സഞ്ജു സാംസണ്‍ കേരളം വിടുന്നു, മറ്റൊരു സംസ്ഥാനത്തിനായി കളിച്ചേക്കും, കെസിഎയുടെ ധാര്‍ഷ്ട്യത്തെ വെല്ലുവിളിച്ച് പിതാവ്, പകതീര്‍ത്ത് രോഹിത്


കേരള ക്രിക്കറ്റ് അസോസിയേഷനുമായുള്ള പ്രശ്‌നം തുടരവെ സഞ്ജു മറ്റൊരു സംസ്ഥാനത്തിന് വേണ്ടി കളിച്ചേക്കുമെന്ന അഭ്യൂഹവും ശക്തമായി.
കൊച്ചി: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായതോടെ സഞ്ജു സാംസണിനെ ചൊല്ലി വിവാദം കനക്കുന്നു. താരത്തെ വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമില്‍ നിന്നും ഒഴിവാക്കിയതാണ് ദേശീയ ടീം തഴയാന്‍ കാരണമെന്നാണ് സൂചന. അതേസമയം, സഞ്ജുവിനെചൊല്ലി സെലക്ഷന്‍ കമ്മറ്റി യോഗത്തില്‍ തര്‍ക്കമുണ്ടായതായുള്ള വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. പരിശീലകന്‍ ഗൗതം ഗംഭീര്‍ സഞ്ജുവിന് വേണ്ടി വാദിച്ചെങ്കിലും രോഹിത് ശര്‍മ ഋഷഭ് പന്തിനെ ഉള്‍പ്പെടുത്താന്‍ കടുംപിടുത്തം പിടിച്ചെന്നാണ് റിപ്പോര്‍ട്ട്.
ദേശീയ ടീമില്‍ നിന്നും ഒഴിവാക്കിയതിന് പിന്നാലെ സഞ്ജുവിനെ വിജയ് ഹസാരെ ട്രോഫിക്കുള്ള ടീമില്‍ ഉള്‍പ്പെടുത്താത്തത് സംബന്ധിച്ച വിവാദവും പൊട്ടിപ്പുറപ്പെട്ടു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സഞ്ജുവിനെ പഴിചാരിയപ്പോള്‍ അസോസിയേഷനിലെ ചിലര്‍ മകന്റെ കരിയര്‍ നശിപ്പിക്കുകയാണെന്നാണ് പിതാവ് സാംസണ്‍ വിശ്വനാഥിന്റെ ആരോപണം.

കേരള ക്രിക്കറ്റ് അസോസിയേഷനുമായുള്ള പ്രശ്‌നം തുടരവെ സഞ്ജു മറ്റൊരു സംസ്ഥാനത്തിന് വേണ്ടി കളിച്ചേക്കുമെന്ന അഭ്യൂഹവും ശക്തമായി. തമിഴ്‌നാട്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ അസോസിയേഷന്‍ സഞ്ജുവിനെ ക്ഷണിച്ചുകഴിഞ്ഞു. ടീമില്‍ ഉള്‍പ്പെടുത്താമെന്നാണ് വാഗ്ദാനം.
സഞ്ജു മറ്റൊരു സംസ്ഥാനത്തിനായി കളിക്കുന്ന കാര്യത്തില്‍ ഔദ്യോഗിക തീരുമാനം പുറത്തുവിട്ടിട്ടില്ല. പിതാവുമായുള്ള രോഹിത് ശര്‍മയ്ക്കുള്ള ഉടക്കാണ് സഞ്ജുവിനെ ദേശീയ ടീമിലും തഴഞ്ഞതെന്ന റിപ്പോര്‍ട്ടുകളുണ്ട്. രോഹിത് ഉള്‍പ്പെടെയുള്ള ക്യാപ്റ്റന്മാരെ നേരത്തെ സാംസണ്‍ വിശ്വനാഥ് വിമര്‍ശിച്ചിരുന്നു.