കണ്ണൂര്‍ മയ്യിലിൽ വിവാഹ സത്കാരത്തിന് പോയി മടങ്ങവെ സ്കൂൾ ബസ് മറിഞ്ഞ് 30 വിദ്യാർത്ഥികൾക്ക് പരുക്കേറ്റു

Kannur 30 students were injured when a school bus overturned while they were returning from a wedding reception at Mayyil in Kannur
Kannur 30 students were injured when a school bus overturned while they were returning from a wedding reception at Mayyil in Kannur

പരുക്കേറ്റവരെ മയ്യിലിലെയും കണ്ണൂരിലേയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

കണ്ണൂര്‍: മയ്യിൽ കൊയ്യത്ത് മർക്സ് ഇംഗ്ളീഷ് സ്‌കൂളിൻ്റെ ബസ് മറിഞ്ഞ് അപകടം. മുപ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. മര്‍ക്കസ് ഇംഗ്ളിഷ് സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നു. 

പരുക്കേറ്റവരെ മയ്യിലിലെയും കണ്ണൂരിലേയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ആരുടേയും നില ഗുരുതരമല്ലെന്നാണ് വിവരം. 28 വിദ്യാര്‍ത്ഥികളും നാല് മുതിര്‍ന്നയാളുകളുമാണ് ബസിലുണ്ടായിരുന്നത്. മര്‍ക്കസ് സ്‌കൂളിലെ അധ്യാപകന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനായി പോകുമ്പോഴാണ് അപകടം സംഭവിച്ചത്.

കൊയ്യത്ത് വളവില്‍ വെച്ച് നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നു. മറിഞ്ഞ ബസ് ഒരു മരത്തിൽ തടഞ്ഞിരുന്നതിനാൽ വലിയ അപകടം ഒഴിവായി.ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. പരുക്കേറ്റവരെ അതു വഴി പോയ ലൈൻ ബസ്സിലാണ് പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.

Tags