എത്ര അകലെയാണെങ്കിലും പങ്കാളിയുടെ ചൂടുള്ള ചുംബനം സ്വീകരിക്കാം, നേരിട്ട് ചുംബിക്കുന്ന അനുഭൂതിയുമായി ഒരു ഡിവൈസ്, ഓണ്‍ലൈനില്‍ നിന്നും വാങ്ങാം


ചൈനയില്‍ വികസിപ്പിച്ച റിമോട്ട് കിസ് എന്ന ഡിവൈസ് ഇപ്പോള്‍ ലോകശ്രദ്ധനേടുകയാണ്. പ്രഷര്‍ സെന്‍സറുകള്‍ ഘടിപ്പിച്ച ഒരു ജോടി സിലിക്കണ്‍ ചുണ്ടുകള്‍ കൊണ്ടുള്ള ചൂടുള്ള ചുംബനം നേരിട്ട് ചുംബിക്കുന്ന അനുഭൂതിയാണ് തരുന്നതെന്ന് ഉപയോഗിച്ചവര്‍ പറയുന്നു. കാമുകന്റെ ചുംബനത്തിന്റെ സമ്മര്‍ദ്ദവും ചലനവും ഊഷ്മളതയും പോലും ഈ ഡിവൈസിലൂടെ ലഭിക്കും.
tRootC1469263">ലോകത്തെ ഏതു കോണിലായാലും പങ്കാളികള്‍ക്ക് പരസ്പരം ചുംബനം ആസ്വദിക്കാം എന്നതാണ് ഇതിന്റെ ഒരു പ്രത്യേകത. ഈ കണ്ടുപിടുത്തത്തിന് ചാങ്സോ വൊക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെക്കാട്രോണിക് ടെക്നോളജി പേറ്റന്റ് നേടിയിട്ടുണ്ട്. പങ്കാളിയുമായി അകന്നുകഴിയുന്നതിന്റെ ബുദ്ധിമുട്ട് മാറ്റാനുള്ള ശ്രമമാണ് ഇത്തരമൊരു കണ്ടുപിടുത്തത്തിലേക്ക് തന്നെ നയിച്ചതെന്ന് ഡിവൈസിന്റെ സ്രഷ്ടാവ് ജിയാങ് ഷ്‌നോഗ്ലി പറഞ്ഞു.

അകലെയായിരുന്ന കാമുകിയുമായി ഫോണിലൂടെ മാത്രമേ ബന്ധപ്പെടാന്‍ കഴിയാറുള്ളൂ. ഇതേതുടര്‍ന്നാണ് ഈ ഉപകരണം നിര്‍മിക്കുന്നതിന്റെ പ്രചോദനം ഉടലെടുത്തതെന്ന് ജിയാങ് വ്യക്തമാക്കി. അത്യാധുനിക ഉപകരണം ഒരു ആപ്പിലെ ബ്ലൂടൂത്ത് വഴി ഉപയോക്താവിന്റെ ഫോണിലേക്ക് ലിങ്ക് ചെയ്താണ് ഉപയോഗിക്കുന്നത്. ഉപയോക്താവ് പിന്നീട് ആപ്പിലൂടെ ഒരു കോള്‍ ചെയ്യുന്നു.
സാംക്രമിക രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന ആളുകള്‍ക്ക് ഒരു ചുംബനം ആസ്വദിക്കാന്‍ ഈ ഉല്‍പന്നം കൊണ്ട് സാധിക്കുമെന്ന് അതിന്റെ സ്രഷ്ടാക്കള്‍ ചൂണ്ടിക്കാട്ടി.
ചൈനീസ് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ താവോബാവോയിലൂടെ ഇത് വാങ്ങാം. ചുംബനം അതിന്റെ എല്ലാ അനുഭൂതിയോടെയും ആസ്വദിക്കാന്‍ കഴിയുന്നുണ്ടെന്നാണ് ഒരു ഉപയോക്താവിന്റെ പ്രതികരണം.