നിങ്ങളോട് ലൈംഗിക താത്പര്യമുണ്ടെങ്കില്‍ സ്ത്രീ തരുന്ന അടയാളങ്ങളിതാ, മുഖഭാവങ്ങളും ആംഗ്യങ്ങളും അറിയാം

attract
attract

 

ലൈംഗിക താത്പര്യമുള്ള സ്ത്രീകള്‍ അത് പ്രകടമാക്കുന്നത് വ്യത്യസ്ത രീതിയിലായിരിക്കും. സ്ത്രീകളുടെ ഈ ശരീരഭാഷ മനസിലാക്കിയാല്‍ അവര്‍ക്ക് നിങ്ങളോട് ലൈംഗിക താത്പര്യമുണ്ടെന്ന് അറിയാം. മുഖഭാവങ്ങള്‍, വ്യത്യസ്ത ആംഗ്യങ്ങള്‍, ചലനങ്ങള്‍, സ്വര സവിശേഷതകള്‍ എന്നിവയിലൂടെയെല്ലാം സ്ത്രീ പുരുഷന്മാരോട് തങ്ങളുടെ താത്പര്യം അറിയിക്കും.

പുരുഷന്മാരേക്കാള്‍ ശരീരഭാഷ ഉപയോഗിക്കുന്നത് സ്ത്രീകളാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സൂക്ഷ്മ നിരീക്ഷണത്തിലൂടെ പുരുഷന്മാര്‍ക്ക് സ്ത്രീകളുടെ ശരീരഭാഷ തിരിച്ചറിയാം. പങ്കാളിയുടെ ശരീരഭാഷ തിരിച്ചറിയുന്നത് എളുപ്പമാണെങ്കിലും അപരിചിതരുടെ ചലനങ്ങള്‍ മനസിലാക്കുക എളുപ്പമല്ല. ഒരു സ്ത്രീക്ക് ലൈംഗിക താല്‍പ്പര്യമുണ്ടെങ്കില്‍ അവര്‍ ചില ചലനങ്ങളിലൂടെ അത് അറിയിക്കും.

കഴുത്ത് പുരുഷനുനേരെ തുറന്നുകാട്ടുന്നതാണ് ഒരു അടയാളം. സ്ത്രീക്ക് ലൈംഗിക താത്പര്യമുണ്ടാക്കുന്ന ഭാഗമാണ് കഴുത്ത്. അവര്‍ക്ക് താത്പര്യമുള്ള പുരുഷനാണെങ്കില്‍ അവര്‍ കഴുത്ത് തുറന്നുകാട്ടിയേക്കാം. അതിനായി തലമുടി പിറകിലേക്ക് എടുത്തിടുകയോ വസ്ത്രം നീക്കുകയോ ചെയ്യും.

ഒരു സ്ത്രീ അവരുടെ ആഭരണം ഉപയോഗിച്ച് ചില ആംഗ്യങ്ങള്‍ കാട്ടുമെന്നും വിദഗ്ധര്‍ പറയുന്നു. മാലയില്‍ തലോടിക്കൊണ്ടിരിക്കുന്നത് എതിര്‍ലിംഗത്തോടുള്ള താത്പര്യം കൊണ്ടാകാം. ചലനം മന്ദഗതിയിലുള്ളതും കൂടുതല്‍ ലാളനയുള്ളതുമാണെങ്കില്‍, അത് ഫ്‌ലര്‍ട്ടിംഗിന്റെ ലക്ഷണമാകും. അതേസമയം, മാല വിരല്‍കൊണ്ട് ചുറ്റിപ്പിടിക്കുന്നത് അസ്വസ്ഥതയുടെ അടയാളവുമാകാം.

സ്ത്രീയുടെ മറ്റൊരു ശരീരഭാഷയാണ് മുഖഭാവങ്ങള്‍. തല കുലുക്കുക, പുരികം വളയുക, പുഞ്ചിരിക്കുക എന്നിവ ഉല്ലാസത്തിന്റെയോ താല്‍പ്പര്യത്തിന്റെയോ ലക്ഷണങ്ങളായിരിക്കാം. സ്ത്രീകള്‍ ഇത് ചെയ്യുമ്പോള്‍ പൊതുവെ അവരുടെ ചടുലമായ മുഖഭാവങ്ങളിലൂടെ കാര്യങ്ങള്‍ മനസിലാക്കാം.

ഒരു സ്ത്രീ തന്റെ മുടി വിരലില്‍ ചുറ്റി കളിക്കുകയോ ചുഴറ്റുകയോ ചെയ്യുമ്പോള്‍, അത് താത്പര്യത്തിന്റെ ലക്ഷണമാകാം. പ്രത്യേകിച്ച് അവളുടെ കൈത്തണ്ടയുടെ ഉള്‍ഭാഗം പ്രദര്‍ശിപ്പിക്കുമ്പോള്‍. പുരുഷന്മാരോട് താത്പര്യമാണെങ്കില്‍ സ്ത്രീകള്‍ പൊതുവെ തലയുടെ പുറകില്‍ നിന്നോ വശത്ത് നിന്നോ ഒരു ഇഴ വലിച്ചെടുത്ത് ചുഴറ്റിക്കൊണ്ടിരിക്കും.

പുരുഷനെ നോക്കി ചുണ്ടുകള്‍ കടിക്കുകയോ നനക്കുകയോ ചെയ്യുന്നത് ലൈംഗിക താത്പര്യത്തിന്റെ അടയാളമാണ്. ചില സന്ദര്‍ഭങ്ങളില്‍, ചുണ്ടുകളിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുന്നതിനോ ചുംബിക്കുന്നതിന് താത്പര്യമുണ്ട് എന്നറയിക്കുന്നതിനോ ആണ് ഇങ്ങനെ ചെയ്യുന്നത്.

ആരെങ്കിലുമായി താല്‍പ്പര്യമുള്ളപ്പോള്‍, സ്ത്രീ അവരുമായി ഏതെങ്കിലും തരത്തിലുള്ള ശാരീരിക സ്പര്‍ശനത്തില്‍ ഏര്‍പ്പെട്ടേക്കാം. ഇത് കൈകൊണ്ടുള്ള ഒരു ഉരസല്‍, തോളിലോ കാല്‍മുട്ടിലോ തട്ടുക അല്ലെങ്കില്‍ കൈകൊണ്ട് പിടിക്കല്‍ പോലെ കൂടുതല്‍ വ്യക്തമായ എന്തെങ്കിലും സൂചന ആകാം.

സ്ത്രീക്ക് ആവേശമോ താല്‍പ്പര്യമോ ഉള്ളപ്പോള്‍, അവരുടെ ശബ്ദം വേഗത്തിലും അല്‍പ്പം ഉയര്‍ന്നതായിരിക്കാം. വാക്കുകള്‍ പുറത്തെടുക്കുമ്പോള്‍ ലൈംഗികതയുടെ സൂചന മനസിലാക്കാം. ആരെങ്കിലും സംസാരിക്കുമ്പോള്‍ അവരുടെ താടി ചെറുതായി താഴേക്ക് ചരിച്ച് പതുക്കെ മുകളിലേക്ക് നോക്കുന്നതും ലൈംഗിക താത്പര്യത്തിന്റെ അടയാളമാണ്.

 

Tags