സിബിഎസ്ഇ, നീറ്റ്, ജെഇഇ വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത വിവരങ്ങളെല്ലാം ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക്, പണം കൊടുത്താല്‍ എല്ലാം ലഭിക്കും, യാതൊരു സുരക്ഷയുമില്ലാതെ കേന്ദ്രത്തിന്റെ വെബ്‌സൈറ്റുകള്‍

Student Data

വിദ്യാര്‍ത്ഥികളുടെ പേര്, മാതാപിതാക്കളുടെ പേര്, മൊബൈല്‍ നമ്പര്‍, സ്‌കൂള്‍, ജില്ല തുടങ്ങിയ വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന ഡാറ്റാബേസുകള്‍ 999 മുതല്‍ 5000 വരെ വിലയ്ക്ക് വെബ്‌സൈറ്റുകളില്‍ ലഭ്യമാണെന്നാണ് ആരോപണം.

ന്യൂഡല്‍ഹി: കേന്ദ്ര ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷന്‍ (സിബിഎസ്ഇ), നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന നീറ്റ്, ജെഇഇ തുടങ്ങിയ പ്രധാന പരീക്ഷകളുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ ഓണ്‍ലൈനില്‍ തുറന്ന വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്.

വിദ്യാര്‍ത്ഥികളുടെ പേര്, മാതാപിതാക്കളുടെ പേര്, മൊബൈല്‍ നമ്പര്‍, സ്‌കൂള്‍, ജില്ല തുടങ്ങിയ വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന ഡാറ്റാബേസുകള്‍ 999 മുതല്‍ 5000 രൂപ വരെയുള്ള വിലയ്ക്ക് വെബ്‌സൈറ്റുകളില്‍ ലഭ്യമാണെന്നാണ് ആരോപണം.

സമീപകാലത്ത് സിബിഎസ്ഇയിലെ ഓണ്‍-സ്‌ക്രീന്‍ മാര്‍ക്കിങ് (ഒഎസ്എം) വിവാദം, നീറ്റ് പേപ്പര്‍ ലീക്ക് ആരോപണങ്ങള്‍, സിഇഇടി ടെക്‌നിക്കല്‍ ഗ്ലിച്ചുകള്‍, ജെഇഇ അഡ്വാന്‍സ്ഡ് ഡാറ്റാ എക്‌സ്‌പോഷര്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കിടയിലാണ് ഡാറ്റാ സെയില്‍ ആരോപണവും ഉയരുന്നത്.

കോച്ചിങ് സെന്ററുകള്‍, എഡ്ടെക് കമ്പനികള്‍, മാര്‍ക്കറ്റിങ് ഏജന്‍സികള്‍ തുടങ്ങിയവര്‍ ടാര്‍ഗറ്റഡ് അഡ്മിഷന്‍, കോഴ്‌സ് പ്രൊമോഷന്‍ ആവശ്യങ്ങള്‍ക്കായി ഈ ഡാറ്റ ഉപയോഗിക്കുന്നതായാണ് സൂചന.

ഇത് ആദ്യത്തെ തവണയല്ല. 2017-18 കാലഘട്ടത്തിലും സമാനമായ വിദ്യാര്‍ത്ഥി ഡാറ്റാ ലീക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ 2026-ലും ഇത്തരം പ്രശ്‌നങ്ങള്‍ തുടരുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പരീക്ഷാ ഏജന്‍സികളുടെയും ഡാറ്റാ സുരക്ഷാ സംവിധാനങ്ങള്‍ ചോദ്യം ചെയ്യുന്നതാണ്.

Tags