അതിഥി തൊഴിലാളികള്‍ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയ മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് കവി സച്ചിദാനന്ദന്‍

satchidanandan vd satheesan

പുറത്തു നിന്നു വരുന്ന ജോലിക്കാരെ അധിക്ഷേപിച്ചുള്ള  കേരളമുഖ്യമന്ത്രിയുടെ പ്രസ്താവം അപമാനകരമാണ്. അവര്‍ ചെയ്യുന്ന സേവനത്തി ന്റെ പ്രതിഫലം ആണ് അവര്‍ക്ക് നാം നല്‍കുന്നത്.

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തി ജോലി ചെയ്യുന്ന തൊഴിലാളികളെ അധിക്ഷേപിക്കുന്ന രീതിയില്‍ നിയമസഭയില്‍ പരാമര്‍ശം നടത്തിയ മുഖ്യമന്ത്രി വിഡി സതീശനെതിരെ കവി സച്ചിദാനന്ദന്‍.

സച്ചിദാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്,

പുറത്തു നിന്നു വരുന്ന ജോലിക്കാരെ അധിക്ഷേപിച്ചുള്ള  കേരളമുഖ്യമന്ത്രിയുടെ പ്രസ്താവം അപമാനകരമാണ്. അവര്‍ ചെയ്യുന്ന സേവനത്തി ന്റെ പ്രതിഫലം ആണ് അവര്‍ക്ക് നാം നല്‍കുന്നത്, അതും ഇവിടെ നിലവിലുളള നിരക്കില്‍ മാത്രം, ചിലപ്പോള്‍ അതിലും കുറവും. കുടുംബം പുലര്‍ത്താന്‍ ആണ് അവര്‍ നാടു വിട്ട് ഇവിടെ വന്നു പണി എടുക്കുന്നത്. മലയാളികള്‍ മറ്റു ദേശങ്ങളില്‍ പോയി പണി എടുത്ത പണം കൊണ്ടു കൂടിയാണ് കേരളീയര്‍ കഴിഞ്ഞു പോരുന്നത് എന്ന് മുഖ്യമന്ത്രി മറക്കുന്നു. ഇവിടെ വരുന്നവര്‍ വിദേശികള്‍ അല്ലെന്നും. തികച്ചും ലജ്ജാകരമായ പ്രസ്താവന. പിന്‍വലിക്കേണ്ടത്.

കേരളത്തിലെ നിര്‍മാണ മേഖലയിലാകെ ഇതരസംസ്ഥാന തൊഴിലാളികളാണെന്നും, കേരളത്തില്‍ വിനിമയം ചെയ്യപ്പെടേണ്ട വലിയൊരു തുക ഇവരിലൂടെ റിവേഴ്‌സ് റെമിറ്റന്‍സ് ആയി മറ്റ് സംസ്ഥാനങ്ങളിലേക്ക് ഒഴുകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

കേരളത്തില്‍ 40 മുതല്‍ 50 ലക്ഷം വരെ അതിഥി തൊഴിലാളികളുണ്ട്. അവര്‍ ഇവിടെ വളരെ കുറഞ്ഞ തുക മാത്രമാണ് ചെലവഴിക്കുന്നത്. മദ്യപാനത്തിലൂടെ സര്‍ക്കാരിലേക്ക് എത്തുന്ന നികുതി മാത്രമാണ് ഇവരില്‍ നിന്നുള്ള പ്രധാന വരുമാനമെന്നും മുഖ്യമന്ത്രി പരാമര്‍ശിച്ചിരുന്നു.

Tags