കൊവിഡ് വാക്‌സിന്‍ കമ്പനി ബിജെപിക്ക് നല്‍കിയത് 100 കോടി രൂപ, കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് സംഭാവന നല്‍കാന്‍ കരാറുകാരുടെ നീണ്ടനിര, കിട്ടിയത് സഹസ്രകോടികള്‍, തകര്‍ന്ന പാലം പണിതവരും കൈയ്യയച്ചു നല്‍കി
വിവിധ ട്രസ്റ്റുകള്‍ സംഭാവന സ്വീകരിച്ച് അതത് പാര്‍ട്ടികള്‍ക്ക് നല്‍കുന്നതാണ് ഇലക്ടറല്‍ ട്രസ്റ്റ്. പ്രൂഡന്റ് ഇലക്ടറല്‍ ട്രസ്റ്റ്, പ്രോഗ്രസീവ് ഇലക്ടറല്‍ ട്രസ്റ്റ്, ന്യൂ ഡെമോക്രാറ്റിക് ഇലക്ടറല്‍ ട്രസ്റ്റ്, ഹാര്‍മണി, ട്രയംഫ് തുടങ്ങിയ ട്രസ്റ്റുകള്‍ വഴി ബിജെപിക്ക് ഗണ്യമായ തുക ലഭിച്ചു.
ന്യൂഡല്‍ഹി: ഇലക്ടറര്‍ ബോണ്ടെന്ന പിന്‍വാതില്‍ സംഭാവന സുപ്രീംകോടതി നിര്‍ത്തലാക്കിയിട്ടും ഇന്ത്യ ഭരിക്കുന്ന ബിജെപിക്ക് ഒറ്റ വര്‍ഷംകൊണ്ട് മാത്രം കിട്ടിയത് സഹസ്രകോടികള്‍. മുന്‍ വര്‍ഷത്തേക്കാള്‍ 68 ശതമാനം കൂടുതല്‍ സംഭാവനയാണ് ബിജെപി നേടിയത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 6,654.93 കോടി രൂപ ബിജെപിക്ക് മാത്രം ലഭിച്ചു.
tRootC1469263">ഇലക്ടറല്‍ ബോണ്ടുകള്‍ സുപ്രീം കോടതി നിരോധിച്ചതിനു ശേഷം ഇലക്ടറല്‍ ട്രസ്റ്റുകളിലൂടെയാണ് പ്രധാന സംഭാവന. ഇതുവഴിയുള്ള സംഭാവനകള്‍ മൂന്നിരട്ടിയായി 3,811 കോടി രൂപയായി വര്‍ധിച്ചു. ഇതില്‍ 82% (3,112 കോടി) ബിജെപിക്കാണ് ലഭിച്ചത്. റെക്കോര്‍ഡ് തുകയ്ക്ക് പിന്നില്‍ വിവാദ വ്യവസായികളും കമ്പനികളും ഉണ്ടെന്നതാണ് ശ്രദ്ധേയം. കോണ്‍ഗ്രസിന് 299 കോടി രൂപ (8%) മാത്രമേ ലഭിച്ചുള്ളൂ, മറ്റ് പാര്‍ട്ടികള്‍ക്ക് എല്ലാം കൂടി 400 കോടി രൂപയും (10%).
വിവിധ ട്രസ്റ്റുകള്‍ സംഭാവന സ്വീകരിച്ച് അതത് പാര്‍ട്ടികള്‍ക്ക് നല്‍കുന്നതാണ് ഇലക്ടറല്‍ ട്രസ്റ്റ്. പ്രൂഡന്റ് ഇലക്ടറല്‍ ട്രസ്റ്റ്, പ്രോഗ്രസീവ് ഇലക്ടറല്‍ ട്രസ്റ്റ്, ന്യൂ ഡെമോക്രാറ്റിക് ഇലക്ടറല്‍ ട്രസ്റ്റ്, ഹാര്‍മണി, ട്രയംഫ് തുടങ്ങിയ ട്രസ്റ്റുകള്‍ വഴി ബിജെപിക്ക് ഗണ്യമായ തുക ലഭിച്ചു.
ഇലക്ടറല്‍ ട്രസ്റ്റുകളിലൂടെയുള്ള സംഭാവനകള്‍ക്ക് പിന്നില്‍ പരസ്പര സഹായമെന്ന ആരോപണങ്ങള്‍ ശക്തമാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി സ്വീകരിച്ച 77.63 കോടി രൂപയില്‍ 54.89%വും ഗവണ്‍മെന്റ് കരാറുകള്‍ ലഭിച്ച കമ്പനികളില്‍ നിന്നാണ്. അസം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, ത്രിപുര എന്നിവിടങ്ങളില്‍ കരാറുകള്‍ നേടിയ ശേഷം സംഭാവന നല്‍കുന്ന പ്രവണത ക്രോണി കാപിറ്റലിസത്തിന്റെ ഉദാഹരണമായി വിമര്‍ശിക്കപ്പെടുന്നു.
എസ്പിഎസ് കണ്‍സ്ട്രക്ഷന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്: അസമില്‍ 8.4 കി.മീ. പാലം നിര്‍മാണ കരാര്‍ ലഭിച്ച ശേഷം 5 കോടി രൂപ സംഭാവന നല്‍കി. ബിഹാറിലെ തകര്‍ന്ന പാലം പണിത കമ്പനിയാണിത്.
ധനുക ഗ്രൂപ്പ് (അശോക് കുമാര്‍ ധനുക, ഘന്‍ശ്യാം ധനുക): അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുമായി ബന്ധമുള്ളത്. 2023-24ല്‍ 3.35 കോടി രൂപ സംഭാവന. യൂണിയന്‍ ഗവണ്‍മെന്റ് ടെന്‍ഡറുകള്‍ നേടി.
ബദ്രി റായ് ആന്‍ഡ് കമ്പനി: അസം, അരുണാചല്‍, മേഘാലയ എന്നിവിടങ്ങളില്‍ 15 കരാറുകള്‍. 1 കോടി രൂപ സംഭാവന.
സാംസണ്‍ ബോറാങ് (സേഡി അലൈഡ് ഏജന്‍സി): അരുണാചലില്‍ 4.3 കോടി രൂപ സംഭാവന; പിഡബ്ല്യുഡി, എന്‍എച്ച്പിസി കരാറുകള്‍.
സ്റ്റാര്‍ സിമന്റ്: മേഘാലയ ആസ്ഥാനം; 5 കോടി സംഭാവന; 18 ടെന്‍ഡറുകള്‍.
ഇലക്ടറല്‍ ബോണ്ടുകളിലൂടെ മുന്‍പ് മേഘ എഞ്ചിനീയറിങ് (584 കോടി), ക്വിക് സപ്ലൈ ചെയിന്‍ (375 കോടി) തുടങ്ങിയവ ബിജെപിക്ക് സംഭാവന നല്‍കിയിരുന്നു. ട്രസ്റ്റുകളിലൂടെയും സമാന പ്രവണത തുടരുന്നു.
ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍, മേഘ എഞ്ചിനീയറിങ്, ഭാരതി എയര്‍ടെല്‍, അരബിന്ദോ ഫാര്‍മ, ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്, ടാറ്റാ ഗ്രൂപ്പ് (ടാറ്റാ സണ്‍സ്, ടിസിഎസ്, ടാറ്റാ സ്റ്റീല്‍), മഹീന്ദ്ര ഗ്രൂപ്പ് എന്നിവര്‍ ഇലക്ടറല്‍ ട്രസ്റ്റിലൂടെ സംഭാവന നല്‍കി.
കൊവിഷീല്‍ഡ് കൊവിഡ് വാക്‌സിന്‍ നിര്‍മിച്ച സീറം ഇന്‍സ്റ്റിറ്റ്യൂട്ട് (100 കോടി രൂപ), റുങ്കത സണ്‍സ് (95 കോടി രൂപ), വേദാന്ത (67 കോടി രൂപ), മാക്രോടെക് ഡെവലപ്പേഴ്‌സ് (65 കോടി രൂപ), ബജാജ് ഗ്രൂപ്പ് (65 കോടി രൂപ).
റെക്കോര്‍ഡ് സംഭാവന ബിജെപിയുടെ സാമ്പത്തിക ശേഷി വര്‍ധിപ്പിക്കുമ്പോള്‍, വിവാദങ്ങള്‍ സുതാര്യത ആവശ്യപ്പെടുന്നു. ജനാധിപത്യത്തില്‍ പണത്തിന്റെ അമിതാധികാരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു, പ്രത്യേകിച്ച് വിവാദ കരാറുകളുമായി ബന്ധപ്പെട്ട്. വിവാദ വ്യവസായികളും കമ്പനികളുമെല്ലാം അഴിമതി നടത്താനാണോ ഭരിക്കുന്ന പാര്‍ട്ടിക്ക് സംഭാവന നല്‍കുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്.
.jpg)


