കണ്ണൂർ നഗരത്തെ വിറപ്പിച്ച് മഴക്കള്ളന്മാർ ; ബീവറേജ് ഔട്ട്ലെറ്റടക്കം നാലിടങ്ങൾ കുത്തി തുറന്നു ,ആറ് മദ്യകുപ്പികൾ മോഷണം പോയി ​​​​​​​

Rain thieves terrorize Kannur city; Four places, including a beverage outlet, were broken into, and six liquor bottles were stolen
Rain thieves terrorize Kannur city; Four places, including a beverage outlet, were broken into, and six liquor bottles were stolen

കണ്ണൂർ: കണ്ണുർനഗരത്തെ വിറപ്പിച്ച് മഴക്കള്ളന്മാർ' ബീവറേജ് ഔട്ട്ലെറ്റിലടക്കം നാലിടങ്ങളിൽ മോഷണം. കണ്ണൂർ പാറക്കണ്ടിയിലെ സത്യശ്രീ കോംപ്ലക്സിലെ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. ബീവറേജ് ഔട്ട് ലെറ്റ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ പൂട്ട് തകർത്താണ് മോഷണംനടത്തിയത്.പ്രീമിയം, ജനറൽ കൗണ്ടറിന്‍റെ പൂട്ട്  തകർത്ത നിലയിലാണ്. സമീപത്തെ മൂന്ന് കടകളുടെയും പൂട്ട് തകർത്തു. ഇന്ന് രാവിലെ കട തുറക്കാനായി എത്തിയ ജീവനക്കാരാണ് പൂട്ട് തകർന്ന് കിടക്കുന്നതായി കണ്ടത്. ഉടൻ കണ്ണൂർ ടൗൺ പോലീസിനെ വിവരം അറിയിക്കുകയയായിരുന്നു. ബീവറേജ്സ് ഔട്ട്‌ലെറ്റ് മാനേജർ ഷജിലിന്‍റെ പരാതിയിൽ . 

tRootC1469263">

Rain thieves terrorize Kannur city; Four places, including a beverage outlet, were broken into, and six liquor bottles were stolen

കേസെടുത്ത് പോലീസ് സ്ഥലത്തെത്തി പരിശോധന ന‌ടത്തി. ടൗൺ സിഐ ശ്രീജിത്ത് കോടേരിയുടെ  നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.  ബീവറേജസ് ഔട്ട്‌ലെറ്റിന്‍റെ കൗണ്ടറിൽ നിന്ന് ആറോളം മദ്യകുപ്പികളും മോഷണം പോയതായി സൂചനയുണ്ട്. അനീഷ്, ഷെറിൻ എന്നിവരുടെ . ഉടമസ്ഥതയിലുള്ള എഎസ് സ്റ്റോർ, അഞ്ചരക്കണ്ടിയിലെ പ്രസാദിന്‍റെ ഉടമസ്ഥതയിലുള്ള പ്രസാദ് സ്റ്റോർ, അഞ്ചരക്കണ്ടിയിലെ രമ്യയുടെ ഉടമസ്ഥതയിലുള്ള സി.കെ. സ്റ്റോർ എന്നി കടകളുടെയും പൂട്ട് തകർത്ത നിലയിലാണ്. മേശവലിപ്പിൽ സൂക്ഷിച്ച പണം മോഷണം പോയെന്ന് സ്ഥാപന ഉടമകൾ പറഞ്ഞു. 

Rain thieves terrorize Kannur city; Four places, including a beverage outlet, were broken into, and six liquor bottles were stolen

പോലീസ് ഡോഗ് സ്ക്വാഡും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. ഇതിൽ പുലർച്ചെ 2.30 തോടെ മുഖം മൂടിയും ഗ്ലൗസും ധരിച്ച് രണ്ട് പേർ എത്തി പൂട്ട് തകർക്കുന്നതും മദ്യകുപ്പികളുമായി പുറത്തേക്ക് വരുന്ന ദൃശ്യങ്ങളുമുണ്ട്. ബീവറേജിൽ മോഷണം നടത്തിയ ശേഷമാണ് മറ്റ് കടകളിൽ മോഷ്ടാക്കൾ കയറിയത്. ഇവിടങ്ങളിൽ സാധനങ്ങൾ എല്ലാം വാരി വലിച്ചിട്ട നിലയിലായിരുന്നു. മേശവലിപ്പും തുറന്നിട്ടിരുന്നു. ബീവറേജസ് പ്രീമിയം ഔട്ട്‌ലെറ്റിൽ 25000 രൂപ വരെ വിലവരുന്ന മദ്യകുപ്പികൾ ഉണ്ടായിരുന്നെന്നും സ്റ്റോക്ക് പരിശോധിച്ച് വരികയാണെന്നും ഇതിന് ശേഷമേ എന്തെല്ലാം മോഷണം പോയെന്ന് വ്യക്തമാകുവെന്നും ബീവറേജ് ജീവനക്കാർ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.

Tags