ജോലിക്ക് ചേര്‍ന്ന് മണിക്കൂറുകള്‍ക്കകം രാജിവെച്ചു, എന്തിനാണ് ജോലി നേടിയതെന്ന് സോഷ്യല്‍ മീഡിയയില്‍ ചോദ്യം, വൈറലായി ഒരു പോസ്റ്റ്
പരസ്യത്തില്‍ പാര്‍ട്ട് ടൈം ജോബ് എന്ന് പറഞ്ഞാണ്, ജോയിന്‍ ചെയ്തപ്പോഴാണ് ഫുള്‍ ടൈമാണെന്ന് മനസ്സിലായത്. കോംപറ്റീറ്റീവ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനാല്‍ ഇത്ര സമയം ചെലവഴിക്കാന്‍ കഴിയില്ലെന്ന് യുവാവ് വ്യക്തമാക്കി.
ന്യൂഡല്‍ഹി: ഒരു ജോലി കിട്ടാന്‍ കഠിനാധ്വാനം ചെയ്യുന്നവരുണ്ട്. എന്നാല്‍, ജോലികിട്ടി മണിക്കൂറുകള്‍ക്കകം അത് രാജിവെക്കുകയെന്നത് അത്യപൂര്‍വമായ കാര്യമാണ്. റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിലാണ് യുവാവ് ജോലികിട്ടി 3 മണിക്കൂര്‍ കഴിഞ്ഞ് രാജിവെച്ചതായി അറിയിച്ചത്.
tRootC1469263">പഠനത്തിനിടയില്‍ ഒരു പാര്‍ട് ടൈം ജോലിയായാണ് ഇതിനെ കണ്ടതെങ്കില്‍ 12,000 രൂപ ശമ്പളവും 9 മണിക്കൂര്‍ നേരമുള്ള ഷിഫ്റ്റും താങ്ങാനാകില്ലെന്ന് യുവാവ് പറയുന്നു. വര്‍ക്ക് ഫ്രം ഹോം, എന്ന് പരസ്യത്തിലൂടെ ചെയ്ത ജോലിയില്‍ ചേര്‍ന്ന ഇയാള്‍ക്ക് ആദ്യ മണിക്കൂറില്‍ തന്നെ ജോലി മടുത്തു.
പരസ്യത്തില്‍ പാര്‍ട്ട് ടൈം ജോബ് എന്നാണ് പറഞ്ഞത്, ജോയിന്‍ ചെയ്തപ്പോഴാണ് ഫുള്‍ ടൈമാണെന്ന് മനസ്സിലായത്. കോംപറ്റീറ്റീവ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനാല്‍ ഇത്ര സമയം ചെലവഴിക്കാന്‍ കഴിയില്ലെന്ന് യുവാവ് വ്യക്തമാക്കി. ജോലിക്കിടയിലും പഠിക്കാമെന്നായിരുന്നു ധാരണ. എന്നാല്‍, തന്റെ സമയം മുഴുവന്‍ ജോലിക്ക് വേണ്ടി മാറ്റിവെക്കേണ്ടിവരുമെന്ന് തോന്നിയതോടെ മറ്റൊന്നും ആലോചിച്ചില്ല.
പോസ്റ്റ് വൈറലായതോടെ റെഡിറ്റില്‍ ചര്‍ച്ച കൊഴുക്കുകയാണ്. ചിലര്‍ യുവാവിന്റെ തീരുമാനത്തെ അഭിനന്ദിച്ചു. തന്റെ ലക്ഷ്യങ്ങള്‍ വ്യക്തമായി നിശ്ചയിച്ചതിന് പ്രശംസിച്ചു. മറ്റുചിലര്‍ ''ഇത്ര പെട്ടെന്ന് രാജിവയ്ക്കുന്നത് ശരിയല്ല'' എന്നും വിമര്‍ശിച്ചു. പ്രഷര്‍ കുറവാണെങ്കില്‍ നില്‍ക്കേണ്ടതായിരുന്നു. കുറച്ച് എക്‌സ്പീരിയന്‍സ് എടുത്തിട്ട് നല്ല ശമ്പളത്തിന് മാറാമെന്നാണ് ചിലരുടെ ഉപദേശം.
എന്നാല്‍ ചിലര്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. ഈ മെന്റാലിറ്റിയാണെങ്കില്‍ ഒരു ജോലിക്കും യോഗ്യനല്ല നീ, ആദ്യ ദിവസം എല്ലാവര്‍ക്കും ബുദ്ധിമുട്ടാണ്. ഒപ്പിച്ചു പോകണമെന്നാണ് മറ്റൊരാളുടെ കമന്റ്. സംഭവം ഇന്ത്യയിലെ എന്‍ട്രി ലെവല്‍ ജോലികളിലെ കുറിയ ശമ്പളവും അമിത ജോലിഭാരവും വീണ്ടും ചര്‍ച്ചയാക്കിയിരിക്കുകയാണ്.
.jpg)

