കുഞ്ഞതിഥികളെ വരവേറ്റ് എം .വി . ആർ സ്നേക്ക് പാർക്ക്

M.V.R Snake Park welcomes children
M.V.R Snake Park welcomes children

കണ്ണൂർ :: കുഞ്ഞുപാമ്പുകൾ തലങ്ങും വിലങ്ങും ഇഴഞ്ഞുനീങ്ങുന്ന മനോഹര കാഴ്‌ചയാണ് കണ്ണൂരിലെ പാമ്പ് വളര്‍ത്തല്‍ കേന്ദ്രത്തില്‍ ഇപ്പോള്‍ ശ്രദ്ധേയം. സന്ദർശകരേറേ എത്തുന്ന ധർമശാലയിലെ  എം . വി . ആർ സ്നേക്ക് പാർക്കിൽ  കുഞ്ഞതിഥികൾ എത്തിയിരിക്കുകയാണ് .എമു , തൊപ്പിക്കുരങ്ങ് , മൂർഖൻ കുഞ്ഞുങ്ങൾ എന്നിവയാണ് ഇപ്പോൾ പുതിയതായി എത്തിയ അതിഥികൾ

tRootC1469263">

മലബാറിലെ പ്രധാന ടൂറിസം കേന്ദ്രമാണ് എം. വി. ആർ. സ്നേക്ക്  പാർക്ക് & സൂ. സ്നേക്ക് പാർക്കാണെങ്കിലും പാമ്പുകൾ മാത്രമല്ല, മീനുകൾ മുതൽ എമു എമു വരെ ഇവിടെ സഞ്ചാരികളെ ആകർഷിക്കുന്നു.

സ്നേക്ക് പാർക്കിലെ മൂർഖൻ  മുട്ടയിട്ടതിൽ നിന്നും 17 കുഞ്ഞുങ്ങൾ ആണ് ജൂൺ ആദ്യ വാരം   വിരിഞ്ഞിറങ്ങിയത്. മാർച്ച്‌ 23 നു ഇട്ട മുട്ടകൾ 70 ദിവസം എടുത്ത്  ജൂൺ ഒന്നാംതീയ്യതി വിരിയുകയായിരിക്കുന്നു . മുട്ടകൾ എല്ലാം തന്നെ കൃത്രിമമായ സാഹചര്യങ്ങൾ ഒരുക്കിയാണ് വിരിയിച്ചെടുത്തത് . 

 വിഷമുള്ള പമ്പുകളിൽ ബിഗ് ഫോറിൽ ഉൾപ്പെട്ടതാണ് നാജ നാജ എന്ന് ശാസ്ത്രീയ നാമമുള്ള  മൂർഖൻ പാമ്പുകൾ .പാമ്പുകളെ കുറിച്ചുള്ള പൊതുജനങ്ങളുടെ ഭയം നിവാരണം ചെയ്യുന്നതിനും അവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ബോധവത്കരണ ക്ലാസ്സുകൾ സ്നേക്ക് പാർക്ക് നടത്തി വരാറുണ്ട്.

2025 ജനുവരി രണ്ടാം പകുതിയിൽ പെൺപക്ഷികൾ ഇട്ടിരുന്ന മുട്ട, ആൺ എമു പക്ഷിയായ ജാക്ക് അടയിരുന്നാണ് വിരിയിച്ചത് .   73 ദിവസം എടുത്ത്  ഏപ്രിൽ ആദ്യ വാരമാണ് മുട്ട വിരിഞ്ഞത്. 
എമു കുഞ്ഞുങ്ങൾ ഉണ്ടായതിന്റെ സന്തോഷത്തിനു ഇരട്ടി മധുരം പകരാൻ രണ്ടു തൊപ്പികുരങ്ങുകൾ കൂടിയാണ് സ്നേക്ക് പാർക്കിൽ കഴിഞ്ഞ മാസം ഉണ്ടായത്. ‘മക്കാക്ക റേഡിയേറ്റ’ എന്ന ശാസ്ത്രീയ നാമമുള്ള തൊപ്പി കുരങ്ങൻ കുഞ്ഞുങ്ങളെ കളിപ്പിക്കാനും താലോലിക്കുവാനും കൂട്ടിലെ മറ്റ് കുരങ്ങുകൾ ഒപ്പമുണ്ട്.

Tags