പച്ച ടീ ഷര്‍ട്ട് അണിഞ്ഞ് തളിപ്പറമ്പില്‍ ലീഗുകാര്‍ക്കൊപ്പം ആഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത് ഇടതുപക്ഷ സഹയാത്രികന്‍ സന്തോഷ് കീഴാറ്റൂര്‍, അവസരവാദിയെന്ന് സോഷ്യല്‍ മീഡിയ

santhosh keezhattoor muslim league

പികെ ശ്യാമള ടീച്ചറെ തോല്‍പ്പിച്ച് ടികെ ഗോവിന്ദന്‍ വിജയക്കൊടി പാറിച്ചപ്പോള്‍ ലീഗുകാരുടെ ആഹ്ലാദപ്രകടനത്തിലാണ് സന്തോഷ് കീഴാറ്റൂര്‍ പങ്കെടുത്തത്.

കണ്ണൂര്‍: ഇടതുപക്ഷ സഹയാത്രികനായ നടന്‍ സന്തോഷ് കീഴാറ്റൂര്‍ തളിപ്പറമ്പിലെ എല്‍ഡിഎഫ് തോല്‍വിയില്‍ ആഹ്ലാദം പ്രകടിപ്പിച്ചതായി സോഷ്യല്‍ മീഡിയ. പികെ ശ്യാമള ടീച്ചറെ തോല്‍പ്പിച്ച് ടികെ ഗോവിന്ദന്‍ വിജയക്കൊടി പാറിച്ചപ്പോള്‍ ലീഗുകാരുടെ ആഹ്ലാദപ്രകടനത്തിലാണ് സന്തോഷ് കീഴാറ്റൂര്‍ പങ്കെടുത്തത്.

പച്ച ടീ ഷര്‍ട്ട് അണിഞ്ഞ് ലീഗുകാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും വീഡിയോയും വൈറലാവുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ നിരന്തരം ഇടതുപക്ഷത്തിനൊപ്പം നില്‍ക്കാറുള്ള സന്തോഷ് കീഴാറ്റൂര്‍ അവസരവാദിയാണെന്ന് തെളിയിക്കുന്നതാണ് ചിത്രമെന്ന് പലരും അഭിപ്രായപ്പെട്ടു. അതേസമയം, താന്‍ ആ വഴി പോയപ്പോള്‍ വാഹനത്തിന് തകരാറായതിനാല്‍ നിര്‍ത്തിയതാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

സൗഹൃദത്തില്‍ തന്ന ഒരു ഗ്ലാസ്സ് വെള്ളം കഴിക്കാന്‍ നീര്‍ബന്ധിക്കുകയും അത് വാങ്ങിക്കുകയും ചെയ്തതിനെ വളരെ തെറ്റായി ചിത്രീകരിക്കുന്ന വീഡിയോ പല കേന്ദ്രത്തില്‍ നിന്നും പടച്ചു വിടുന്നുണ്ട്. കേരളത്തില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് കടുത്ത പരാജയം ഉണ്ടായിട്ടുണ്ടെങ്കിലും ശരിയായ ജനകീയ പ്രവര്‍ത്തനങ്ങളിലുടെ നാം തിരിച്ചു വരിക തന്നെ ചെയ്യും. ഒരു തിരഞ്ഞെടുപ്പ് പരാജയത്തില്‍ മാറുന്നതല്ല എന്റെ രാഷ്ട്രീയ ബോധം. ഇടതുപക്ഷ രാഷ്ട്രീയ ആശയങ്ങള്‍ മുറുകെ പിടിച്ച് തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

santhosh keezhattur udf win taliparamba


 

Tags