രൂപയുടെ മൂല്യം കൂപ്പുകുത്തി, റെക്കോര്‍ഡ് തകര്‍ച്ചയില്‍, പ്രവാസികള്‍ക്ക് നേട്ടം, നാട്ടിലേക്ക് പണമയക്കല്‍ കൂടുന്നു

indian rupee
indian rupee

കൊച്ചി: ഡോളറിനെതിരെ ഇന്ത്യന്‍ രൂപയ്ക്ക് റെക്കോര്‍ഡ് ഇടിവ്. യുഎസ് ഡോളറിനെതിരെ 83.68 രൂപയിലാണ് വിനിമയ നിരക്ക്. ഒരു ഡോളര്‍ ലഭിക്കാന്‍ 83.68 രൂപ നല്‍കണം. വര്‍ഷങ്ങളായി രൂപയ്ക്ക് തുടര്‍ച്ചയായി മൂല്യമിടിയുകയാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷവും യുഎസ് ഫെഡറല്‍ റിസര്‍വ് നിരക്ക് കുറയ്ക്കല്‍ വൈകുമെന്ന സൂചനയുമാണ് ഇപ്പോഴത്തെ ഇടിവിന് കാരണം.

tRootC1469263">

ഡോളര്‍ കുതിച്ചപ്പോള്‍ ഏഷ്യന്‍ കറന്‍സികളിലേറെയും തകര്‍ച്ച നേരിട്ടു. യുഎസിലെ ട്രഷറി ആദായത്തിലും കുതിപ്പുണ്ടായി. പത്ത് വര്‍ഷത്തെ കടപ്പത്ര റിട്ടേണ്‍ 4.66 ശതമാനത്തിലെത്തി. അസംസ്‌കൃത എണ്ണ വിലയിലെ വര്‍ധനവും രൂപയെ ബാധിച്ചു. വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റൊഴിയുന്നതും ഓഹരി വിപണിയിലെ തകര്‍ച്ചയും രൂപയെ റെക്കോര്‍ഡ് ഇടിവിന് കാരണമായി.

രൂപയുടെ മൂല്യത്തകര്‍ച്ച പ്രവാസികള്‍ക്ക് നേട്ടമാകും. 22.79 രൂപ ആണ് ഒരു യുഎഇ ദിര്‍ഹത്തിന്റെ മൂല്യം. ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞതോടെ നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. മൂല്യത്തകര്‍ച്ച തുടരുമെന്നതിനാല്‍ ഗള്‍ഫ് പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത് ദീര്‍ഘകാലത്തേക്ക് നേട്ടമാകുമെന്നാണ് പ്രതീക്ഷ.

Tags