തുടർച്ചയായ കൊട്ടിയൂർ ക്ഷേത്ര ആചാര ലംഘനം ; ദേവസ്ഥാനത്തിന്റെ വിശുദ്ധി തകർത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കൊട്ടിയൂർ അടിയന്തരയോഗം പ്രതിനിധികൾ
കൊട്ടിയൂർ അടിയന്തര യോഗം പ്രതിനിധികൾ മണത്തണ വാകയാട് പൊടിക്കളത്തിൽ എത്തി
കണ്ണൂർ: കൊട്ടിയൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട നിഗൂഢ സങ്കേതമായ ആയില്യാർ കാവിലെ മരങ്ങൾ മുറിച്ചതും ദൈവത്തെ കാണൽ ചടങ്ങുകൾ നടക്കുന്ന മണത്തണ വാകയാട് പൊടിക്കളത്തെ ദേവസ്ഥാനം മണ്ണിട്ട് നികത്തി വാഹനങ്ങൾ കയറ്റിയതും ഉൾപ്പെടെ ക്ഷേത്ര ആചാര ലംഘനങ്ങളുടെ പശ്ചാത്തലത്തിൽ കൊട്ടിയൂർ അടിയന്തര യോഗം പ്രതിനിധികൾ മണത്തണ വാകയാട് പൊടിക്കളത്തിൽ എത്തി.
കൊട്ടിയൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട നിഗൂഢ സങ്കേതമായ ആയില്യാർ കാവിലെ മരങ്ങൾ മുറിച്ചതും ദൈവത്തെ കാണൽ ചടങ്ങുകൾ നടക്കുന്ന മണത്തണ വാകയാട് പൊടിക്കളത്തെ ദേവസ്ഥാനം മണ്ണിട്ട് നികത്തി വാഹനങ്ങൾ കയറ്റിയതും ഉൾപ്പെടെ ക്ഷേത്ര ആചാര ലംഘനങ്ങളുടെ പശ്ചാത്തലത്തിൽ ആയിരുന്നു കൊട്ടിയൂർ അടിയന്തര യോഗം പ്രതിനിധികൾ മണത്തണ വാകയാട് പൊടിക്കളത്തിൽ എത്തിയത്.
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ പ്രാരംഭ ചടങ്ങായ ദൈവത്തെ കാണൽ ചടങ്ങ് നടക്കുന്ന മണത്തണ വാകയാട് പൊടിക്കളത്തെ പവിത്രമായ ദേവസ്ഥാനം മണ്ണിട്ട് നികത്തി വാഹനങ്ങൾ കയറ്റിയതായാണ് പരാതി. വർഷത്തിൽ ഒരിക്കൽ മാത്രം വിശുദ്ധമായ ആചാരാനുഷ്ഠാനങ്ങൾക്കായി ഉപയോഗിക്കുന്ന ചരിത്ര പ്രാധാന്യമുള്ള ഭൂമിയിലാണ് വൻ ആചാരലംഘനവും കൈയേറ്റവും നടന്നിരിക്കുന്നത്.

കൊട്ടിയൂർ തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഏറെ വിശ്വാസ പ്രാധാന്യമുള്ള പ്രദേശമാണ് വാകയാട് പൊടിക്കളം. ഇവിടെ നടത്താറുള്ള പ്രാരംഭ ചടങ്ങുകൾക്ക് ശേഷമാണ് വൈശാഖ മഹോത്സവത്തിന്റെ പ്രധാന കർമ്മങ്ങളിലേക്ക് കടക്കാറുള്ളത്. എന്നാൽ, ഈ പ്രദേശത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്നതിൽ വീഴ്ച വരുത്തുകയും, സ്ഥലം നികത്തി വാഹന കയറ്റി ദുരുപയോഗം ചെയ്യുകയുമാണെന്നാണ് സ്ഥാനികരായ ഒറ്റപ്പിലാൻ സമുദായം ആരോപിക്കുന്നത്.
ദേവസ്ഥാനത്തിന്റെ വിശുദ്ധി തകർത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കൊട്ടിയൂർ അടിയന്തരയോഗം പ്രതിനിധികൾ ആവശ്യപ്പെട്ടു. ജന്മശാന്തി പടിഞ്ഞീറ്റ രാമചന്ദ്രൻ നമ്പൂതിരി,സമുദായി ഭട്ടതിരിപ്പാട് കൃഷ്ണ മുരളി,തന്ത്രി നന്ത്യാർവള്ളി ശങ്കര നമ്പൂതിരിപ്പാട്, പനയൂർ കുട്ടൻ നമ്പൂതിരി,പന്തിരടികാമ്പ്രം ഉണ്ണികൃഷ്ണൻ നമ്പൂതിരി, കണക്കപ്പിള്ള ശിവപ്രസാദ്,വട്ടക്കുന്നം ജയദേവൻ നമ്പൂതിരി,പൂവൻ നമ്പീശൻ രവീന്ദ്രൻ,ജന്മാശാരി ശിവൻ,നല്ലൂരാൻ എ.സി ഗണേശൻ ,മറ്റ് അടിയന്തരക്കാർ, കുടിപതികൾ തുടങ്ങിയവർ ഉൾപ്പെടെയായിരുന്നു മണത്തണ വാകയാട് പൊടിക്കളത്തിലെത്തിയത്.
ദേവസ്വം ഭൂമി കയ്യേറി വാഹന പാർക്കിംഗ് ഉൾപ്പെടെ നടത്തി കടുത്ത നിയമലംഘനമാണ് നടത്തിയത് എന്നാണ് നാട്ടുകാരും പറയുന്നത്.
.jpg)


