കേരളത്തിൽ റവന്യൂ-പോലീസ് വിവരശേഖരണം ഇനി വിരൽത്തുമ്പിൽ; വകുപ്പുകളെ ഡിജിറ്റലായി ബന്ധിപ്പിച്ച് സർക്കാർ ഉത്തരവിറങ്ങി
കേരളത്തിൽ റവന്യൂ-പോലീസ് വിവരശേഖരണം ഇനി വിരൽത്തുമ്പിൽ; വകുപ്പുകളെ ഡിജിറ്റലായി ബന്ധിപ്പിച്ച് സർക്കാർ ഉത്തരവിറങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് അന്വേഷണങ്ങളിലുള്ള റവന്യൂ നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ സുപ്രധാന നീക്കവുമായി സർക്കാർ. റവന്യൂ വകുപ്പിന്റെ വിവിധ ഓൺലൈൻ സേവനങ്ങളെയും കേരള പോലീസിന്റെ ഐകോപ്സ് (iCoPS)/ സിസിടിഎൻഎസ് (CCTNS) നെറ്റ്‌വർക്കിനെയും എപിഐ (API Integration) സാങ്കേതികവിദ്യ വഴി പരസ്പരം ബന്ധിപ്പിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിറങ്ങി.
ഇതോടെ പോലീസ് കേസ് അന്വേഷണങ്ങൾക്കും മറ്റ് ഔദ്യോഗിക ആവശ്യങ്ങൾക്കുമായി റവന്യൂ വകുപ്പിൽ നിന്ന് ആവശ്യമായ വിവിധ സർട്ടിഫിക്കറ്റുകളും മറ്റ് പ്രധാന രേഖകളും തത്സമയം ഓൺലൈനായി കൈമാറാൻ സാധിക്കും. നിലവിൽ റവന്യൂ ഓഫീസുകളും പോലീസ് സ്റ്റേഷനുകളും തമ്മിൽ കടലാസ് രേഖകൾ മുഖേന നടത്തുന്ന ദീർഘമേറിയ കൈമാറ്റ രീതിക്ക് ഇതോടെ പൂർണ്ണമായും വിരാമമാകും.
ഡിജിറ്റൽ അധിഷ്ഠിതമായ ഈ വിവരകൈമാറ്റ പ്രക്രിയയുടെ നടത്തിപ്പും മേൽനോട്ടവും ലാൻഡ് റവന്യൂ കമ്മീഷണർ നേരിട്ട് വിലയിരുത്തും. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ കേസ് അന്വേഷണങ്ങളിലെ കാലതാമസം ഒഴിവാകുകയും കൂടുതൽ സുതാര്യവും കാര്യക്ഷമവുമായ ജനസേവനം ഉറപ്പാക്കാൻ സാധിക്കുകയും ചെയ്യും.
.jpg)

