ബസ്സില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയയാള്‍ക്ക് സ്വീകരണം നല്‍കിയ ശ്രീദേവ് സോമന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി


കൊല്ലം: യൂത്ത് കോണ്‍ഗ്രസ് കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട് ശ്രീദേവ് സോമന്‍. ബസില്‍ നഗ്‌നത പ്രദര്‍ശനം നടത്തിയ സവാദിന് ജയിലിന് പുറത്ത് സ്വീകരണം നല്‍കി വിവാദത്തിലായ ശ്രീദേവിനെതിരെ സംഘടന ഒരുതരത്തിലുമുള്ള അച്ചടക്ക നടപടി കൈക്കൊണ്ടിരുന്നില്ല. കടുത്ത സ്ത്രീ വിരുദ്ധത പരസ്യമായി പ്രകടിപ്പിച്ച ഒരാളെ എങ്ങിനെ നേതാവായി തെരഞ്ഞെടുത്തുവെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
tRootC1469263">യൂത്ത് കോണ്‍ഗ്രസ് കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കാര്യം ശ്രീദേവ് സോമന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. പ്രസഡിന്റ് സ്ഥാനത്തേക്ക് മത്സരിച്ച് കുറഞ്ഞ വോട്ടുകള്‍ ലഭിക്കുന്നവര്‍ വൈസ് പ്രസിഡന്റും ജനറല്‍ സെക്രട്ടറിമാരും സെക്രട്ടറിമാരുമാകുന്നതാണ് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന്റെ രീതി.

സോഷ്യല്‍ മീഡിയയില്‍ വിവാദങ്ങളിലൂടെയും നെഗറ്റീവ് പോസ്റ്റുകളിലൂടെ പരിഹാസ്യനായി ശ്രദ്ധനേടുന്ന വ്യക്തിയാണ് ശ്രീദേവ്. ഫേസ്ബുക്കില്‍ എല്ലാവരും തനിക്ക് റിക്വസ്റ്റ് അയക്കണമെന്ന് പറഞ്ഞുകൊണ്ടുള്ള ശ്രീദേവ് സോമന്റെ പോസ്റ്റ് വലിയ രീതിയില്‍ പരിഹാസങ്ങള്‍ക്ക് കാരണമായിരുന്നു. നേതാക്കള്‍ ഇയാള്‍ക്കെതിരെ പലപ്പോഴും മൗനം പാലിക്കുന്നതും സംഘടനയ്ക്കകത്ത് ചര്‍ച്ചയാകാറുണ്ട്.
ബസില്‍ നഗ്‌നത പ്രദര്‍ശനം നടത്തിയ സംഭവം സംസ്ഥാനത്ത് ഏറെ വിവാദമായിരുന്നു. ഇത്തരമൊരു സംഭവത്തില്‍ പോലും പ്രതിയെ മാലയിട്ട് സ്വീകരിച്ച ശ്രീദേവ് എന്തു രാഷ്ട്രീയമാണ് മുന്നോട്ടുവെക്കുന്നതെന്ന് വ്യക്തം. മാധ്യമങ്ങളുടേയും സോഷ്യല്‍ മീഡിയയുടേയും ശ്രദ്ധപിടിച്ചുപറ്റാവുന്നതൊക്കെ ശ്രീദേവ് ചെയ്തുകൂട്ടാറുണ്ട്.