ബാലണ്‍ ദ്യോര്‍ വിനീഷ്യസിന് നല്‍കിയില്ല, ചടങ്ങ് ബഹിഷ്‌കരിച്ച് റയല്‍ മാഡ്രിഡ്, വമ്പന്‍ കള്ളക്കളി നടന്നതായി ആരോപണം

Rodri
Rodri

ചാമ്പ്യന്‍സ് ലീഗും ലാ ലീഗയും റയല്‍ മാഡ്രിഡിന് നേടിക്കൊടുത്ത വിനീഷ്യസിന് പുരസ്‌കാരം നല്‍കുമെന്ന് ഉറപ്പിച്ചിരിക്കെയാണ് റോഡ്രി അപ്രതീക്ഷിതമായി ജേതാവായത്.

ദുബായ്: ബാലണ്‍ ദ്യോര്‍ ലഭിക്കുമെന്ന് ഉറപ്പിച്ചിരുന്ന റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന് നിരാശ. മികച്ച താരമെന്ന് ഏകസ്വരത്തില്‍ അഭിപ്രായപ്പെട്ട വിനീഷ്യസിനെ മറികടന്ന് സ്പാനിഷ് താരം റോഡ്രിക്കാണ് ഇത്തവണ പുരസ്‌കാരം. മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം തുടര്‍ച്ചയായ നാലാം പ്രീമിയര്‍ ലീഗ് കിരീടവും യൂറോ 2024 കിരീടവും നേടിയതാണ് റോഡ്രിയുടെ നേട്ടം. ബാഴ്സലോണയുടെയും സ്പെയിനിന്റെയും താരമായ ഐറ്റാനയാണ് വനിതാ വിഭാഗത്തില്‍ പുരസ്‌കാരം നേടിയത്. തുടര്‍ച്ചയായ രണ്ടാം തവണത്തെ നേട്ടമാണിത്.

ചാമ്പ്യന്‍സ് ലീഗും ലാ ലീഗയും റയല്‍ മാഡ്രിഡിന് നേടിക്കൊടുത്ത വിനീഷ്യസിന് പുരസ്‌കാരം നല്‍കുമെന്ന് ഉറപ്പിച്ചിരിക്കെയാണ് റോഡ്രി അപ്രതീക്ഷിതമായി ജേതാവായത്. ഇതേതുടര്‍ന്ന് പാരീസിലെ ചടങ്ങിന് മണിക്കൂറുകള്‍ക്ക് മുമ്പ്, സ്പാനിഷ് ക്ലബ് തങ്ങളുടെ പ്രതിനിധി സംഘം ചാറ്റ്ലെറ്റ് തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചു,

കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗ് കിരീടം നേടുന്നതിനായി സിറ്റിക്കുവേണ്ടി 28 കാരനായ റോഡ്രി പ്രധാന പങ്ക് വഹിച്ചു. കൂടാതെ യൂറോ 2024 ല്‍ സ്‌പെയിന്‍ ജേതാക്കളായപ്പോഴും റോഡ്രിയുടെ പ്രകടനം നിര്‍ണായകമായി. അവാര്‍ഡിന് ശേഷമുള്ള തന്റെ പത്രസമ്മേളനത്തില്‍ റയലിന്റെ ബഹിഷ്‌കരണത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ റോഡ്രി തയ്യാറായില്ല.

കഴിഞ്ഞ സീസണില്‍ ക്ലബിനെ മൂന്ന് കിരീടങ്ങളിലേക്ക് നയിച്ചപ്പോള്‍ മാഡ്രിഡിനായി വിനീഷ്യസ് 39 മത്സരങ്ങളില്‍ നിന്ന് 24 ഗോളുകളും 11 അസിസ്റ്റുകളും നേടി. 100 സ്‌പെഷ്യലിസ്റ്റ് ജേണലിസ്റ്റുകള്‍ അടങ്ങിയ അന്താരാഷ്ട്ര ജൂറി ഷോര്‍ട്ട്ലിസ്റ്റില്‍ നിന്നാണ് ബാലണ്‍ ദ്യോര്‍ ജേതാവിനെ തിരഞ്ഞെടുക്കുന്നത്. ഈ വര്‍ഷത്തെ പുരുഷ ടീമായി റയല്‍ തിരഞ്ഞെടുക്കപ്പെട്ടു.

Tags