലെത്തുമെന്നും എന്നാല്‍ വിജയം അനായാസമായിരിക്കില്ലെന്നും സുമിത് പ്രവചിച്ചിരുന്നു.

മത്സരത്തില്‍ ഇന്ത്യ ആദ്യം പന്തെറിയാന്‍ തീരുമാനിക്കുമെന്ന സുമിത്തിന്റെ പ്രവചനം യാഥാര്‍ത്ഥ്യമായില്ല. ടോസ് നേടിയ രോഹിത് ശര്‍മ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ 397 റണ്‍സ് അടിച്ചെടുത്തപ്പോള്‍ 70 റണ്‍സിന്റെ വിജയവും സ്വന്തമാക്കി.

വിരാട് കോഹ്ലി, ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ എന്നിവര്‍ ഇന്ത്യയ്ക്കായി തിളങ്ങുമെന്നും സുമിത് പറഞ്ഞിരുന്നു. രോഹിത് ശര്‍മ ടീമിന്റെ പ്രകടനത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുകയും ഫൈനലില്‍ കപ്പ് ഉയര്‍ത്താന്‍ ഇന്ത്യയെ സഹായിക്കുകയും ചെയ്യും. വിരാട് കോഹ്ലിയും ഇപ്പോള്‍ ഉന്നതിയിലാണെന്ന് സുമിത് ബജാജ് പ്രവചിച്ചു.

അതേസമം, സൂര്യകുമാര്‍ യാദവ് നോക്കൗട്ടില്‍ തിളങ്ങുമെന്ന സുമിത്തിന്റെ പ്രവചനം ശരിയായില്ല. ഒരു റണ്‍സെടുത്താണ് സൂര്യകുമാര്‍ പുറത്തായത്. ശ്രേയസ് അയ്യര്‍, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരുടെ പ്രകടനവും ജോത്സ്യന്‍ പ്രവചിച്ചിരുന്നു. ഇതില്‍ ശ്രേയസ് അയ്യര്‍ ഗംഭീരമാക്കിയപ്പോള്‍ ജസ്പ്രീത് ബുംറ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. എന്നാല്‍, ജഡേജയ്ക്ക് പ്രതീക്ഷിച്ച നിലവാരത്തിലെത്താനായില്ല.

ഇന്ത്യയ്ക്കെതിരായ സെമിഫൈനലില്‍ ന്യൂസിലന്‍ഡിന്റെ യുവ ഓള്‍റൗണ്ടര്‍ രച്ചിന്‍ രവീന്ദ്രയ്ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനാകില്ലെന്ന് ജ്യോതിഷി സുമിത് ബജാജ് പറഞ്ഞത് കൃത്യമായി. 9 മത്സരങ്ങളില്‍ നിന്ന് 3 സെഞ്ച്വറികളും 2 അര്‍ധസെഞ്ച്വറികളും സഹിതം 565 റണ്‍സുമായി സെമിയിലിറങ്ങിയ രച്ചിന്‍ 13 റണ്‍സെടുത്ത് പുറത്തായി.

 

Tags