റീചാര്‍ജ് നിരക്ക് കുത്തനെ കൂട്ടി, വമ്പന്‍ പണിയുമായി അംബാനിയുടെ ജിയോ, മകന്റെ വിവാഹ ചെലവിനുള്ള പണം ജനങ്ങളുടെ കൈയ്യില്‍ നിന്നെന്ന് പ്രതികരണം


ന്യൂഡല്‍ഹി: സൗജന്യ നിരക്കില്‍ മൊബൈല്‍ ഫോണും കണക്ഷനും നല്‍കിയിരുന്ന റിയലന്‍സ് ജിയോ എല്ലാ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകളിലും വില വര്‍ദ്ധനവ് പ്രഖ്യാപിച്ചു. രാജ്യത്തെ കോടിക്കണക്കിന് ഉപഭോക്താക്കളെ ഇത് ബാധിക്കും.
താരിഫ് വിലയിലെ മാറ്റം ജൂലൈ 3 മുതല്‍ പ്രാബല്യത്തില്‍ വരും. മുമ്പ് 155 രൂപ വിലയുണ്ടായിരുന്ന പ്ലാന്‍ 189 രൂപയായി ഉയര്‍ത്തി. 22% മാണ് വര്‍ദ്ധന. വിലകള്‍ ഉയരുമെങ്കിലും കോള്‍ മിനിറ്റുകള്‍, ഡാറ്റ അലവന്‍സ് മുതലായ പ്ലാന്‍ ആനുകൂല്യങ്ങള്‍ക്ക് മാറ്റമുണ്ടാകില്ല.
14 പ്രീപെയ്ഡ് അണ്‍ലിമിറ്റഡ് പ്ലാനുകള്‍, 3 ഡാറ്റ ആഡ്-ഓണ്‍ പ്ലാനുകള്‍, 2 പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍ എന്നിവയുടെയെല്ലാം വില വര്‍ദ്ധിച്ചു. പ്രതിമാസ പ്ലാനുകള്‍ ഇനി 189 രൂപ മുതല്‍ 449 രൂപ വരെയാണ് (നേരത്തെ 155 ഉം 399 ഉം രൂപയായിരുന്നു). ദ്വൈമാസ പ്ലാനുകള്‍ക്ക് 579 രൂപയ്ക്കും 629 രൂപയ്ക്കും ഇടയിലുള്ള താരിഫ് ആയിരിക്കും. 479 രൂപ മുതല്‍ 1199 രൂപ വരെ ത്രൈമാസ പ്ലാനുകള്‍ ലഭ്യമാണ്. 84 ദിവസത്തേക്ക് 6ജബി മുതല്‍ 3ജിബി വരെ ദിവസം വരെ ഓഫര്‍ ചെയ്യുന്നു. 1899 രൂപ മുതല്‍ 3599 രൂപ വരെയാണ് വാര്‍ഷിക പ്ലാനുകള്‍.

വില വര്‍ദ്ധന പ്രാബല്യത്തില്‍ വന്നുകഴിഞ്ഞാല്‍, ദിവസം 2ജിബി ഡാറ്റയോ അതില്‍ കൂടുതലോ നല്‍കുന്ന പ്ലാനുകളില്‍ മാത്രമേ അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാകൂ.
ജിയോ വില വര്‍ദ്ധിപ്പിച്ചയുടന്‍ ഉപഭോക്താക്കള്‍ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തി. തെരഞ്ഞെടുപ്പ് കഴിയുന്നത് കാത്തിരിക്കുകയായിരുന്നു റിലയന്‍സ് എന്നാണ് സൂചന. മകന്റെ വിവാഹത്തിനുള്ള തുക ജനങ്ങളില്‍ നിന്നും ഇടാക്കാനുള്ള പരിപാടിയാണ് ഇതെന്ന് ചിലര്‍ പ്രതികരിച്ചു. ശതകോടികള്‍ മുടക്കിയാണ് മകന്‍ ആനന്ദ് അംബാനിയുടെ വിവാഹം നടത്തുന്നത്.