ആരും കൊതിക്കുന്ന ജോലി, 21 ലക്ഷം രൂപ ശമ്പളം, പക്ഷെ ജോലിക്കു കയറി 10 ദിവസത്തിനകം ജോലി രാജിവെച്ചു, രസകരമായ സംഭവം വിവരിച്ച് യുവാവ്

iim graduate
iim graduate

ആദ്യ ദിവസം തന്നെ വളരെയധികം ഉത്സാഹഭരിതനായ ഐഐഎം ബിരുദധാരി കോര്‍പ്പറേറ്റ് ലോകത്ത് തന്റെ കരിയര്‍ ആരംഭിക്കാന്‍ ആകാംക്ഷയോടെ കാത്തിരുന്നു.

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) ബിരുദധാരിയായ യുവാവിന്റെ റെഡ്ഡിറ്റ് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ''ഒരു ഐഐഎം ബിരുദധാരിയുടെ രസകരമായ സംഭവം'' എന്ന തലക്കെട്ടിലുള്ള പോസ്റ്റില്‍, ഐഐഎം ബിരുദധാരി ജോലി ഉപേക്ഷിച്ച കഥയാണ് വ്യക്തമാക്കുന്നത്.

എനിക്ക് 21 വയസ്സുള്ളപ്പോള്‍, ഒരു ഇന്‍സൈഡ് സെയില്‍സ് റെപ്രസെന്ററ്റീവ് ആയി ജോലി ചെയ്തിരുന്നു. അന്ന് ഇന്ത്യയിലെ മുന്‍നിരയിലുള്ള ഐഐഎമ്മില്‍ നിന്നും നേരിട്ട് മാനേജ്മെന്റ് ട്രെയിനിയായി ഒരു അക്കൗണ്ട് എക്സിക്യൂട്ടീവിനെ അവര്‍ എനിക്കുവേണ്ടി നിയമിച്ചു. വര്‍ഷം 21 ലക്ഷം രൂപ ശമ്പളവും 2 ലക്ഷം രൂപ ബോണസുമായിരുന്നു അയാള്‍ക്ക് ലഭിച്ച ഓഫര്‍.

ആദ്യ ദിവസം തന്നെ വളരെയധികം ഉത്സാഹഭരിതനായ ഐഐഎം ബിരുദധാരി കോര്‍പ്പറേറ്റ് ലോകത്ത് തന്റെ കരിയര്‍ ആരംഭിക്കാന്‍ ആകാംക്ഷയോടെ കാത്തിരുന്നു. എന്നാല്‍, ജോലിയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം അധികകാലം നീണ്ടുനിന്നില്ല.

ജോലിയില്‍ പ്രവേശിച്ച് പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ അയാള്‍ രാജിവച്ചു. പെട്ടെന്നുള്ള തീരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, മാര്‍ക്കറ്റിംഗിനായി എന്നെ നിയമിച്ചിട്ടുണ്ടെന്നാണ് ഞാന്‍ കരുതിയത്, പക്ഷേ ഇപ്പോള്‍ അവര്‍ എന്നെ ഒരു വര്‍ഷത്തേക്ക് സെയില്‍സ് ചെയ്യാന്‍ നിര്‍ബന്ധിക്കുന്നു എന്നായിരുന്നു മറുപടി. സെയില്‍സില്‍ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് സാധാരണയാണെന്ന് താന്‍ പറഞ്ഞു. എന്നാല്‍ ഐഐഎം ബിരുദധാരി തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു.

പോസ്റ്റ് വൈറലായതോടെ പലരും ഇക്കാര്യത്തില്‍ പ്രതികരണവുമായി എത്തി. പലരും സെയില്‍സും മാര്‍ക്കറ്റിംഗും തമ്മിലുള്ള ആശയക്കുഴപ്പത്തെക്കുറിച്ച് സംസാരിച്ചു. 'മാര്‍ക്കറ്റിംഗ്' എന്ന പേരില്‍ സെയില്‍സ് റോളിനായി റിക്രൂട്ടര്‍മാര്‍ ഇന്റര്‍വ്യൂ ചെയ്യാറുണ്ടെന്നാണ് ഒരാള്‍ പ്രതികരിച്ചത്.

അതേസമയം, മാര്‍ക്കറ്റിംഗ് ജോലിക്കാര്‍ക്ക് സെയില്‍സ് അനുഭവം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്, അല്ലാത്തപക്ഷം അവര്‍ കാര്യങ്ങള്‍ മനസ്സിലാക്കില്ല എന്നാണ് മറ്റൊരാളുടെ അഭിപ്രായം.

Tags