കുംഭമേളയാല്‍ പ്രശസ്തമായ പ്രയാഗ്രാജില്‍ മുസ്ലീം പള്ളിക്കു മുകളില്‍ കാവിക്കൊടി വീശി സംഘപരിവാര്‍


പ്രകോപനപരമായ പ്രവൃത്തിക്ക് ശേഷം, സംഘം പ്രദേശത്ത് ബൈക്ക് റാലി നടത്തി, ഭീതിപടര്‍ത്തിയാണ് സ്ഥലംവിട്ടത്. മാര്‍ച്ച് 26 ന് മഹാരാഷ്ട്രയിലെ രാഹുരി ജില്ലയില്‍ നടന്ന ആക്രമണത്തിന് സമാനമായ സംഭവമാണിത്.
ലഖ്‌നൗ: രാമനവമി ആഘോഷങ്ങള്‍ക്കിടെ ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലുള്ള സയ്യിദ് സലാര്‍ ഗാസി ദര്‍ഗയുടെ മുകളില്‍ സംഘപരിവാര്‍ സംഘടന പ്രവര്‍ത്തകര്‍ കാവിക്കൊടി വീശി ജയ് ശ്രീറാം വിളിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദര്‍ഗ നീക്കം ചെയ്ത് അതിന്റെ സ്ഥാനത്ത് ഒരു ക്ഷേത്രം പണിയണമെന്ന് ഇവര്‍ ആവശ്യപ്പെടുകയും ചെയ്തു.
പ്രകോപനപരമായ പ്രവൃത്തിക്ക് ശേഷം, സംഘം പ്രദേശത്ത് ബൈക്ക് റാലി നടത്തി, ഭീതിപടര്‍ത്തിയാണ് സ്ഥലംവിട്ടത്. മാര്‍ച്ച് 26 ന് മഹാരാഷ്ട്രയിലെ രാഹുരി ജില്ലയില്‍ നടന്ന ആക്രമണത്തിന് സമാനമായ സംഭവമാണിത്. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഹസ്രത്ത് അഹമ്മദ് ചിഷ്തി ദര്‍ഗയില്‍ അതിക്രമിച്ചു കയറി, ഇസ്ലാമിക പച്ചക്കൊടി മാറ്റി മുദ്രാവാക്യങ്ങള്‍ വിളിച്ചിരുന്നു.

പൊതുജനങ്ങളുടെ പ്രതിഷേധവും വൈറലായ ദൃശ്യങ്ങളും ഉണ്ടായിരുന്നിട്ടും, രണ്ട് കേസുകളിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഇവിടെ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
ഞായറാഴ്ച നടന്ന സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഡിസിപി കുല്‍ദീപ് സിംഗ് ഗുണവത് പറഞ്ഞു. സംഭവസ്ഥലത്ത് ക്രമസമാധാനം നിലനിര്‍ത്താന്‍ ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചുവരികയാണെന്നും ഡിസിപി വ്യക്തമാക്കി.