ഇതോ മോദിയുടെ ഗ്യാരന്റി, രാജ്യത്തെ മുഴുവന്‍ പറ്റിച്ച് ബാബ രാംദേവും കൂട്ടാളിയും, കണ്ടില്ലെന്ന് നടിച്ച് കേന്ദ്രം, സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം ചര്‍ച്ചയാകുന്നു

patanjali
patanjali

 ന്യൂഡല്‍ഹി: വ്യാജ അവകാശവാദവുമായി ബാബ രാംദേവ് പതഞ്ജലിയിലൂടെ പുറത്തിറക്കിയ മരുന്നുകളുടെ പരസ്യങ്ങള്‍ നിരോധിച്ച് സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങള്‍ ചര്‍ച്ചയാകുന്നു. രാജ്യത്തെ മുഴുവന്‍ പറ്റിച്ചുകൊണ്ടാണ് രാംദേവ് പല രോഗങ്ങളും മാറ്റുമെന്ന് അവകാശപ്പെട്ട് മരുന്നുകള്‍ വിപണനം ചെയ്യുന്നത്. പരസ്യങ്ങള്‍ക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സൂപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

tRootC1469263">

പരസ്യങ്ങള്‍ നല്‍കരുതെന്ന് കോടതിയുടെ ഉത്തരവുണ്ടായിരുന്നിട്ടും പരസ്യങ്ങള്‍ എന്തിന് നല്‍കിയെന്നും കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം കണ്ടില്ലെന്ന്‌ന ടിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. കൃത്യമായ തെളിവുകളില്ലാതെ രോഗങ്ങള്‍ മാറ്റുമെന്ന അവകാശവാദവുമായാണ് പതഞ്ജലി പരസ്യങ്ങള്‍ ചെയ്യുന്നതെന്ന് കോടതി വ്യക്തമാക്കി.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളോ തെറ്റായ അവകാശവാദങ്ങളോ ഉന്നയിക്കരുതെന്നും മരുന്നുകളുടെ പരസ്യം നിര്‍ത്തണമെന്നും മുമ്പും കോടതി ആവശ്യപ്പെട്ടിരുന്നു. ഇത്തരം നടപടി ഉണ്ടായാല്‍ കനത്ത പിഴ ചുമത്തുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. എന്നാല്‍ കോടതി ഉത്തരവിനെ മറികടന്ന് വീണ്ടും പരസ്യങ്ങള്‍ ചെയ്യുകയായിരുന്നു പതഞ്ജലി ഗ്രൂപ്പ്. ഉത്തരവ് ലംഘിച്ചതിന് ബാബാ രാംദേവിനും ആചാര്യ ബാല്‍കൃഷ്ണയ്ക്കും നോട്ടീസയയ്ക്കാനും കോടതി തീരുമാനിച്ചു.

സര്‍ക്കാര്‍ ഇതില്‍ നടപടിയെടുക്കാത്തത് കഷ്ടമാണെന്നും ഉടന്‍ വിഷയത്തില്‍ ഇടപെടണമെന്നും ജസ്റ്റിസുമാരായ ഹിമ കോഹ്ലി, അസ്ഹാനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. കോവിഡ് 19 വാക്സിനേഷനും ആധുനിക വൈദ്യശാസ്ത്രത്തിനും എതിരെ ബാബാ രാംദേവ് പ്രചരണങ്ങള്‍ നടത്തുന്നുണ്ടെന്ന് കാട്ടി മുമ്പും ഐഎംഎ കേസ് നല്‍കിയിരുന്നു. അലോപ്പതിയും ആധുനിക വൈദ്യശാസ്ത്രവും ആയുര്‍വേദ ഉല്‍പന്നങ്ങളും തമ്മിലുള്ള സംവാദമായി ഈ വിഷയത്തെ ചുരുക്കാനാവില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.

ബാബ രാംദേവുമായി അടുത്ത് ബന്ധമുള്ളയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതുകൊണ്ടുതന്നെ പതഞ്ജലിക്കെതിരെ നിയമനടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായതുമില്ല. പതഞ്ജലിയുടെ തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ പരസ്യങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തെ രൂക്ഷമായാണ് സുപ്രീം കോടതി വിമര്‍ശിച്ചതെന്നത് ശ്രദ്ധേയമാണ്.

പതഞ്ജലി പരസ്യവുമായി ബന്ധപ്പെട്ട് സംസ്ഥാനമാണ് നടപടിയെടുക്കേണ്ടതെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെഎം നടരാജ് പറഞ്ഞതോടെ സര്‍ക്കാര്‍ കണ്ണടച്ച് ഇരിക്കുകയാണെന്ന് സുപ്രീംകോടതി ബെഞ്ച് വാക്കാല്‍ പറഞ്ഞു.

ബിപി, പ്രമേഹം, ആസ്ത്മ, മറ്റ് ചില രോഗങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പരസ്യങ്ങളും നല്‍കുന്നതില്‍ നിന്ന് കമ്പനിയെ കോടതി വിലക്കി. പരസ്യത്തില്‍ ചിത്രങ്ങളുള്ള ബാബാ രാംദേവ്, ആചാര്യ ബാലകൃഷ്ണ എന്നിവരെ കോടതി അലക്ഷ്യ നടപടിയില്‍ കക്ഷിയാക്കുമെന്നും ബെഞ്ച് പറഞ്ഞു. പതഞ്ജലിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വിപിന്‍ സംഘി പറഞ്ഞത് അദ്ദേഹം ഒരു സന്യാസിയാണെന്നാണ്. മാര്‍ച്ച് 19 ന് കേസ് വീണ്ടും പരിഗണിക്കാന്‍ സുപ്രീം കോടതി മാറ്റി.

 

Tags