എക്കാലവും ഒപ്പമുണ്ടാകുമെന്ന് പറഞ്ഞ് ലൈംഗികമായി പീഡിപ്പിക്കുന്നതും വാഗ്ദാനമാണ്, സ്ത്രീയുടെ സമ്മതം എങ്ങിനെ കൈപ്പറ്റി എന്നതാണ് പ്രധാനമെന്ന് അഡ്വ. വിമല ബിനു

Sexual harassment by promising to be with you forever is also a promise, what matters is how the woman's consent was obtained, says Adv vimala Binu

കൊച്ചി: സ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിച്ചു എന്ന് പരാതി നല്‍കുമ്പോള്‍ അതില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ അവളുടെ സമ്മതം എങ്ങനെകൈപ്പറ്റി എന്നതാണ് പ്രസക്തമായ ചോദ്യമെന്ന് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷക അഡ്വ. വിമല ബിനു.

ഞാന്‍ നിന്നെ വിവാഹം കഴിച്ചോളാം എന്ന് പറഞ്ഞു ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരെ പോലെ തന്നെ ഞാന്‍ നിന്നെ ജീവിതകാലം മുഴുവന്‍ സംരക്ഷണം നല്‍കി ക്കോളാം മരണം വരെയും എന്നതു പ്രോമിസ് ആണ്.

നിന്റെ ജീവിതത്തില്‍ ഞാന്‍ താങ്ങും തണലുമായി നില്‍ക്കും എന്ന് പറഞ്ഞു സ്ത്രീകളില്‍ നിന്നും പലതരത്തിലുള്ള അനുമതി വാങ്ങുന്ന പുരുഷന്‍മാരും വലിയൊരു വിഭാഗം ഉണ്ട്. പിന്നീട് അതു അവളെ ചൂഷണം ചെയ്യുന്നതിനായി മാത്രം പ്രണയം നടിക്കുകയും ആവശ്യങ്ങള്‍ സാധിക്കുമ്പോള്‍ ഉപേക്ഷിച്ചു കളയുകയും ചെയ്യുന്ന ഇത്തരക്കാര്‍ ചെയ്യുന്നത് ഒരുപക്ഷെ നിയമത്തിന്റെ വ്യാഖ്യാനങ്ങളില്‍ പീഡനപരാതിയില്‍ പെടുന്നില്ലയെങ്കിലും ചൂഷണം ചെയ്യാനുള്ള അവളുടെ മനസ്സമ്മതം വാങ്ങിയെടുത്തതു അവളെ ജീവിതകാലം മുഴുവന്‍ സംരക്ഷിച്ചു കൊള്ളാം എന്ന വാഗ്ദാനത്തിന് പുറത്താണ് എന്ന് കാണാം.

ഇങ്ങനെ സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നത് പതിവായി മാറുകയാണ്. സ്വന്തം കാലില്‍ നില്‍ക്കാന്‍ കരുത്തുറ്റ സ്ത്രീകള്‍ പോലും സംരക്ഷണത്തിനായി ഒരു പുരുഷനെ ആശ്രയിയ്ക്കുന്നു എന്നത് സ്ത്രീകളുടെ മാനസിക പ്രത്യേകതകളെയാണ് സൂചിപ്പിക്കുന്നത്.

പലപ്പോഴും സ്‌നേഹത്തിനും, കരുതലിനും സംരക്ഷത്തിനും കൊതിക്കുന്ന അവളുടെ മാനസിക ആവശ്യങ്ങളെ ചൂഷണം ചെയ്യുന്ന പുരുഷന്മാര്‍ വലിയ കുറ്റകൃത്യമാണ് അവളോട് ചെയ്യുന്നത്.

വിവാഹ വാഗ്ദാനം ഇല്ലെങ്കില്‍ തന്നെയും നിന്നെ ഞാന്‍ സംരക്ഷിക്കാന്‍ തയ്യാറാണ്, മരണം വരെയും കൂടെയുണ്ടാകും എന്നൊക്കെയുള്ള വരികള്‍ വിവാഹവാഗ്ദാനം പോലെ തന്നെ ഗൗരവമേറിയ കുറ്റങ്ങളാണ്.

Consent obtained by fraud, or misrepresentation, ല്‍ ഇതു വരുകയും നിയമത്തിന്റെ പുതിയ വിവക്ഷകള്‍ ഇത്തരം കുറ്റങ്ങളെയും Rape ന്റെ definition നില്‍ നിര്‍വചിക്കുകയും ചെയ്യട്ടെ. മരണംവരെയും ഒപ്പമുണ്ടാകും, താങ്ങാവും, തണലാവും ഒക്കെയുള്ള വാഗ്ദാനം വിവാഹ വാഗ്ദാനമല്ലെങ്കില്‍ കൂടിയും ഒരുമിച്ചുണ്ടാകും എന്ന പ്രോമിസ് ആണ്.