ജഗതി ശ്രീകുമാറിന് രണ്ട് പെണ്‍മക്കള്‍, ഷോണ്‍ ജോര്‍ജ് കല്യാണം കഴിക്കാന്‍ മതം മാറ്റിയ പാര്‍വതിയും മുസ്ലീം യുവാവ് മതം മാറ്റാതെ കല്യാണം കഴിച്ച ശ്രീലക്ഷ്മിയും, ആരാണ് ലൗജിഹാദ് നടത്തിയതെന്ന് സോഷ്യല്‍മീഡിയ


മുസ്ലീങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി വര്‍ഗീയ പരാമര്‍ശം നടത്തി ബിജെപിയുടെ ഗുഡ്‌ലിസ്റ്റില്‍ കയറിപ്പറ്റാനുള്ള ശ്രമത്തിലാണ് പിസി ജോര്‍ജും മകനും.
കൊച്ചി: വര്‍ഗീയ പരാമര്‍ശത്തെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്ത ബിജെപി നേതാവ് പിസി ജോര്‍ജ് വീണ്ടും വര്‍ഗീയ വാക്കുകളുമായി കളംനിറയുകയാണ്. മീനച്ചിലില്‍ മാത്രം 400 പെണ്‍കുട്ടികളെ ലൗജിഹാദിലൂടെ വിവാഹം ചെയ്‌തെന്നാണ് ജോര്‍ജിന്റെ ആരോപണം. വിവാദത്തെക്കുറിച്ചുള്ള പ്രതികരണത്തില്‍ 400 അല്ല 4,000 ലൗജിഹാദ് നടന്നെന്നായിരുന്നു ജോര്‍ജിന്റെ മകനും ബിജെപി നേതാവുമായ ഷോണ്‍ ജോര്‍ജിന്റെ പ്രതികരണം.
മുസ്ലീങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി വര്‍ഗീയ പരാമര്‍ശം നടത്തി ബിജെപിയുടെ ഗുഡ്‌ലിസ്റ്റില്‍ കയറിപ്പറ്റാനുള്ള ശ്രമത്തിലാണ് പിസി ജോര്‍ജും മകനും. ഇരുവരുടേയും വാക്കുകള്‍ സംഘപരിവാര്‍ പ്രൊഫൈലുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നുമുണ്ട്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ ലൗജിഹാദ് നടത്തിയത് പിസി ജോര്‍ജും മകനുമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം.
നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വതിയാണ് ഷോണ്‍ ജോര്‍ജിന്റെ ഭാര്യ. ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍, വിവാഹത്തിന് മുന്‍പ് പാര്‍വതിയെ ക്രിസ്ത്യന്‍ മതത്തിലേക്ക് മാറ്റി. ഇതിനുശേഷമാണ് പാര്‍വതി, ഷോണ്‍ ജോര്‍ജിന്റെ ഭാര്യയായത്. ജഗതി ശ്രീകുമാര്‍ ഇക്കാര്യം ചില അഭിമുഖങ്ങളില്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍മീഡിയ പിസി ജോര്‍ജിനും മകനുമെതിരെ രംഗത്തെത്തിയത്.

മറ്റൊരു ഭാര്യയില്‍ ജഗതിക്കുണ്ടായ മകളാണ് ശ്രീലക്ഷ്മി. അവരെ വിവാഹം ചെയ്തത് ജിജിന്‍ ജഹാംഗീര്‍ എന്ന മുസ്ലീം യുവാവാണെന്നും ശ്രീലക്ഷ്മി ഇന്നും മതം മാറിയിട്ടില്ലെന്നും ഒരുവിഭാഗം ചൂണ്ടിക്കാട്ടി. മുസ്ലീമായ ജിജിന്‍ ലൗജിഹാദ് നടത്തിയല്ല വിവാഹം ചെയ്തത്. എന്നാല്‍, ഹിന്ദുവായ പാര്‍വതിയെ മതംമാറ്റിയ ഷോണ്‍ ജോര്‍ജും പിതാവുമല്ലേ ലൗജിഹാദിന്റെ വക്താക്കളെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.