രണ്ടാം വിവാഹത്തിന് തൊട്ടുപിന്നാലെ ശിഖര്‍ ധവാന് കോളടിച്ചു, ആദ്യ ഭാര്യ 5.7 കോടി രൂപ നല്‍കണമെന്ന് കോടതി
അയേഷ മുഖര്‍ജി ഭീഷണി, എക്‌സ്റ്റോര്‍ഷന്‍, തന്ത്രങ്ങള്‍, വഞ്ചന എന്നിവ ഉപയോഗിച്ചാണ് സെറ്റില്‍മെന്റ് ഡോക്യുമെന്റുകള്‍ ധവാനെ ഒപ്പിടാന്‍ നിര്‍ബന്ധിച്ചതെന്ന് കോടതി കണ്ടെത്തി.
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന് രണ്ടാം വിവാഹത്തിന് പിന്നാലെ നിയമപോരാട്ടത്തിലും വിജയം. മുന്‍ ഭാര്യ അയേഷ മുഖര്‍ജിയുമായുണ്ടായിരുന്ന സ്വത്ത് തര്‍ക്ക കേസില്‍ ഡല്‍ഹിയിലെ ഫാമിലി കോടതി ധവാന് അനുകൂലമായ വിധി പ്രസ്താവിച്ചു.
അയേഷ മുഖര്‍ജിയോട് ഏകദേശം 5.7 കോടി രൂപ തിരിച്ചുനല്‍കാന്‍ കോടതി ഉത്തരവിട്ടു. ഈ തുക ഓസ്‌ട്രേലിയയിലെ ഒരു പ്രോപ്പര്‍ട്ടി സെറ്റില്‍മെന്റില്‍ നിന്ന് അയേഷയ്ക്ക് ലഭിച്ചതാണെന്നാണ് കോടതി കണ്ടെത്തല്‍. ശിഖര്‍ ധവാന് രണ്ടാം വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് കോടതി വിധി വന്നത്. ഫെബ്രുവരി 22-ന് സോഫി ഷൈനുമായി ധവാന്റെ വിവാഹം നടന്നിരുന്നു.
tRootC1469263">ഭീഷണി, എക്‌സ്റ്റോര്‍ഷന്‍, തന്ത്രങ്ങള്‍, വഞ്ചന എന്നിവ ഉപയോഗിച്ചാണ് അയേഷ മുഖര്‍ജി സെറ്റില്‍മെന്റ് ഡോക്യുമെന്റുകള്‍ ധവാനെ ഒപ്പിടാന്‍ നിര്‍ബന്ധിച്ചതെന്ന് കോടതി കണ്ടെത്തി.
ഓസ്‌ട്രേലിയന്‍ ഫാമിലി കോടതിയുടെ 'പ്രോപ്പര്‍ട്ടി സെറ്റില്‍മെന്റ്' ഉത്തരവ് ഇന്ത്യന്‍ നിയമങ്ങള്‍ക്ക് അനുസൃതമല്ലാത്തതിനാല്‍ ഇന്ത്യയില്‍ നടപ്പാക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. ഈ തുകയ്ക്ക് ധവാന്‍ കേസ് ഫയല്‍ ചെയ്ത തീയതി മുതല്‍ 9% വാര്‍ഷിക പലിശയും അയേഷ അടയ്ക്കണം.
ശിഖര്‍ ധവാനും അയേഷ മുഖര്‍ജിയും 2012-ലാണ് വിവാഹിതരായത്. ഇവര്‍ക്ക് 11 വയസ്സുള്ള മകനുണ്ട്. 2023-ല്‍ ഇരുവരും വിവാഹമോചനം നേടി. വിവാഹമോചനത്തിനു ശേഷം സ്വത്ത് വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തുടരുകയായിരുന്നു.
.jpg)


