തളിപ്പറമ്പിൽ റോഡ് തകർച്ച : പ്രശസ്ത ഹിന്ദു ക്ഷേത്രത്തിലേക്കുള്ള വഴിയായിട്ടും നഗരസഭയുടെ അവഗണനയെന്ന് ആക്ഷേപം ; സ്ഥലമുടമകളായ മുഹമ്മദ് ഇർഷാദ്, ഹാഷിർ എന്നിവരെ സംരക്ഷിക്കാൻ ശ്രമമെന്ന് ആക്ഷൻ കമ്മിറ്റി

Road Deterioration in Taliparamba: Allegations of Municipal Negligence Despite the Route Leading to a Renowned Hindu Temple; Action Committee Alleges Attempt to Shield Landowners Mohammed Irshad and Hashir.

 റോഡ് പുനസ്ഥാപിക്കുന്നതിനായി എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിൽ പോലും സ്ഥലമുടമ നേരിട്ട് പങ്കെടുക്കാതെ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. സ്ഥലമുടമയുടെ ഭാഗത്തുനിന്ന് സഹകരണമില്ലെന്ന് കണ്ടതോടെ, റീട്ടെയിനിങ് വാൾ നഗരസഭ തന്നെ നിർമ്മിക്കാമെന്ന നിലപാടിലേക്ക് കാര്യങ്ങളെത്തിച്ചത് ആസൂത്രിതമായ 'സ്ക്രിപ്റ്റ്ഡ് ഡ്രാമ'യാണെന്ന് സംശയമുണ്ടെന്നും ഇവർ കുറ്റപ്പെടുത്തി.

 തളിപ്പറമ്പ് : ചിറവക്ക്–തമ്പുരാൻ നഗർ റോഡ് ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ പ്രശസ്തമായ ഹിന്ദു ക്ഷേത്രത്തിലേക്കുള്ള വഴിയായിട്ടുപോലും നഗരസഭ അർഹമായ പരിഗണന നൽകാതെ അവഗണിക്കുകയാണെന്ന ആക്ഷേപം ശക്തമാകുന്നു. അതേ സമയം തന്നെ സംഭവത്തിന് കാരണക്കാരനായ സ്ഥലമുടമകളായ മുഹമ്മദ് ഇർഷാദ് കൊമ്മച്ചി , ഹാഷിർ കെ പി എന്നിവരെ സംരക്ഷിക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നതായി ആക്ഷൻ കമ്മിറ്റി–റസിഡൻഷ്യൽ അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. റോഡ് തകർച്ച പ്രകൃതിദുരന്തമല്ലെന്നും വ്യക്തിയുടെ ധാർഷ്ട്യം മൂലം സംഭവിച്ചതാണെന്നും ചൂണ്ടിക്കാട്ടിയ ഭാരവാഹികൾ, ഇതിനെതിരെ സെപ്റ്റംബർ ഏഴ് മുതൽ ശക്തമായ സമരത്തിലേക്ക് കടക്കുമെന്നും വ്യക്തമാക്കി.

Road Deterioration in Taliparamba: Allegations of Municipal Negligence Despite the Route Leading to a Renowned Hindu Temple; Action Committee Alleges Attempt to Shield Landowners Mohammed Irshad and Hashir.3223

ചിറവക്കിൽ നിന്ന് പ്രശസ്തമായ രാജരാജേശ്വര ക്ഷേത്രത്തിലേക്കും തമ്പുരാൻ നഗറിലേക്കും പോകുന്ന പ്രധാന പാതയാണ് ഇടിഞ്ഞുതാഴ്ന്ന് യാത്രാസൗകര്യം പൂർണ്ണമായും തടസ്സപ്പെട്ടത്. പ്രധാന റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുമ്പോൾ തീർത്ഥാടകരും നാട്ടുകാരും ആശ്രയിച്ചിരുന്ന ബൈപ്പാസ് റോഡാണിത്. റോഡ് തകർന്നതോടെ ദൂരദേശങ്ങളിൽ നിന്നെത്തുന്ന ഭക്തജനങ്ങളും പ്രദേശവാസികളും വലിയ ദുരിതത്തിലാണ്.

Road Deterioration in Taliparamba: Allegations of Municipal Negligence Despite the Route Leading to a Renowned Hindu Temple; Action Committee Alleges Attempt to Shield Landowners Mohammed Irshad and Hashir.

റോഡ് പുനസ്ഥാപിക്കുന്നതിനായി എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിൽ പോലും സ്ഥലമുടമ നേരിട്ട് പങ്കെടുക്കാതെ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. സ്ഥലമുടമയുടെ ഭാഗത്തുനിന്ന് സഹകരണമില്ലെന്ന് കണ്ടതോടെ, റീട്ടെയിനിങ് വാൾ നഗരസഭ തന്നെ നിർമ്മിക്കാമെന്ന നിലപാടിലേക്ക് കാര്യങ്ങളെത്തിച്ചത് ആസൂത്രിതമായ 'സ്ക്രിപ്റ്റ്ഡ് ഡ്രാമ'യാണെന്ന് സംശയമുണ്ടെന്നും ഇവർ കുറ്റപ്പെടുത്തി.

സെപ്റ്റംബർ ഏഴിന് ഉച്ചയ്ക്കുള്ളിൽ പരിഹാരമായില്ലെങ്കിൽ നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ആക്ഷൻ കമ്മിറ്റി - റെസിഡൻഷ്യൽ അസോസിയേഷൻ ഭാരവാഹികളായ ഷെറി ഗോവിന്ദൻ, പ്രജീഷ് കൃഷ്ണൻ, ടി. ധനേഷ്കുമാർ, ടി. മാധവൻ എന്നിവർ പങ്കെടുത്തു.

Taliparamba: Allegations of Municipal Negligence Despite the Route Leading to a Renowned Hindu Temple

റോഡ് തകർച്ചയ്ക്ക് കാരണക്കാരനായ സ്ഥലം ഉടമയെക്കൊണ്ട് തന്നെ പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മുസ്ലിം ലീഗിന് ഭൂരിപക്ഷമുള്ള മുന്നണി ഭരിക്കുന്ന നഗരസഭ, ഹിന്ദു ക്ഷേത്രത്തിലേക്കുള്ള പാത പുനരുദ്ധരിക്കുന്നതിൽ കാണിക്കുന്ന അനാസ്ഥ മനപൂർവ്വം ആണെന്ന രീതിയിൽ വിഷയം വഴിമാറുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.

Tags