ആരാണീ കേരളത്തിന്റെ വെടിക്കെട്ട് ബാറ്റര്‍ സല്‍മാന്‍ നിസാര്‍, ഗോവയ്‌ക്കെതിരായ മത്സരത്തിലും തകര്‍ത്തടിച്ചു, ഐപിഎല്‍ ലേലത്തില്‍ തഴഞ്ഞു


കേരളക്രിക്കറ്റിന്റെ കളിത്തൊട്ടിലായ തലശ്ശേരിയില്‍ ജനിച്ച സല്‍മാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ കേരളത്തിനുവേണ്ടി അരങ്ങേറിയിട്ടുണ്ടെങ്കിലും മികച്ച പ്രകടനത്തിലൂടെ ശ്രദ്ധപിടിച്ചുപറ്റിയത് പ്രഥമ കേരള ക്രിക്കറ്റ് ലീഗിലൂടെയാണ്.
ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റില്‍ മുംബൈയ്ക്കും ഗോവയ്ക്കുമെതിരായ മത്സരത്തില്‍ കേരളത്തിനുവേണ്ടി വെടിക്കെട്ട് ബാറ്റിങ് നടത്തിയ സല്‍മാന്‍ നിസാര്‍ ശ്രദ്ധേയനാകുന്നു. മുന്‍ ചാമ്പ്യന്മാരായ മുംബൈയെ 43 റണ്‍സിന് തോല്‍പ്പിച്ച മത്സരത്തില്‍ നിസാര്‍ 49 പന്തില്‍ എട്ട് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 99 റണ്‍സും നേടിയിരുന്നു. ഗോവയ്‌ക്കെതിരെ 20 പന്തില്‍ 34 റണ്‍സ് നേടി. രണ്ട് കളികളിലും സല്‍മാന്‍ ആയിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച്.
tRootC1469263">കേരളക്രിക്കറ്റിന്റെ കളിത്തൊട്ടിലായ തലശ്ശേരിയില്‍ ജനിച്ച സല്‍മാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ കേരളത്തിനുവേണ്ടി അരങ്ങേറിയിട്ടുണ്ടെങ്കിലും മികച്ച പ്രകടനത്തിലൂടെ ശ്രദ്ധപിടിച്ചുപറ്റിയത് പ്രഥമ കേരള ക്രിക്കറ്റ് ലീഗിലൂടെയാണ്. സീനിയര്‍ ടീമിലെ അരങ്ങേറ്റം 2015-ല്‍ കേരളത്തിനുവേണ്ടി അസമിനെതിരെ സ്വന്തം തട്ടകത്തില്‍ നടന്ന രഞ്ജി ട്രോഫി മത്സരത്തിലായിരുന്നു. മത്സരത്തില്‍ കേരളത്തിന്റെ ഏക ഇന്നിംഗ്സില്‍ 33 പന്തില്‍ 12 റണ്‍സാണ് നേടിയത്.

2017ലെ വിജയ് ഹസാരെ ട്രോഫിയില്‍ ത്രിപുരയ്ക്കെതിരായ മത്സരത്തില്‍ നിസാര്‍ 104 പന്തില്‍ പുറത്താകാതെ 82 റണ്‍സ് നേടി. എന്നാല്‍ മത്സരത്തില്‍ കേരളം രണ്ട് വിക്കറ്റിന് പരാജയപ്പെട്ടു. 2018ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഹൈദരാബാദിനെതിരായ മത്സരത്തിലായിരുന്നു ടി20 അരങ്ങേറ്റം.
25 ടി20കള്‍ കളിക്കുകയും 413 റണ്‍സ് നേടുകയും ചെയ്തിട്ടുണ്ട്. മുംബൈയ്‌ക്കെതിരെ പുറത്താകാതെ നേടിയ 99 റണ്‍സ് കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സാണ്. 27 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച സല്‍മാന്‍ നിസാര്‍ 1051 റണ്‍സ് നേടി. 95 ആണ് ഉയര്‍ന്ന സ്‌കോര്‍. 20 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 25.93 ശരാശരിയില്‍ രണ്ട് അര്‍ധസെഞ്ച്വറികളോടെ 389 റണ്‍സ് നേടി.
ഐപിഎല്‍ ലേലത്തില്‍ ഇക്കുറി പേരു നല്‍കിയെങ്കിലും ടീമുകള്‍ താരത്തിനായി താത്പര്യംകാട്ടിയില്ല. അജിങ്ക്യ രഹാനെയെപ്പോലുള്ള ബാറ്റര്‍മാരെപ്പോലും കോടികള്‍ നല്‍കി വാങ്ങുന്ന ഫ്രാഞ്ചൈസികള്‍ ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങുന്ന യുവ കളിക്കാരെ അവഗണിക്കുന്നത് പതിവാണ്. പ്രത്യേകിച്ചും കേരള ബാറ്റര്‍മാര്‍ക്ക് ഐപിഎല്ലില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാറില്ല.