ഇത് ബിഹാറിലെ 'വിസ്മയം', ആകെയുള്ള ആറ് കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപി മുന്നണിയിലേക്ക്, ഇന്ത്യ മുന്നണിയുമായി തര്‍ക്കിച്ച് നേടിയ സീറ്റുകളെല്ലാം ഇനി എന്‍ഡിഎയ്ക്ക്
നിതീഷ് കുമാര്‍ നയിക്കുന്ന ജെഡി(യു)വുമായി ഈ എംഎല്‍എമാര്‍ സമ്പര്‍ക്കം പുലര്‍ത്തിയതായാണ് റിപ്പോര്‍ട്ട്. ഇത് സംഭവിച്ചാല്‍, ആര്‍ജെഡി നയിക്കുന്ന പ്രതിപക്ഷ മഹാഗഡ്ബന്ധനിലെ പ്രധാന ഘടകമായ കോണ്‍ഗ്രസിന് ബിഹാര്‍ നിയമസഭയില്‍ ഒരു പ്രതിനിധിയും ഉണ്ടാകില്ല.
പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ കോണ്‍ഗ്രസിന്റെ ആറ് എംഎല്‍എമാരും ബിജെപി, ജെഡി(യു)-നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നു. നിതീഷ് കുമാര്‍ നയിക്കുന്ന ജെഡി(യു)വുമായി ഈ എംഎല്‍എമാര്‍ സമ്പര്‍ക്കം പുലര്‍ത്തിയതായാണ് റിപ്പോര്‍ട്ട്. ഇത് സംഭവിച്ചാല്‍, ആര്‍ജെഡി നയിക്കുന്ന പ്രതിപക്ഷ മഹാഗഡ്ബന്ധനിലെ പ്രധാന ഘടകമായ കോണ്‍ഗ്രസിന് ബിഹാര്‍ നിയമസഭയില്‍ ഒരു പ്രതിനിധിയും ഉണ്ടാകില്ല.
tRootC1469263">2025 നവംബറിലെ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ 202 സീറ്റുകള്‍ നേടി വന്‍ വിജയമാണ് സ്വന്തമാക്കിയത്. ബിജെപി 89 സീറ്റുകളും ജെഡി(യു) 85 സീറ്റുകളും നേടി. മഹാഗഡ്ബന്ധന്‍ 35 സീറ്റുകളില്‍ പരിമിതപ്പെട്ടു. ആര്‍ജെഡി 25 സീറ്റുകളും കോണ്‍ഗ്രസ് 6 സീറ്റുകളും മാത്രം നേടി. മനോഹര്‍ പ്രസാദ് സിങ് (മണിഹാരി), സുരേന്ദ്ര പ്രസാദ് (വാല്‍മീകി നഗര്‍), അഭിഷേക് രഞ്ജന്‍ (ചാന്‍പടിയ), അബിദുര്‍ റഹ്‌മാന്‍ (അരരിയ), മുഹമ്മദ് കമ്രുല്‍ ഹോദ (കിഷന്‍ഗഞ്ച്), മനോജ് ബിസ്വാന്‍ (ഫോര്‍ബ്‌സ്ഗഞ്ച്) എന്നിവരാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍.
ഈ എംഎല്‍എമാര്‍ പാര്‍ട്ടി പരിപാടികള്‍ മുടങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. ജനുവരി 8-ന് സംസ്ഥാന അധ്യക്ഷന്‍ രാജേഷ് റാമിന്റെ നേതൃത്വത്തില്‍ നടന്ന ക്യാമ്പെയിന്‍ മീറ്റിങ്ങില്‍ സുരേന്ദ്ര പ്രസാദും അഭിഷേക് രഞ്ജനും പങ്കെടുത്തില്ല. മകര സംക്രാന്തി ദിനത്തിന് മുന്‍പുള്ള വിരുന്നിലും ആറ് പേരും എത്തിയില്ല.
ജെഡി(യു)യിലെ മുതിര്‍ന്ന നേതാവ് പറയുന്നത്, കോണ്‍ഗ്രസിലെ അസംതൃപ്തി ഉച്ചസ്ഥായിയിലെത്തി. അവര്‍ ഞങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മാറ്റം ഉണ്ടാകും എന്നാണ്. ഇത് സംഭവിച്ചാല്‍, ജെഡി(യു)യുടെ എംഎല്‍എമാരുടെ എണ്ണം 91 ആയി ഉയരും, ബിജെപിയുടെ 89-നെ മറികടക്കും. ഇതോടെ ഭരണതലത്തില്‍ മേല്‍ക്കൈ ലഭിക്കുമെന്നാണ് ജെഡി(യു) കരുതുന്നത്.
അതേസമയം, എന്‍ഡിഎയ്ക്കുള്ളിലും അസ്വസ്ഥതകള്‍ ഉണ്ട്. ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോര്‍ച്ച (ആര്‍എല്‍എം)യിലെ നാല് എംഎല്‍എമാരില്‍ മൂന്ന് പേര്‍ ബിജെപിയുമായി ബന്ധപ്പെട്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രമേശ്വര്‍ മഹാതോ, മാധവ് ആനന്ദ്, അലോക് കുമാര്‍ സിങ് എന്നിവരാണ് ഇവര്‍. കുശ്വാഹയുടെ മകന്‍ ദീപകിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിലുള്ള അതൃപ്തിയാണ് കാരണം. ആര്‍എല്‍എം പിളരുമെന്നും കുശ്വാഹയുടെ രാജ്യസഭാ പദവി അപകടത്തിലാകുമെന്നാണ് സൂചനകള്‍.
അതിനിടെ, മുന്‍ യൂണിയന്‍ മന്ത്രി ആര്‍സിപി സിങ് ജെഡി(യു)വിലേക്ക് തിരിച്ചുവരുമെന്നും അഭ്യൂഹങ്ങള്‍ പരക്കുന്നു. ബിഹാറിലെ രാഷ്ട്രീയം കൂടുതല്‍ ചലനാത്മകമാകുന്നതിന്റെ സൂചനകളാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍.
.jpg)


