കാമ്പസ് ഇന്റര്‍വ്യൂ, പഠിച്ചിറങ്ങും മുന്‍പ് 14 ലക്ഷം രൂപവരെ ശമ്പളത്തില്‍ ജോലി, വിദ്യാര്‍ത്ഥികള്‍ക്ക് കോളടിച്ചു

SRKR Engineering College
SRKR Engineering College

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഇന്‍ഫോസിസ്, കോഗ്‌നിസന്റ്, ടെക് മഹീന്ദ്ര, ആമസോണ്‍ തുടങ്ങിയ പ്രമുഖ കമ്പനികള്‍ ഡ്രൈവില്‍ പങ്കെടുത്തു.

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ ഭീമവാരത്ത് സ്ഥിതി ചെയ്യുന്ന എസ്ആര്‍കെആര്‍ എഞ്ചിനീയറിംഗ് കോളേജിലെ 979 വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസ് റിക്രൂട്ട്മെന്റ് ഡ്രൈവ് വഴി ജോലി ഓഫര്‍ ലഭിച്ചു.

പ്ലെയ്സ്മെന്റ് ഡ്രൈവില്‍ 18 പ്രമുഖ കമ്പനികളുടെ പ്രതിനിധികളില്‍ നിന്ന് 3.25 ലക്ഷം മുതല്‍ 14.2 ലക്ഷം രൂപ വരെയുള്ള വാര്‍ഷിക പാക്കേജുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചതായി കോളേജ് സെക്രട്ടറി എസ് ആര്‍ നിശാന്ത് വര്‍മ്മ അറിയിച്ചു.

tRootC1469263">

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഇന്‍ഫോസിസ്, കോഗ്‌നിസന്റ്, ടെക് മഹീന്ദ്ര, ആമസോണ്‍ തുടങ്ങിയ പ്രമുഖ കമ്പനികള്‍ ഡ്രൈവില്‍ പങ്കെടുത്തതായി ട്രെയിനിംഗ് ആന്‍ഡ് പ്ലേസ്മെന്റ് സെല്ലിന്റെ ഡീന്‍ കെആര്‍ സത്യനാരായണ പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിച്ച് യുവ പ്രതിഭകളെ കണ്ടെത്തുന്നതിനായി വരും സെഷനുകളില്‍ കൂടുതല്‍ കമ്പനികള്‍ കാമ്പസ് സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. നൈപുണ്യമുള്ള ബിരുദധാരികളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം പരിഹരിക്കാന്‍ ടെക് ഭീമമന്മാര്‍ ഉള്‍പ്പെടെ കാമ്പസുകള്‍ സന്ദര്‍ശിക്കുകയാണ്.

 

Tags