സഞ്ജുവിന് നാണക്കേട്, കലിതുള്ളി തമിഴ് ആരാധകര്‍, 75 ലക്ഷത്തിന്റെ സര്‍ഫറാസ് മിന്നിക്കുമ്പോള്‍ 18 കോടി രൂപയുടെ മലയാളി താരത്തിന് ചരിത്രത്തിലെ മോശം തുടക്കം

Sanju Samson

സിഎസ്‌കെയിലെ ആദ്യ മൂന്ന് ഐപിഎല്‍ മത്സരങ്ങളിലും രണ്ടക്കം കാണാന്‍ സഞ്ജുവിന് സാധിച്ചില്ല. 6, 7, 9 റണ്‍സ് മാത്രമാണ് നേടിയത്.

ചെന്നൈ: ഐപിഎല്‍ 2026 സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി സ്‌കോര്‍ ചെയ്യുന്നതില്‍ തുടര്‍ച്ചയായി പരാജയപ്പെട്ട സഞ്ജു സാംസണിന്റെ ഫോമില്ലായ്മ ആരാധകരെ നിരാശരാക്കിയിരിക്കുന്നു. രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് സിഎസ്‌കെയിലേക്ക് ട്രേഡ് ചെയ്‌തെത്തിയ സാംസണിന്റെ ആദ്യ മൂന്ന് മത്സരങ്ങളിലെ പ്രകടനം വലിയ നിരാശയാണ് സൃഷ്ടിച്ചത്.

ഏറ്റവും ഒടുവിലത്തെ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോടും സിഎസ്‌കെ തോറ്റു. ആര്‍സിബി 250/3 എന്ന സ്‌കോറിലേക്ക് ഉയര്‍ന്നപ്പോള്‍, സിഎസ്‌കെ 19.4 ഓവറില്‍ 207 റണ്‍സിന് ഓള്‍ഔട്ടായി. 43 റണ്‍സിന്റെ തോല്‍വിയായിരുന്നു ഏറ്റുവാങ്ങിയത്.

സിഎസ്‌കെയിലെ ആദ്യ മൂന്ന് ഐപിഎല്‍ മത്സരങ്ങളിലും രണ്ടക്കം കാണാന്‍ സഞ്ജുവിന് സാധിച്ചില്ല. 6, 7, 9 റണ്‍സ് മാത്രമാണ് നേടിയത്. ഓപ്പണറായി ഇറങ്ങി പരാജയപ്പെടുമ്പോള്‍ ഐപിഎല്‍ ചരിത്രത്തിലെ തന്നെ സഞ്ജുവിന്റെ മോശം തുടക്കമാണിത്. ടി20 ലോകകപ്പ് 2026-ല്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച താരത്തിന്റെ ഐപിഎല്‍ പ്രകടനം ആരാധകരെ കലിപ്പിലാക്കുന്നു.

സിഎസ്‌കെ ആരാധകര്‍ സഞ്ജുവിനെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായി വിമര്‍ശിച്ചു. പ്രിയ സഞ്ജു സാംസണ്‍, മാനസികമായി ഗെയിമില്‍ ഇല്ലെങ്കില്‍ കുറച്ച് മത്സരങ്ങള്‍ക്ക് വഴിമാറി നില്‍ക്കൂ. ഇത് റണ്‍സിന്റെ കാര്യം മാത്രമല്ല. ബോഡി ലാംഗ്വേജും അതാണ് വിളിച്ചോതുന്നത്. ക്യാമറയില്‍ കാണുമ്പോഴെല്ലാം നിരാശയോടെയും ഡിസ്‌കണക്റ്റഡ് ആയും കാണപ്പെടുന്നു. ഒരു തവണ പോലും പുഞ്ചിരിക്കുന്നത് കണ്ടിട്ടില്ല. എനര്‍ജി, ഇന്റന്റ്, ഫൈറ്റ് എവിടെ? പാഷന്‍ എവിടെ? ഹംഗ്രി എവിടെ? എന്നാണ് ഒരു ആരാധകന്‍ ചോദിക്കുന്നത്.

സിഎസ്‌കെ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റിരിക്കുകയാണ്. സഞ്ജുവിനെ ഫോമില്ലായ്മ ടീം മാനേജ്മെന്റിനെയും കുഴപ്പത്തിലാക്കുന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള ആദ്യ മത്സരത്തില്‍ തന്നെ 6 റണ്‍സിന് പുറത്തായിരുന്നു. പിന്നീടുള്ള മത്സരങ്ങളിലും സ്‌കോര്‍ ചെയ്യാനായില്ല.

ലോകകപ്പിലൂടെ ഫോമിലേക്ക് തിരിച്ചുവന്ന സഞ്ജു സാംസണിന് ഐപിഎല്ലില്‍ പ്രതീക്ഷിച്ച തുടക്കം അല്ല ലഭിച്ചത്. സിഎസ്‌കെയുടെ യെല്ലോ ജേഴ്സിയില്‍ ബാറ്റിങ് പ്രതീക്ഷകള്‍ നിറവേറ്റാത്തത് ആരാധകരെ പ്രകോപിപ്പിക്കുന്നു.

Tags