പ്രവചനത്തില്‍ വീണ്ടും ഞെട്ടിച്ച് റാഷിദ്, എക്‌സിറ്റ് പോള്‍ വന്നപ്പോള്‍ ദേശീയ ഏജന്‍സികളേപ്പോലും അമ്പരപ്പിക്കുന്ന കൃത്യത

rashid cp
rashid cp

 

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രവചനങ്ങളിലൂടെ ശ്രദ്ധേയനായ റാഷിദ് സിപിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവചനവും ദേശീയ ഏജന്‍സികളേപ്പോലും കടത്തിവെട്ടുന്നത്. സോഷ്യല്‍ മീഡിയയും വോട്ടിങ് ശതമാനവും മാധ്യമ വാര്‍ത്തകളും മാത്രം ശ്രദ്ധയോടെ വീക്ഷിച്ചാണ് റാഷിദിന്റെ പ്രവചനങ്ങള്‍.

ലോക്‌സഭാ വോട്ടെടുപ്പ് സമാപിച്ചതിന് പിന്നാലെ വിവിധ ഏജന്‍സികള്‍ പുറത്തുവിട്ട എക്‌സിറ്റ് പോള്‍ റാഷിദിന്റെ പ്രചവനത്തിന് അടുത്തുനില്‍ക്കുന്നതാണ്. വലിയരീതിയിലുള്ള സര്‍വേയിലൂടെയാണ് ഏജന്‍സികള്‍ എക്‌സിറ്റ് പോളുകള്‍ തയ്യാറാക്കുന്നതെങ്കില്‍ അതൊന്നുമില്ലാതെയാണ് റാഷിദ് പ്രവചിച്ചിരിക്കുന്നത്.

ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യം 350ന് അടുത്ത് സീറ്റുകള്‍ നേടുമെന്നാണ് റാഷിദ് പ്രവചിക്കുന്നത്. ഏജന്‍സികളും പ്രവചനവും ഏറെക്കുറെ ഇതുതന്നെ. കോണ്‍ഗ്രസിനും ഇന്ത്യ മുന്നണിക്കും ലഭിക്കുന്ന സീറ്റുകളിലും റാഷിദിന്റെ പ്രവചനം ഏജന്‍സികളുടെ പ്രവചനങ്ങളുമായി സാമ്യമുള്ളതാണ്. ജൂണ്‍ 4ന് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതോടെ റാഷിദിന്റെ വിലയിരുത്തലുകളുടെ കൃത്യത കൂടുതല്‍ തെളിയുമെന്നുറപ്പാണ്.

എക്‌സിറ്റ് പോളുകള്‍ വരുന്നതിന് മുന്‍പുള്ള റാഷിദിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

ബി ജെ പി              308 -  327 (38.5 % 42% )
എന്‍ ഡി എ
സഖ്യ കക്ഷികള്‍   36 -   45     ( സീറ്റ്  )
കോണ്‍ഗ്രസ്         56 - 73  (18.5 %  22.5% )
മറ്റുള്ളവര്‍             108  -  122  ( സീറ്റ്  )
'ഇന്ത്യ' മുന്നണിയുടെ പൊളിറ്റിക്കല്‍ ബേസ് കൊണ്ട് മാത്രം മറി കടക്കാവുന്ന ഒന്നല്ല, ഇന്നത്തെ ഇന്ത്യയിലെ ഭരണ പക്ഷവും, അതിന്റെ രാഷ്ട്രീയവും.അത് തിരിച്ചറിയാതെയുള്ള ഒരു രാഷ്ട്രീയ ആഖ്യാനം കൊണ്ടും, കണക്ക് കൂട്ടലുകള്‍ കൊണ്ടും രാജ്യത്തെ രാഷ്ട്രീയ ഭൂമികയില്‍ പ്രതിപക്ഷത്തിന് പിടിച്ചു നില്‍ക്കാനുമാവില്ല.!
 ഇന്ന് ഈ രാജ്യവും,രാജ്യത്തിന്റെ രാഷ്ട്രീയവും ഏറെ മാറിയിരിക്കുന്നു.

 

Tags