ഭര്‍ത്താവ് അകറ്റിയപ്പോള്‍ ചേര്‍ത്തു നിര്‍ത്തിയ മാര്‍ട്ടിന്‍, എല്ലാം നല്‍കിയിട്ടും ചതി തിരിച്ചറിഞ്ഞത് ഒടുവില്‍ മാത്രം, സ്‌നേഹയുടെ ജീവിതം ഇങ്ങനെ
മാര്‍ട്ടിനും അവന്റെ സ്ഥാപനത്തിനും വേണ്ടി അവള്‍ സ്വന്തം ജീവിതം തന്നെ മാറ്റിവച്ചു. അവന്റെ ഉയര്‍ച്ചയും വിജയവും സ്വന്തം സ്വപ്നമാക്കി അവള്‍ പകലും രാത്രിയും അധ്വാനിച്ചു. സ്വന്തം ആഗ്രഹങ്ങളും സന്തോഷങ്ങളും മാറ്റിവെച്ച്, അയാളുടെ വളര്‍ച്ചയ്ക്കായി അവള്‍ സ്വയം സമര്‍പ്പിച്ചു. പക്ഷേ ജീവിതം പലപ്പോഴും ഏറ്റവും വലിയ പാഠങ്ങള്‍ പഠിപ്പിക്കുന്നത് വിശ്വാസത്തിന്റെ മുഖംമൂടി ധരിച്ച വഞ്ചനകളിലൂടെയാണ്.
സ്വന്തം ഭര്‍ത്താവില്‍ നിന്ന് വേണ്ടത്ര കരുതലും സംരക്ഷണവും ലഭിക്കാതായപ്പോള്‍ മറ്റൊരാളില്‍ അഭയം തേടിയ സ്‌നേഹയ്ക്ക് തിരികെ കിട്ടിയത് അവഗണന മാത്രം. താങ്ങാവും, തണലാവും എന്ന വാക്കുകള്‍ കൊണ്ട് വിശ്വാസം നേടിയെടുത്താണ് അവന്‍ അവളുടെ സ്‌നേഹം നേടിയത്. ജീവിതത്തില്‍ നഷ്ടപ്പെട്ടുപോയ സ്‌നേഹവും കരുതലും അവന്റെ സാന്നിധ്യത്തില്‍ അവള്‍ തേടിയെങ്കിലും നിരാശ മാത്രമാണ് ബാക്കിയായത്.
മാര്‍ട്ടിനും അവന്റെ സ്ഥാപനത്തിനും വേണ്ടി അവള്‍ സ്വന്തം ജീവിതം തന്നെ മാറ്റിവച്ചു. അവന്റെ ഉയര്‍ച്ചയും വിജയവും സ്വന്തം സ്വപ്നമാക്കി അവള്‍ പകലും രാത്രിയും അധ്വാനിച്ചു. സ്വന്തം ആഗ്രഹങ്ങളും സന്തോഷങ്ങളും മാറ്റിവെച്ച്, അയാളുടെ വളര്‍ച്ചയ്ക്കായി അവള്‍ സ്വയം സമര്‍പ്പിച്ചു. പക്ഷേ ജീവിതം പലപ്പോഴും ഏറ്റവും വലിയ പാഠങ്ങള്‍ പഠിപ്പിക്കുന്നത് വിശ്വാസത്തിന്റെ മുഖംമൂടി ധരിച്ച വഞ്ചനകളിലൂടെയാണ്.

കമ്പനി വലിയ ഉയരങ്ങളിലെത്തിയപ്പോള്‍, ഒരിക്കല്‍ കൂടെ നടന്നവളെ കറിവേപ്പില പോലെ വലിച്ചെറിയാനും സ്വന്തം വലയത്തിലെ ആളുകള്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കാനുമാണ് മാര്‍ട്ടിന്‍ ശ്രദ്ധിച്ചത്. അപ്പോഴാണ് അവള്‍ തിരിച്ചറിഞ്ഞത് അവന്റെ സ്‌നേഹം സ്‌നേഹമല്ലായിരുന്നു. അത് അവന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറിയ ഒരു അഭിനയമായിരുന്നു.

താങ്ങാവും, തണലാവും എന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തത് അവള്‍ക്കുവേണ്ടിയല്ല. സ്വന്തം താല്‍പര്യങ്ങള്‍ക്കുവേണ്ടിയായിരുന്നു. അവള്‍ തകര്‍ന്നു. അയാള്‍ക്കായി മാറ്റിവെച്ച ദിവസങ്ങളും വര്‍ഷങ്ങളും അവളെ ഉള്ളില്‍ നിന്ന് വേദനിപ്പിച്ചു. പക്ഷേ അവിടെ നിന്നാണ് അവളുടെ ജീവിതം അവസാനിക്കാതെ, വീണ്ടും ആരംഭിച്ചത്. പ്രതികാരം എന്നത് മറ്റൊരാളെ തകര്‍ക്കലല്ല, സ്വയം ഉയിര്‍ത്തെഴുന്നേല്‍ക്കലാണെന്ന് അവള്‍ തീരുമാനിച്ചു.
തിരിഞ്ഞുനോക്കിയപ്പോള്‍ അവള്‍ തിരിച്ചറിഞ്ഞു അസാധ്യമെന്ന് കരുതിയ പല വഴികളും താണ്ടിപോയവളാണ് താന്‍. ഇനിയുണ്ടാകില്ലെന്ന് കരുതിയ സന്തോഷങ്ങളെ തിരികെ പിടിച്ചവളാണ്. വേദനകളില്‍ നിന്ന് സമാധാനങ്ങളിലേക്ക് നടന്നെത്തിയവളാണ്, ഇന്ന് ഇന്നലെയേക്കാള്‍ ഭംഗിയായി ചിരിക്കാന്‍ പഠിച്ചവള്‍. ഒറ്റയ്ക്കായാലും ജീവിതത്തെ ധൈര്യത്തോടെ ചേര്‍ത്ത് പിടിക്കാന്‍ പഠിച്ചവള്‍. നഷ്ടങ്ങളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് വന്ന അസാധാരണ ധൈര്യമുള്ള ഒരാളായി അവള്‍ മാറുകയായിരുന്നു.
സ്വന്തം കുറവുകളെ പോലും സ്‌നേഹിച്ച്, സ്വന്തം ലോകം പണിതുയര്‍ത്തിയ മനോഹര മനുഷ്യവ്യക്തിയായി അവള്‍ വളര്‍ന്നു. ഒരിക്കല്‍ കൈവിട്ടുപോയ തന്നെ വീണ്ടും കണ്ടെത്തിയ അത്ഭുതമായി അവള്‍ മാറി. ഇന്ന് സ്വന്തം ലോകത്തിന്റെ ഉടമയായി നില്‍ക്കുമ്പോള്‍, മാര്‍ട്ടിന്റെ ചതികളുടെ ലോകം അവളെ ചിരിപ്പിക്കുകയായിരുന്നു.
അവള്‍ മനസ്സില്‍ പതുക്കെ പറഞ്ഞു: നന്ദി മാര്‍ട്ടിന്‍... എന്നെ ചതിച്ചതിന്... എന്നെ ഞാനാക്കിയതിന്... കാരണം, എന്റെ ലോകം ഞാന്‍ തന്നെ പണിതു... ചില ചതികള്‍ ജീവിതം തകര്‍ക്കില്ല... ചിലപ്പോള്‍ അവ നമ്മളെ നമ്മളിലേക്ക് തന്നെ തിരികെ കൊണ്ടുവരും... ?
അഡ്വ. വിമല ബിനു
കേരള ഹൈക്കോടതി അഭിഭാഷക
Website : https://vimalabinuassociates.in/vimala-binu-a-seasoned-attorney-of-kochi/
.jpg)

