കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും വേണം, നിര്‍ദ്ദേശവുമായി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്, സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Mohan Bhagwat
Mohan Bhagwat

ഒരു സമൂഹത്തിലെ ജനസംഖ്യ 2.1 എന്ന ഫെര്‍ട്ടിലിറ്റി നിരക്കില്‍ താഴെയാകുമ്പോള്‍, ആ സമൂഹം വംശനാശത്തെ അഭിമുഖീകരിക്കുന്നു. അത് അപ്രത്യക്ഷമാകാന്‍ ബാഹ്യ ഭീഷണികള്‍ ആവശ്യമില്ല.

 

മുംബൈ: ഓരോ കുടുംബത്തിനും മൂന്ന് കുട്ടികളെങ്കിലും വേണമെന്ന നിര്‍ദ്ദേശവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 2.1 ല്‍ താഴെയായാല്‍ സമൂഹം നശിക്കുമെന്നും അതിനാല്‍ അത് കുറഞ്ഞത് 3 കുട്ടികളെങ്കിലും വേണമെന്നുമാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം.

ഞായറാഴ്ച നാഗ്പൂരില്‍ നടന്ന പരിപാടിക്കിടെ തന്റെ നിലപാടിനുള്ള കാരണം മോഹന്‍ ഭഗവത് വിശദീകരിച്ചു. ജനസംഖ്യാപരമായ പഠനങ്ങള്‍ അനുസരിച്ച്, ഒരു സമൂഹത്തിലെ ജനസംഖ്യ 2.1 എന്ന ഫെര്‍ട്ടിലിറ്റി നിരക്കില്‍ താഴെയാകുമ്പോള്‍, ആ സമൂഹം വംശനാശത്തെ അഭിമുഖീകരിക്കുന്നു. അത് അപ്രത്യക്ഷമാകാന്‍ ബാഹ്യ ഭീഷണികള്‍ ആവശ്യമില്ല. സ്വയം അപ്രത്യക്ഷമാകുന്നു. പല സമൂഹങ്ങളും ഇതുമൂലം ഇല്ലാതായി. അതിനാല്‍, നമ്മുടെ ജനസംഖ്യ 2.1 ല്‍ താഴെയാകരുതെന്ന് അദ്ദേഹം പറഞ്ഞു.

1998-ലോ 2002-ലോ ഇന്ത്യയുടെ ജനസംഖ്യാ നയം തീരുമാനിച്ചപ്പോള്‍, ഒരു സമൂഹത്തിലെ ജനസംഖ്യ 2.1ല്‍ കുറയരുതെന്നും അതില്‍ പറഞ്ഞിട്ടുണ്ട്. സമൂഹം നിലനില്‍ക്കണം എന്നതിനാല്‍ കുട്ടികളുടെ എണ്ണം മൂന്ന് എണ്ണമെങ്കിലും ആകേണ്ടതുണ്ടെന്നും മോഹന്‍ ഭഗവത് പറയുന്നു. ഭാഗവതിന്റെ പ്രസ്താവന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായിട്ടുണ്ട്.

 

Tags