സിമന്റ് ബ്ലോക്കും കോണ്‍ക്രീറ്റ് കട്ടയുമെല്ലാം വെച്ചുറപ്പിക്കുന്ന വമ്പന്‍ ഉയരമുള്ള റോഡുകള്‍ സുരക്ഷിതമോ? സര്‍വീസ് റോഡിലൂടെയുളള യാത്ര ഭയപ്പെടണോ?
റിട്ടെയിനിംഗ് വാള്‍ അല്ലെങ്കില്‍ റിട്ടെയിനിംഗ് ബ്ലോക്ക് വാള്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് മണ്ണിന്റെ സമ്മര്‍ദ്ദത്തെ താങ്ങിനിര്‍ത്താനും മണ്ണൊലിപ്പോ, മണ്ണിടിച്ചിലോ തടയാനുമാണ് നിര്‍മ്മിക്കപ്പെടുന്നത്.
കൊച്ചി: മലപ്പുറത്ത് ദേശീയപാതയില്‍ വലിയ വിള്ളലുണ്ടാവുകയും റോഡരിക് ഇടിഞ്ഞ് താഴുകയും ചെയ്തതോടെ എന്‍എച്ച്66ല്‍ പണിത ഉയരമുള്ള സ്ഥലങ്ങളിലെല്ലാം ആശങ്ക ഉയരുകയാണ്. മീറ്ററുകള്‍ ഉയരത്തില്‍ മണ്ണിട്ട് ഉയര്‍ത്തിയ റോഡിന്റെ അരികുകള്‍ ബലമില്ലാത്തതാണെന്നും ശരിയായ രീതിയില്‍ ഫൗണ്ടേഷനില്ലെന്നുമാണ് ആരോപണം.
tRootC1469263">കല്ലുകളും ബ്ലോക്കുകളുമെല്ലാം നിരത്തിവെച്ച് അരികുകള്‍ ഉറപ്പിക്കുന്ന രീതി നൂറ്റാണ്ടുകള്‍ മുന്‍പേ നിലവിലുള്ളതാണ്. കാലോചിതമായി പരിഷ്‌കരിച്ച് കൂടുതല്‍ പ്രൊഫണഷലായ രീതിയിലാണ് ഇന്ന് ഇത് ഉപയോഗിക്കുന്നത്. ശരിയായ രീതിയില്‍ ബലപ്പെടുത്തിയാല്‍ എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഇവ ഇളകില്ല.
ദേശീയ പാതയില്‍ ഇപ്പോഴുണ്ടായിരിക്കുന്ന വിള്ളല്‍ വിദഗ്ധ സംഘം പരിശോധിക്കാനിരിക്കുന്നതേയുള്ളൂ. ചിലയിടങ്ങളില്‍ കോണ്‍ക്രീറ്റ് കട്ടകളും ചിലയിടങ്ങളില്‍ ബ്ലോക്കുകളും കൊണ്ടാണ് റോഡ് ഉറപ്പിച്ചിരിക്കുന്നത്.
റിട്ടെയിനിംഗ് വാള്‍ അല്ലെങ്കില്‍ റിട്ടെയിനിംഗ് ബ്ലോക്ക് വാള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. ഇത് മണ്ണിന്റെ സമ്മര്‍ദ്ദത്തെ താങ്ങിനിര്‍ത്താനും മണ്ണൊലിപ്പോ, മണ്ണിടിച്ചിലോ തടയാനുമാണ് നിര്‍മ്മിക്കപ്പെടുന്നത്. റോഡുകള്‍, ഹൈവേകള്‍, കെട്ടിട സൈറ്റുകള്‍, അല്ലെങ്കില്‍ ചരിവുള്ള ഭൂപ്രദേശങ്ങളില്‍, മണ്ണിനെ ഒരു സ്ഥലത്ത് നിലനിര്‍ത്താനോ ഉയര്‍ന്ന ഭൂമിയെ താഴ്ന്ന ഭൂമിയില്‍ നിന്ന് വേര്‍തിരിക്കാനോ ഉപയോഗിക്കുന്നു.
റിട്ടെയിനിംഗ് ബ്ലോക്ക് വാള്‍ എന്നത് പ്രത്യേക തരം റിട്ടെയിനിംഗ് വാള്‍ ആണ്, ഇത് കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍, കല്ലുകള്‍, അല്ലെങ്കില്‍ മറ്റ് മോഡുലാര്‍ യൂണിറ്റുകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കപ്പെടുന്നു.
മോഡുലാര്‍, ഇന്റര്‍ലോക്കിംഗ് ഡിസൈനുകളുള്ളവയാണ് കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍. എളുപ്പത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. കല്ലുകള്‍ നിറച്ച കമ്പിവല കൊട്ടകളാണ് ഗാബിയോണ്‍. ഡ്രെയിനേജിനും ഫ്‌ലെക്‌സിബിലിറ്റിക്കും ഇത് അനുയോജ്യമാണ്. നാച്ഛുറല്‍ സ്റ്റോണ്‍ ഉപയോഗിച്ചുള്ള രീതി ചെലവേറിയതാണ്.
റിട്ടെയിനിംഗ് ബ്ലോക്ക് വാള്‍ നിര്‍മ്മിക്കുമ്പോള്‍, തീരപ്രദേശ, മലയോര, അല്ലെങ്കില്‍ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളുടെ വെല്ലുവിളികള്‍ കണക്കിലെടുക്കണം. കൃത്യമായ അനുപാതത്തിലുള്ള അടിത്തറയും ഉയരവും അല്ലെങ്കില്‍ ഇടിഞ്ഞുവീഴാന്‍ സാധ്യതയേറെയാണ്.
കേരളത്തിലെ തീരപ്രദേശങ്ങളിലും വയലോരങ്ങളിലുമെല്ലാം ശരിയായ രീതിയില്‍ അടിത്തറ പണിയണം. ശക്തമായ അടിത്തറയില്ലാത്തതാണ് മലപ്പുറത്ത് റോഡ് പിളരാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ടുണ്ട്. ഹെവി വെഹിക്കിള്‍ ലോഡുകള്‍ താങ്ങാന്‍ ജിയോഗ്രിഡ് റീ-ഇന്‍ഫോഴ്‌സ്‌മെന്റ് ആവശ്യമാണ്. വെള്ളപ്പൊക്ക പ്രദേശങ്ങളില്‍, ടോയില്‍ ഗാബിയോണ്‍ ഏപ്രണോ കോണ്‍ക്രീറ്റ് ഫൂട്ടിംഗോ വേണമെന്ന് വിദഗ്ധര്‍ പറയുന്നു.
മണ്ണിന്റെ സ്ഥിരത ഉറപ്പാക്കി ഡ്രെയിനേജ് ഫലപ്രദമായി നിയന്ത്രിക്കുന്നതാണ് ഇത്തരം നിര്‍മാണത്തിന്റെ പ്രധാന ഗുണം. മോഡുലാര്‍ ഡിസൈനുകള്‍ എളുപ്പത്തില്‍ നിര്‍മ്മിക്കാം, അറ്റകുറ്റപ്പണികളും ലളിതമാണ്. അതേസമയം, ഉയരം കൂടിയ വാളുകള്‍ നിര്‍മിക്കുമ്പോള്‍ വിദഗ്ധരുടെ മേല്‍നോട്ടം ഉണ്ടായിരിക്കണം.
കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ അല്ലെങ്കില്‍ ഗാല്‍ഫാന്‍-കോട്ടഡ് ഗാബിയോണ്‍ ഉപയോഗിക്കുമ്പോള്‍ ഗുണനിലവാരം പ്രധാനമാണ്. ജിയോടെക്‌സ്‌റ്റൈല്‍ ഫാബ്രിക്കും ഗ്രാവല്‍ ഫില്ലും ഉപയോഗിച്ച് വെള്ളം കെട്ടിനില്‍ക്കുന്നത് തടയണം.
ദേശീയ പാത നിര്‍മാണത്തില്‍ അപാകമുണ്ടാകുന്നത് ഉദ്യോഗസ്ഥരുടെ വീഴ്ചയും കരാറുകാരുടെ ലാഭക്കൊതിയുമാണ്. ശക്തമായ മഴയില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം റോഡിന് കേടുപാടുകളുണ്ടായി. ഭാവിയില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ജനങ്ങളുടെ ആവശ്യം.
.jpg)


