രേവതി സമ്പത്ത് സഹപാഠിയുടെ നഗ്ന വീഡിയോ പകര്‍ത്തിയതിന് കോളേജില്‍ നിന്നും പുറത്താക്കപ്പെട്ട വ്യക്തി? വെളിപ്പെടുത്തല്‍ ഇങ്ങനെ

revathy sampath
revathy sampath

കൊച്ചി: നടന്‍ സിദ്ദിഖിന്റെ രാജിയില്‍ കലാശിച്ച ലൈംഗിക ആരോപണം ഉന്നയിച്ച നടി രേവതി സമ്പത്തിനെതിരെ സോഷ്യല്‍ മീഡിയ. രേവതി പഠനകാലത്ത് സഹപാഠിയുടെ നഗ്നവീഡിയോ പകര്‍ത്തിയതിന് കോളേജില്‍ നിന്നും പുറത്താക്കപ്പെട്ട വ്യക്തിയാണെന്നാണ് ഒരുവിഭാഗം പ്രചരിപ്പിക്കുന്നത്. രേവതി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചിലര്‍ക്കെതിരെ പീഡന ആരോപണം ഉന്നയിച്ചിരുന്നു. ഇവരില്‍ ഒരാളായ കേരളം ഫാഷന്‍ ലീഗ് സ്ഥാപകന്‍ അഭില്‍ ദേവ് ആണ് രേവതി കോളേജില്‍ നിന്നും പുറത്താക്കപ്പെട്ട വ്യക്തിയാണെന്ന് ആരോപിച്ചത്.

tRootC1469263">

തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച വ്യക്തികള്‍ എന്ന പേരില്‍ രേവതി സമ്പത്ത് കുറിപ്പ് പുറത്തുവിട്ടിരുന്നു. എന്നാല്‍, താന്‍ ആരേയും പീഡിപ്പിച്ചിട്ടില്ലെന്ന വിശദീകരണത്തിലാണ് അഭില്‍ ദേവ് രേവതിക്കെതിരെ ആരോപണം ഉന്നയിച്ചത്. 2016ല്‍ രേവതി സമ്പത്തിന് താന്‍ നടത്തിയ ഷോയില്‍ അവസരം നല്‍കി എന്നത് മാത്രമാണ് താന്‍ ചെയ്ത തെറ്റെന്ന് അഭില്‍ ദേവ് പറയുകയുണ്ടായി. 2015ല്‍ ആണ് എം.ബി.ബി.എസ് വിദ്യാര്‍ത്ഥി ആണെന്ന് പറഞ്ഞ് രേവതി തന്നെ വിളിക്കുന്നത്. ഒരു പുതുമുഖം എന്ന നിലയില്‍ അവസരം കൊടുക്കുക മാത്രമാണ് താന്‍ ചെയ്തത്.

ഫേസ്ബുക്ക് പോസ്റ്റ് വന്നപ്പോള്‍ അത്ഭുതപ്പെട്ടു പോയി. ഇതിനൊന്നും ഒരു തെളിവും ഈ കുട്ടിയുടെ പക്കല്‍ ഇല്ല. ഇപ്പോള്‍ ഈ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തന്നെയും കുടുംബത്തെയും വളരെ മോശമായി ബാധിക്കുന്നു. അതിനാല്‍ രേവതിയെ കുറിച്ച് താന്‍ നടത്തിയ അന്വേഷണത്തില്‍ ചൈനയിലെ വെയ്ഫാംഗ് യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചുകൊണ്ടിരിക്കവേ സഹപാഠിയായ ഒരു പെണ്‍കുട്ടിയുടെ നഗ്ന വീഡിയോ പകര്‍ത്തിയതിന് തുടര്‍ന്ന് ഈ കുട്ടി പുറത്താക്കപ്പെട്ടു എന്ന് അറിയാന്‍ സാധിച്ചു.

Revathy Sampath

ഇത് കൂടാതെ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചിരുന്ന മുപ്പത് വിദ്യാര്‍ത്ഥികള്‍ രേവതിക്കെതിരെ ഒരു മാസ് പെറ്റീഷന്‍ നല്‍കിയിരുന്നു. ഈ വിഷയത്തില്‍ തന്റെ ഭാര്യ ഡബ്ല്യൂസിസിയ്ക്ക് പരാതി നല്‍കിയെങ്കിലും പ്രതികരണം ഉണ്ടായിട്ടില്ല. സ്ത്രീകളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി തുടങ്ങിയ സംഘടനയില്‍ ഇത്തരത്തിലുള്ള വ്യക്തി എങ്ങനെ വന്നു എന്നത് ഒരു അത്ഭുതമാണ്. മി ടൂ വിവാദങ്ങള്‍ക്ക് വേണ്ടി മാത്രമുള്ള സംഘടനയായി ഡബ്ല്യൂസിസി മാറരുത് എന്നും അഭില്‍ പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് രേവതി സിദ്ദിഖിനെതിരേയും ആരോപണം ഉന്നയിക്കുന്നത്. അന്നത് വലിയ വാര്‍ത്താ പ്രാധാന്യമില്ലാതെ കടന്നുപോയെങ്കിലും ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ വിഷയം വീണ്ടും ഉയര്‍ന്നുവരികയും താരസംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖിന്റെ രാജിയില്‍ കലാശിക്കുകയുമായിരുന്നു. ഇതോടെ ആരാധകര്‍ കൂട്ടത്തോടെ രേവതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതികരണവുമായെത്തി.

Revathy Sampath Siddique

Tags