ഇത് എഐ അല്ലെങ്കില്‍ മഹാമോശം, ആരും അയ്യേ എന്ന് പറഞ്ഞുപോകും, മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി ശാരദക്കുട്ടി
ചാവറ സ്‌പെഷല്‍ സ്‌കൂള്‍ സന്ദര്‍ശനത്തിനിടെയായിരുന്നു സംഭവം. നേരത്തെ സമാനരീതിയിലുള്ള ചേഷ്ടകാട്ടി ശ്രദ്ധപിടിച്ചുപറ്റിയ മുഖ്യമന്ത്രി സമാനരീതിയിലുള്ള മറ്റൊരു ആംഗ്യം പരീക്ഷിക്കുകയായിരുന്നു.
കൊച്ചി: മുഖ്യമന്ത്രി വിഡി സതീശന്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ ചേഷ്ട കാട്ടിയതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. നാക്കുകടിക്കുന്ന മുഖ്യമന്ത്രിയുടെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയാണ്. ചാവറ സ്‌പെഷല്‍ സ്‌കൂള്‍ സന്ദര്‍ശനത്തിനിടെയായിരുന്നു സംഭവം. നേരത്തെ സമാനരീതിയിലുള്ള ചേഷ്ടകാട്ടി ശ്രദ്ധപിടിച്ചുപറ്റിയ മുഖ്യമന്ത്രി മറ്റൊരു ആംഗ്യം പരീക്ഷിക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ ചേഷ്ട മഹാമോശമെന്നാണ് എഴുത്തുകാരി എസ് ശാരദക്കുട്ടി വിമര്‍ശിച്ചത്. ഒരിക്കല്‍ ഒരു എക്‌സ്പ്രഷന്‍ കാണിച്ചപ്പോള്‍ കൈയ്യടിച്ചവര്‍ പോലും അയ്യേ എന്ന് പറഞ്ഞുപോകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
ഇത് Al creation ആണെങ്കില്‍ ഒന്നും പറയാനില്ല.
അല്ലെങ്കില്‍ മഹാമോശം. ഒരിക്കല്‍ ഒരു expression കാണിച്ചപ്പോള്‍ ആള്‍ക്കാര്‍ അത്ഭുതപ്പെട്ടത് പുതിയ CM ആയതുകൊണ്ടാണ്. ഒരു CM നെ അങ്ങനെയൊന്നും കണ്ടിട്ടില്ലാത്തതു കൊണ്ടുണ്ടായ 'ആദ്യരോമാഞ്ച കുഡ്മള'മായിരുന്നു അത്. അന്ന് cute എന്ന് കയ്യടിച്ചവര്‍ പോലും ഇന്ന് ഇത് കണ്ടാല്‍ അയ്യേ എന്നുള്ളിലെങ്കിലും പറഞ്ഞു പോകും.
CM ആയതു കൊണ്ട് കയ്യടിക്കേണ്ടവര്‍ ചിലരുണ്ടാകും.
CM അല്ലെങ്കില്‍ത്തന്നെയും ഇതൊരു മോശം പ്രവണതയാണ്. ഏതെങ്കിലും ഒരു വനിതാമന്ത്രി ആയിരിക്കേണ്ടിയിരുന്നു...
.jpg)

