ഉബറില്‍ കയറിയപ്പോള്‍ 210 രൂപ, ഓട്ടോയില്‍ 450 രൂപ, ചോദിച്ചപ്പോള്‍ രൂക്ഷമായ നോട്ടം, ഓട്ടോക്കാര്‍ പലയിടത്തും പിടിച്ചുപറിയാണെന്ന് സോഷ്യല്‍ മീഡിയ


യാത്രക്കാരില്‍ നിന്നും അമിതമായി ഓട്ടോ ചാര്‍ജ് ഈടാക്കിയ കഥയാണ് പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. പ്രത്യേകിച്ചും നഗരപ്രദേശങ്ങളില്‍ തോന്നിയതുപോലെയാണ് ഓട്ടോചാര്‍ജെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.
കണ്ണൂര്‍: സംസ്ഥാനത്തെ വിവിധ ഇടങ്ങളലെ ഓട്ടോ ചാര്‍ജുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. നടന്‍ സന്തോഷ് കീഴാറ്റൂരിന് കഴിഞ്ഞദിവമുണ്ടായ അനുഭവം പങ്കുവെച്ചപ്പോഴും ഓട്ടോക്കാരുടെ അമിത ചാര്‍ജ് ചര്‍ച്ചയായി. ഉബറില്‍ സഞ്ചരിച്ച തനിക്ക് 210 രൂപയായപ്പോള്‍ ഓട്ടോയില്‍ 450 രൂപ കൊടുക്കേണ്ടിവന്നെന്ന് അദ്ദേഹം പറയുന്നു.
യാത്രക്കാരില്‍ നിന്നും അമിതമായി ഓട്ടോ ചാര്‍ജ് ഈടാക്കിയ കഥയാണ് പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. പ്രത്യേകിച്ചും നഗരപ്രദേശങ്ങളില്‍ തോന്നിയതുപോലെയാണ് ഓട്ടോചാര്‍ജെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. മീറ്ററിട്ടാലും ഇരട്ടി വാങ്ങുന്നവരും മീറ്ററിടാതെ തോന്നിയതുപോലെ വാങ്ങുന്നവരുമുണ്ട്. രാത്രിയിലും പുലര്‍ച്ചെയുമെല്ലാം യാതൊരു നിയന്ത്രണവുമില്ലാതെയാണ് അമിത ചാര്‍ജ് ഈടാക്കുന്നതെന്നും സോഷ്യല്‍ മീഡിയ പറയുന്നു.
ഗ്രാമീണ മേഖലയില്‍ പൊതുവെ മിനിമം ചാര്‍ജും ദൂരവുമെല്ലാം കണക്കാക്കി തുക വാങ്ങുമ്പോള്‍ നഗരങ്ങളിലെ ഓട്ടോ ചാര്‍ജ് സാധാരണക്കാരന് താങ്ങാനാകാത്തതാണ്. ഉബര്‍ പോലുള്ള ഓണ്‍ലൈന്‍ ടാക്‌സികളാണ് പലര്‍ക്കും ആശ്രയം. ഉബറിനെ എല്ലായിടത്തും എത്തിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ടെങ്കിലും ഓട്ടോ ടാക്‌സി തൊഴിലാളികളുടെ പ്രതിഷേധം മൂലമാണ് ഇത് അനുവദിക്കാതിരിക്കുന്നത്. ഉബര്‍ ഡ്രൈവര്‍മാരെ ടാക്‌സി തൊഴിലാളികള്‍ കൈകാര്യം ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിനേക്കാള്‍ നാലും അഞ്ചും ഇരട്ടി ചാര്‍ജ് ഈടാക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചവര്‍ ആവശ്യപ്പെടുന്നത്.

സന്തോഷ് കീഴാറ്റൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
ഇന്നലെ വൈറ്റിലയില്‍ നിന്നും
MG റോഡിലേക്ക്
അര UBER കാറില്‍ സഞ്ചരിച്ച എനിക്ക് 210 രൂപ
ഓട്ടോ തൊഴിലാളികളേയും
ചേര്‍ത്ത് പിടിക്കണം
എന്ന് തോന്നിയ കാരണം
നല്ല ചൂട് കാലാവസ്ഥയിലും
ഓട്ടോ പിടിച്ച്
കയറിയ സ്ഥലത്ത് എത്തിയപ്പോള്‍
450 രൂപ
കൂടുതലല്ലെ എന്ന് ചോദിച്ചപ്പോള്‍
രൂക്ഷമായ നോട്ടവും
സിനിമാക്കാരനല്ലെ
എന്ന ചോദ്യവും ?
........
ഞാന്‍ പേടിച്ചു പോയി??
കോര്‍പ്പറേറ്റ്കള്‍ തന്നെ ശരി??