കൊതുക് നിങ്ങളെ മാത്രം കടിക്കുന്നുണ്ടോ? അതിന് കാരണമുണ്ട്, ബിയറടിക്കുന്നവരും സൂക്ഷിക്കുക

mosquito
mosquito

മഴക്കാലമെന്നോ വേനല്‍ക്കാലമെന്നോ വ്യത്യാസമില്ലാതെയാണ് ഇപ്പോള്‍ കൊതുകുകടി. മഴക്കാലമാകുമ്പോള്‍ കൊതുകുശല്യം കൂടുമെന്നുമാത്രം. മഴക്കാലത്തിന് മുന്‍പ് എത്രയൊക്കെ മുന്‍കരുതലൊരുക്കിയാലും കൊതുകുശല്യത്തിന് കുറവുണ്ടാകില്ല. കൊതുകുജന്യ രോഗങ്ങളും നാള്‍്ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. കൊതുശല്യം വ്യാപകമാകുമ്പോള്‍ ചിലരെമാത്രം കൊതുക് കൂടുതല്‍ കടിക്കുന്നുന്നതായി പലരും പരാതിപറയാറുണ്ട്. ഏകദേശം 20% ആളുകള്‍ കൊതുകുകളെ കൂടുതല്‍ ആകര്‍ഷിക്കുന്നവരാണ്. അതിന് കാരണവുമുണ്ട്.

tRootC1469263">

നിങ്ങളുടെ രക്തഗ്രൂപ്പ്, വസ്ത്രങ്ങള്‍, ശ്വസനം, അല്ലെങ്കില്‍ ചര്‍മ്മത്തിലെ ബാക്ടീരിയകള്‍ എന്നിങ്ങനെ വിവിധ കാരണങ്ങളാല്‍ കൊതുകുകള്‍ നിങ്ങളെ കൂടുതല്‍ കടിച്ചേക്കാം. മുട്ട ഉല്‍പാദനത്തിനായി മനുഷ്യരക്തത്തിലെ പ്രോട്ടീനിനെ ആശ്രയിക്കുന്ന പെണ്‍ കൊതുകുകളാണ് മനുഷ്യനെ കടിക്കുന്നത്.

പ്രത്യേക രക്ത ഗ്രൂപ്പുള്ളവര്‍ കൊതുകുകളെ ആകര്‍ഷിക്കും

കൊതുകുകള്‍ ചില പ്രത്യേക രക്തഗ്രൂപ്പുകള്‍ ഉള്ളവരെ കൂടുതലായി കടിക്കുന്നുണ്ട്. ഈ ഗണത്തില്‍ പെടുന്നവരാണ് ഒ ഗ്രൂപ്പുകാര്‍. ഏഷ്യന്‍ ടൈഗര്‍ കൊതുക് അല്ലെങ്കില്‍ ഈഡിസ് അല്‍ബോപിക്റ്റസ് ഒ രക്തഗ്രൂപ്പിനെ ഇഷ്ടപ്പെടുന്നവയാണ്. എബി ഗ്രൂപ്പുകാര്‍ മാര്‍ഷ് കൊതുകിനെ ആകര്‍ഷിക്കുന്നവരാണ്. ഏകദേശം 80% ആളുകളും അവരുടെ രക്തഗ്രൂപ്പ് എന്താണെന്ന് സൂചിപ്പിക്കുന്ന ഒരു സ്രവണം ഉത്പാദിപ്പിക്കുന്നു. ഇത് മണത്തറിഞ്ഞാണ് കൊതുക് ഇവരെ പ്രത്യേകമായി കടിക്കുന്നത്.

കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് കൊതുകുകളെ ആകര്‍ഷിക്കുന്നു

കൊതുകുകള്‍ക്ക് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വളരെ ദൂരെ നിന്നുതന്നെ മനസ്സിലാക്കാന്‍ കഴിയും. നിങ്ങള്‍ കൂടുതല്‍ ശ്വാസം വിടുമ്പോള്‍, കൊതുക് നിങ്ങളെ കടിക്കാനുള്ള സാധ്യത കൂടും. നിങ്ങളുടെ മൂക്കിലൂടെയും വായിലൂടെയും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറത്തുവിടുന്നതിനാലാണ് കൊതുകുകള്‍ നിങ്ങളുടെ തലയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ സാന്നിധ്യത്തിലൂടെ 5 മുതല്‍ 15 മീറ്റര്‍ വരെ ദൂരെ നിന്ന് കൊതുകുകള്‍ക്ക് മനുഷ്യരെ തിരിച്ചറിയാന്‍ സാധിക്കും.

കൊതുകുകള്‍ ശരീരത്തിന്റെ ചൂട് തേടുന്നു

പെണ്‍കൊതുകുകള്‍ ചൂടില്‍ ആകര്‍ഷിക്കപ്പെടുന്നവയാണ്. മറ്റ് താപ സ്രോതസ്സുകള്‍ ലഭ്യമാണെങ്കിലും മനുഷ്യര്‍ക്ക് നേരെ പറക്കാന്‍ അവയ്ക്ക് സാധിക്കും. നിങ്ങള്‍ വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തിലെ ചൂട് വര്‍ധിക്കുന്നതിനാല്‍ കൊതുക് കടിയേല്‍ക്കാനുള്ള സാധ്യതയും കൂടുന്നു.

വിയര്‍പ്പ് ആകര്‍ഷിക്കുന്ന കൊതുകുകള്‍

കൊതുകുകള്‍ക്ക് മനുഷ്യന്റെ വിയര്‍പ്പ് ശ്വസിക്കാന്‍ കഴിയും. ലാക്റ്റിക് ആസിഡ്, അമോണിയ, അതില്‍ പുറന്തള്ളുന്ന മറ്റ് സംയുക്തങ്ങള്‍ എന്നിവയിലേക്ക് കൊതുക് ആകര്‍ഷിക്കപ്പെടുന്നു. നിങ്ങള്‍ വിയര്‍ക്കുകയോ ചൂടുള്ള ദിവസങ്ങളില്‍ വെളിയില്‍ ധാരാളം സമയം ചെലവഴിക്കുകയോ ചെയ്താല്‍ കൊതുക് കടി ഏല്‍ക്കാനുള്ള സാധ്യത കൂടും.

കൊതുകുകള്‍ ചില ചര്‍മ്മ ബാക്ടീരിയകളെ ഇഷ്ടപ്പെടുന്നു

നിങ്ങളുടെ ചര്‍മ്മം സ്വാഭാവികമായും സൂക്ഷ്മജീവികളാല്‍ നിറഞ്ഞിരിക്കുന്നു. ഈ ബാക്ടീരിയകള്‍ വിയര്‍പ്പുമായി കലരുമ്പോള്‍ ഒരു പ്രത്യേക ഗന്ധം സൃഷ്ടിക്കുന്നുണ്ട്. ഒരു വ്യക്തിയുടെ ചര്‍മ്മത്തിലെ ബാക്ടീരിയയുടെ തരവും അളവും കൊതുകുകടി ഏല്‍ക്കുന്നതില്‍ പങ്കു വഹിക്കുമെന്ന് ചില ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ഗര്‍ഭിണികളെ കൊതുക് കൂടുതലായി കടിക്കുന്നു

ഗര്‍ഭധാരണം ചില കൊതുകുകളെ ആകര്‍ഷിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനെക്കുറിച്ച് ധാരാളം ഗവേഷണങ്ങള്‍ നടന്നിട്ടില്ല, എന്നാല്‍ 2000-ല്‍ ആഫ്രിക്കയില്‍ നടന്ന ഒരു പഠനത്തില്‍, ഗര്‍ഭിണികളല്ലാത്തവരെ അപേക്ഷിച്ച് ഇരട്ടി കൊതുകുകള്‍ ഗര്‍ഭിണികളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതായി കണ്ടെത്തി. ഇതിന് കാരണമായി പറയുന്നത് ഗര്‍ഭാവസ്ഥയുടെ അവസാനത്തില്‍ ഗര്‍ഭിണികള്‍ 21% ശ്വാസം കൂടുതലായി പുറന്തള്ളുന്നു. കൂടാതെ ഗര്‍ഭിണികളുടെ ഉദരഭാഗം ചൂട് കൂടുതലായിരിക്കും.

ബിയര്‍ കുടിക്കുന്നവര്‍ക്ക് കൂടുതല്‍ കൊതുകുകടിയേല്‍ക്കും

കൊതുകുകള്‍ ബിയര്‍ കുടിച്ചവരെ കൂടുതലായി കടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒരു ലിറ്റര്‍ ബിയര്‍ കുടിച്ചവരുടെ അടുത്തേക്ക് ഒരു ലിറ്റര്‍ വെള്ളം കുടിച്ചവരേക്കാള്‍ കൂടുതല്‍ കൊതുകുകള്‍ പറന്നതായി ഈ വിഷയത്തില്‍ പഠനം നടത്തിയ ഗവേഷകര്‍ കണ്ടെത്തി. ഇതിന്റെ കാരണം വ്യക്തമല്ല.

ഇരുണ്ട വസ്ത്രങ്ങള്‍ കൊതുകുകളെ ആകര്‍ഷിക്കുന്നു

ഇരകളെ ലക്ഷ്യം വയ്ക്കുന്ന കൊതുകുകള്‍ വെള്ള, ചാരനിറത്തിലുള്ള പ്രതലങ്ങളേക്കാള്‍ പച്ച, കറുപ്പ് പ്രതലങ്ങളിലേക്കാണ് കൂടുതല്‍ ആകര്‍ഷിക്കുന്നതെന്ന് ഗവേഷണങ്ങള്‍ കാണിക്കുന്നു, ഈ നിറങ്ങള്‍ കാണാന്‍ അവര്‍ക്ക് എളുപ്പമാണ്.

സോപ്പിന്റെ ഗന്ധം കൊതുകുകളെ ആകര്‍ഷിക്കും

ചില സോപ്പുകളുടെ ഗന്ധം കൊതുകുകളെ ആകര്‍ഷിക്കുമെന്ന് അടുത്തിടെ കണ്ടെത്തിയിട്ടുണ്ട്. പരീക്ഷണത്തിന് വിധേയമാക്കിയ നാലില്‍ മൂന്ന് ജനപ്രിയ സോപ്പ് ബ്രാന്‍ഡുകളും കൊതുകുകളെ ആകര്‍ഷിക്കുന്നതായാണ് കണ്ടെത്തിയത്. ഈ സോപ്പുകള്‍ ഉപയോഗിക്കുന്നവരെ കൊതുകകള്‍ കടിക്കാനുള്ള പ്രവണത കൂടും. അതേസമയം, വെളിച്ചെണ്ണ ഉപയോഗിച്ച ചില സോപ്പുകള്‍ കൊതുകുകളെ അകറ്റുന്നതായും കണ്ടെത്തി.

Tags