ആചാരങ്ങളുടെ പിന്നിലെ കഥ!! അയ്യപ്പന്റെ ആരാണ് മാളികപ്പുറത്തമ്മ ?
കന്നി സ്വാമിമാർ ശബരിമലയിൽ ദർശനത്തിന് വരാത്ത മണ്ഡലകാലമുണ്ടെകിൽ അന്ന് അയ്യപ്പൻ മാളികപ്പുറത്തമ്മയെ വിവാഹം കഴിക്കാമെന്നു വാക്ക് കൊടുത്തിട്ടുണ്ട് എന്ന കഥ കേൾക്കാത്തവരില്ല...യഥാർഥത്തിൽ ആരാണ് മാളികപ്പുറത്തമ്മ ? പരിശോധിക്കാം
കേരളത്തിലെ ഭൂരിഭാഗം ക്ഷേത്രങ്ങളും ആചാരങ്ങളും ചരിത്രസംബന്ധികളായ വസ്തുതകളേക്കാൾ ഉപരിയായി കെട്ടുകഥകളാൽ ബന്ധിതമാണ്.. അത്തരത്തിൽ ഏറ്റവും കൂടുതൽ പ്രചരണങ്ങൾ ശക്തമായി അലയടിക്കുന്നയിടമാണ് ശബരിമല. ശബരിമലയിലെ പ്രതിഷ്ഠയായ അയ്യപ്പനും, ആചാരങ്ങളുമെല്ലാം നിരവധി പ്രചരണങ്ങൾ കൊണ്ട് സമ്പുഷ്‌ടമാണ്. കൂട്ടത്തിൽ ഏറ്റവുമധികം വ്യാഖ്യാനങ്ങൾ ചമയ്‌ക്കപ്പെട്ടിട്ടുള്ളത് അയ്യപ്പനെയും മാളികപ്പുറത്തമ്മയേയും കുറിച്ചാണ്.
tRootC1469263">കന്നി സ്വാമിമാർ ശബരിമലയിൽ ദർശനത്തിന് വരാത്ത മണ്ഡലകാലമുണ്ടെകിൽ അന്ന് അയ്യപ്പൻ മാളികപ്പുറത്തമ്മയെ വിവാഹം കഴിക്കാമെന്നു വാക്ക് കൊടുത്തിട്ടുണ്ട് എന്ന കഥ കേൾക്കാത്തവരില്ല...യഥാർഥത്തിൽ ആരാണ് മാളികപ്പുറത്തമ്മ ? പരിശോധിക്കാം
ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ട ഉപദേവത എന്ന നിലയിൽ മാളികപ്പുറത്തമ്മയ്ക്ക് വലിയ പ്രാധാന്യമുണ്ട്. പതിനെട്ടാംപടി കയറി ശ്രീധർമ്മ ശാസ്താവിനെ വണങ്ങി മടങ്ങിയെത്തുന്ന ഭക്തർ മാളികപ്പുറത്തമ്മയെ വണങ്ങണം. ശബരിമലയിൽ ഭഗവതിയായി ആരാധിക്കപ്പെടുന്ന മാളികപ്പുറത്തമ്മയെ മകരവിളക്ക് മഹോത്സവത്തിൻ്റെ സമാപനത്തിൽ ഭദ്രകാളിക്ക് ഗുരുതി ആചാരം നൽകി ആദരിക്കുന്നു. കേരളത്തിലെ റാന്നിയിൽ നിന്നുള്ള കുന്നക്കാട് കുടുംബത്തിലെ കുറുപ്പന്മാരാണ് പരമ്പരാഗത ഗുരുതി പൂജ നടത്തുന്നത്.

മാളികപ്പുറത്തമ്മയ്ക്ക് മാളിക പോലുള്ള ശ്രീ കോവിലിൽ താമസിക്കുന്നത് കൊണ്ടാണ് ഈ പേര് ലഭിച്ചത്. പന്തളത്ത് നിന്നുള്ള ഒരു രാജപ്രതിനിധിയുടെ സാന്നിധ്യത്തിലാണ് ഗുരുതി ചടങ്ങ് നടക്കുന്നത്. പാണ്ഡ്യ രാജവംശത്തിൻ്റെ ചരിത്രപരമായ പാരമ്പര്യങ്ങളാൽ മാളികപ്പുറത്തമ്മയെ മധുര മീനാക്ഷി എന്നും ആരാധിക്കുന്നു. നിരവധി ഐതിഹ്യങ്ങളും വാമൊഴി പാരമ്പര്യങ്ങളും മാളികപ്പുറത്തമ്മയെ ചുറ്റിപ്പറ്റിയുണ്ട്.

അത്രിമഹർഷിയുടെ പുത്രനായ ദത്താത്രേയനും ഗാലവ മഹർഷിയുടെ പുത്രിയായ ലീലയും തമ്മിൽ വിവാഹം കഴിക്കുകയും പിന്നീടൊരിക്കൽ ദത്താത്രേയൻ ലീലയെ മഹിഷിയായി മാറാൻ ശപിക്കുകയും ചെയ്തു.മണികണ്ഠന്റെ മർദനത്തിൽ അസുരൻ ജന്മത്തിൽ നിന്നും ശാപ മോക്ഷം കിട്ടിയ ലീല മണികണ്ഠനോട് വിവാഹ അഭ്യർത്ഥന നടത്തി. എന്നാൽ ബ്ര്ഹമചര്യം സ്വീകരിച്ച മണികണ്ഠൻ വിവാഹ അഭ്യർത്ഥന നിരസിക്കുകയും ശബരിമലയിൽ തന്റെ ഇടതു ഭാഗത്തായി ആരാധിക്കപെടുമെന്ന വരവും നൽകി .ശബരിമലയിൽ എത്തുന്ന ഭക്തരായ നല്ലൊരു ശതമാനവും വിശ്വസിക്കുന്നത് കന്നി അയ്യപ്പൻ വരാതിരിക്കുന്ന കാലത്ത് അയ്യപ്പന്റേയും മാളികപ്പുറത്തമ്മയുടെയും വിവാഹം നടക്കുമെന്നാണ്.
ധർമ്മശാസ്താവിന്റെ ശ്രീകോവിൽ സ്ഥിതി ചെയ്യുന്നതിന് വടക്കുഭാഗത്ത് ഏകദേശം ഇരുന്നൂറു മീറ്റർ മാറിയാണ് മാളികപുറത്തമ്മയുടെ ശ്രീകോവിൽ സ്ഥിതി ചെയ്യുന്നത്.

ശബരിമലയിലെ പ്രധാന ഉത്സവമാണ് മണ്ഡല കാലത്തെ മകരവിളക്ക്, മകരവിളക്ക് വാസ്തവത്തിൽ മാളികപ്പുറത്തമ്മയുടെ ഉത്സവം ആണ്. എല്ലാ ദേവി ക്ഷേത്രങ്ങളിലും എന്ന പോലെ ദേവിയുടെ ആർത്തവ കാലമാണ് ഉത്സവം ആയി കൊണ്ടാടപ്പെടുന്നത്.
.jpg)


